Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 8 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 9 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചരിത്രത്തിലാദ്യം; ടാറ്റാ കമ്പനികളിലെ ഉന്നത സ്ഥാനീയരുടെ ശമ്പളം വെട്ടികുറയ്ക്കും
വലിയ പ്രതിസന്ധിയാണ് കൊവിഡ്-19 രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ തലപ്പത്തുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ആദ്യ ഘട്ടമെന്ന നിലയില്‍ ടാറ്റ സണ്‍സ് ചെയര്മാന്, ഗ്രൂപ്പ് കമ്പനികളുടെ സിഇഓമാര്‍ എന്നിവരുടെ വേതനം 20 ശതമാനം കുറയ്ക്കും ചരിത്രത്തില്‍ ആദ്യമായിട്ടാണ് ടാറ്റ ശമ്പളം വെട്ടികുറയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റു ജീവനക്കാര്‍ക്ക് വേതനം കുറയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മാതൃക മറ്റുള്ളവര്‍ പിന്തുടരുമെന്ന പ്രതീക്ഷയാണ് കമ്പനി പങ്കുവെക്കുന്നത്.
MOST READ: ഉത്സവ സീസണ് കൊഴുപ്പിക്കാന്‍ ടാറ്റ ഗ്രാവിറ്റാസ് എത്തും; സ്പൈ ചിത്രങ്ങള്‍ പുറത്ത്

കമ്പനികളുടെ കാര്യക്ഷമത താഴാതെ നോക്കുക, ജീവനക്കാരെ പ്രചോദിപ്പിക്കുക, ബിസിനസ്സ് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാറ്റ ഗ്രൂപ്പിലെ ഏറ്റവും ലാഭകരമായി നടക്കുന്ന ഉപകമ്പനിയായ ടിസിഎസ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ രാജേഷ് ഗോപിനാഥന്റെ വേതനം കുറച്ചുകൊണ്ടാണ് ശമ്പളം കുറയ്ക്കുന്ന നടപടികള്‍ തുടങ്ങിയത്. രാജേഷ് ഗോപിനാഥന്റെ പ്രതിഫലം 16.5 ശതമാനം താഴ്ത്തി 13.3 കോടി രൂപയാക്കി.
MOST READ: ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

ടാറ്റാ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ടാറ്റ പവര്‍, ട്രെന്റ്, ടാറ്റ ഇന്റര്‍നാഷണല്‍, ടാറ്റ ക്യാപിറ്റല്‍, വോള്‍ട്ടാസ് എന്നിവയുടെ സിഇഒമാരും എംഡികളും പ്രതിഫലം കുറയ്ക്കുമെന്ന് എക്സിക്യൂട്ടീവുകള്‍ അറിയിച്ചു.

ലാഭകരമായ ബിസിനസ്സ് ഉറപ്പാക്കാന്‍ ഓരോ കമ്പനിയും വ്യക്തിഗതമായി തീരുമാനമെടുക്കുമെന്നും ടാറ്റാ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് പറഞ്ഞു.
MOST READ: ട്യൂസോൺ ഫെയ്സ്ലിഫ്റ്റ് ഒരുങ്ങി, ലോക്ക്ഡൗൺ മാറിയാൽ ഉടൻ വിപണിയിലേക്ക്

മികച്ച 15 ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ സിഇഒ പ്രതിഫലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടായത് ശരാശരി 11 ശതമാനം ഉയര്‍ച്ചയാണ്. മുന്‍ വര്‍ഷം 14 ശതമാനം വര്‍ധന ഉണ്ടായിരുന്നു.

ടാറ്റാ സണ്‍സിന്റെ ലാഭത്തിലെ 54 കോടി രൂപയുടെ കമ്മീഷന് ഉള്‍പ്പെടെ ചന്ദ്രശേഖരന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65.62 കോടി രൂപ പ്രതിഫലം ലഭിച്ചു. 33 മുന്‍നിര ടാറ്റാ കമ്പനികളുടെ ലാഭം മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം കുറഞ്ഞിരുന്നു.
MOST READ: നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

കോവിഡിനെ തുടന്ന് ബിസിനസ്സില്‍ കാര്യമായ കുറവ് വന്ന സാഹചര്യത്തില്‍ വേതനം കുറയ്ക്കാന്‍ സിഇഓമാര്‍ തന്നെ മുന്നോട്ടു വന്നതും ഇന്ത്യന്‍ കമ്പനികളുടെ ചരിത്രത്തില്‍ ആദ്യ സംഭവമാണ്. മറ്റുള്ളവരും ഈ വഴി തെരെഞ്ഞെടുക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.