പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്‌വീൽ ഡിസൈൻ

വിപണിയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണയോട്ട ഘട്ടത്തിലാണ് ടാറ്റയുടെ പുതിയ ഏഴ് സീറ്റർ ഗ്രാവിറ്റാസ് എസ്‌യുവി. ഉത്സവ സീസണിനോട് അനുബന്ധിച്ച് വാഹനത്തെ പരിചയപ്പെടുത്താനായിരുന്നു കമ്പനിക്ക് താൽപര്യമെങ്കിലും പദ്ധതി പിന്നീട് മാറ്റിവെക്കുകയായിരുന്നു.

പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്‌വീൽ ഡിസൈൻ

എന്നിരുന്നാലും അരങ്ങേറ്റത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ചില വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന സ്പൈ ചിത്രങ്ങൾ ഓട്ടോവീൽസ് ഇന്ത്യ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. വരാനിരിക്കുന്ന മൂന്ന്-വരി എസ്‌യുവിയുടെ പുതിയ അലോയ് വീൽ ഡിസൈനാണ് ചിത്രങ്ങളിൽ കൂടുതൽ ശ്രദ്ധനേടുന്നത്.

പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്‌വീൽ ഡിസൈൻ

ഗ്രാവിറ്റാസിന്റെ പുതിയ 9-സ്‌പോക്ക് അലോയ് വീലുകൾക്ക് 18 ഇഞ്ച് വലിപ്പവും എസ്‌യുവിയ്ക്ക് പ്രീമിയം രൂപവും ഭാവവും നൽകാൻ സഹായിക്കും. 10-സ്‌പോക്ക് അലോയ് വീലുകളുള്ള റേഞ്ച് റോവറിൽ നിന്ന് പുതിയ വീൽ ഡിസൈൻ രൂപകൽപ്പന പ്രചോദനമുൾക്കൊണ്ടിട്ടുണ്ട്.

MOST READ: ഉത്സവ സീസണിന് മാറ്റുകൂട്ടാൻ മെർസിഡീസ് A-ക്ലാസ് സെഡാനും എത്തുന്നു

പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്‌വീൽ ഡിസൈൻ

നേരത്തെ ഗ്രാവിറ്റാസ് പരീക്ഷണയോട്ടത്തിന് വിധേയമാക്കിയിരുന്നത് അഞ്ച്-സ്‌പോക്ക്, ആറ് സ്‌പോക്ക് ഡ്യുവൽ-ടോൺ യൂണിറ്റ് പോലുള്ള വിവിധ അലോയ് വീൽ ഡിസൈനുകളായിരുന്നു. 16 ഇഞ്ച് മുതൽ 18 ഇഞ്ച് വലിപ്പമുള്ള വീലുകളും ഇതിൽ ഉൾക്കൊള്ളുന്നു.

പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്‌വീൽ ഡിസൈൻ

ഈ അലോയ് വീലുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ എസ്‌യുവിയിൽ ഓപ്ഷണൽ ആക്‌സസറികളായി നൽകാനും സാധ്യതകളുണ്ട്. പുതിയ അലോയ് വീലുകൾക്ക് പുറമെ എസ്‌യുവിയുടെ ബാക്കി ഭാഗങ്ങൾ നേരത്തെ പരീക്ഷണത്തിന് വിധേയമാക്കിയ മോഡലിന് സമാനമാണ്.

MOST READ: മാരുതി വിറ്റാര ബ്രെസയ്ക്കും ഒരു തലമുറ മാറ്റം; അരങ്ങേറ്റം 2022-ൽ

പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്‌വീൽ ഡിസൈൻ

സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് സജ്ജീകരണം ഉൾപ്പെടെ ഹാരിയർ എസ്‌യുവിയിൽ നിന്ന് ഗ്രാവിറ്റാസ് അതിന്റെ മിക്ക സവിശേഷതകളും കടമെടുക്കും. എന്നിരുന്നാലും ഹാരിയറിന്റെ സ്വൂപ്പിംഗ് ഡിസൈനിനെ അപേക്ഷിച്ച് എസ്‌യുവിയുടെ പിൻഭാഗം അല്പം ട്വീക്ക് ചെയ്‌തിരിക്കുന്നത് ശ്രദ്ധേയമാകും.

പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്‌വീൽ ഡിസൈൻ

മൂന്നാം നിരയിലെ യാത്രക്കാർക്ക് കൂടുതൽ ഹെഡ്‌റൂം ഉൾക്കൊള്ളുന്നതിനായി പിൻ രൂപകൽപ്പനയിലും ടാറ്റ മോട്ടോർസ് മാറ്റം വരുത്തും. സ്റ്റാൻഡേർഡ് ഹാരിയറിനേക്കാൾ 62 മില്ലീമീറ്റർ നീളമുള്ള ഗ്രാവിറ്റാസ് എസ്‌യുവിക്ക് മൂന്നാം നിരയിൽ കൂടുതൽ ഇടം നേടാനും ഇത് സഹായിക്കും.

MOST READ: ഡിഫെന്‍ഡറിന്റെ ഔദ്യോഗിക ആക്സസറി പായ്ക്കുകള്‍ വെളിപ്പെടുത്തി ലാന്‍ഡ് റോവര്‍

പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്‌വീൽ ഡിസൈൻ

ഗ്രാവിറ്റാസിലെ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളും ഹാരിയർ എസ്‌യുവിയിൽ നിന്ന് കടമെടുക്കുന്നവ തന്നെയാണ്. എന്നാൽ വ്യത്യസ്‌ത ട്യൂൺ അവസ്ഥയിലായിരിക്കും ഇത് വാഗ്‌ദാനം ചെയ്യുക. ഇതിൽ ബിഎസ്-VI നിലവാരത്തിലുള്ള 2.0 ലിറ്റർ, നാല് സിലിണ്ടർ, 168 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന ‘ക്രയോടെക്' ഡീസൽ എഞ്ചിനും ഉൾപ്പെടുന്നു.

പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്‌വീൽ ഡിസൈൻ

ഓപ്‌ഷണൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഉള്ള സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഇത് ജോടിയാക്കും. അധിക ഭാരം താങ്ങുന്നതിനായി ഗ്രാവിറ്റാസ് എസ്‌യുവിയിൽ അൽപ്പം ഉയർന്ന ട്യൂൺ എഞ്ചിനുകൾ തന്നെ ഇടംപിടിക്കേണ്ടതുണ്ട്.

MOST READ: 2021-ന്റെ തുടക്കത്തില്‍ ഇലക്ട്രിക് I-പേസ് അവതരിപ്പിക്കാനൊരുങ്ങി ജാഗ്വര്‍

പരീക്ഷണയോട്ടത്തിനിറങ്ങി ടാറ്റ ഗ്രാവിറ്റാസ്; ശ്രദ്ധേയമാകുന്നത് പുതിയ അലോയ്‌വീൽ ഡിസൈൻ

വിപണിയിലെത്തിയാൽ ടാറ്റ ഗ്രാവിറ്റാസ് മഹീന്ദ്ര XUV500, അടുത്തിടെ പുറത്തിറക്കിയ എംജി ഹെക്ടർ പ്ലസിനും എതിരാളികളാകും. ഹ്യുണ്ടായി, കിയ, ജീപ്പ് എന്നിവയിൽ നിന്നുള്ള മറ്റ് മൂന്ന് വരി എസ്‌യുവികളും ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും.

Most Read Articles

Malayalam
English summary
Tata Gravitas SUV Spotted Testing With New Alloy Wheels. Read in Malayalam
Story first published: Saturday, October 17, 2020, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X