നവംബറിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച് ടാറ്റ ഹാരിയർ

2020 നവംബർ മാസത്തിൽ ടാറ്റ മോട്ടോർസിന് മൊത്തം 2,210 യൂണിറ്റ് ഹാരിയർ എസ്‌യുവിയുടെ വിൽപ്പന നടത്താൻ കഴിഞ്ഞു, അതായത് മിഡ്-സൈസ് എസ്‌യുവിയിൽ കഴിഞ്ഞ വർഷത്തെ 762 യൂണിറ്റ് വിൽപ്പനയെ അപേക്ഷിച്ച് 190 ശതമാനം വർധനവ് രേഖപ്പെടുത്തി.

നവംബറിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച് ടാറ്റ ഹാരിയർ

കഴിഞ്ഞ മാസം നടന്ന വാർഷിക വിൽപ്പനയുടെ അടിസ്ഥാനത്തിൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും വലിയ വളർച്ച നേടിയ മോഡലായി ഹാരിയർ ഉയർന്നു.

നവംബറിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച് ടാറ്റ ഹാരിയർ

നേരിട്ടുള്ള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ, എം‌ജി ഹെക്ടറിന് പിന്നിൽ ഹാരിയർ രണ്ടാം സ്ഥാനത്തെത്തി, മഹീന്ദ്ര XUV500 -നെയും ജീപ്പ് കോമ്പസിനെയും മറികടന്ന് ഹാരിയർ രണ്ടാം സ്ഥാനത്തെത്തി.

MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

നവംബറിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച് ടാറ്റ ഹാരിയർ

എന്നിരുന്നാലും, ഹാരിയറിന് അതിന്റെ ചില താങ്ങാനാവുന്ന എതിരാളികളുമായി പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. കൂടാതെ കഴിഞ്ഞ മാസം മിഡ്-സൈസ് എസ്‌യുവി വിൽപ്പന പട്ടികയിൽ ആറാം സ്ഥാനത്താണ് ഹാരിയർ എത്തിയത്.

നവംബറിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച് ടാറ്റ ഹാരിയർ

കാറിനെക്കുറിച്ച് പറയുമ്പോൾ, ടാറ്റ നിലവിൽ 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിൻ വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നു. ഇത് 170 bhp പരമാവധി പവർ കരുത്തും 350 Nm torque ഉം പുറപ്പടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുമാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

MOST READ: ഹാലജനുകൾക്ക് വിട; ഇന്ത്യൻ വിപണിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളുമായി എത്തുന്ന താങ്ങാനാവുന്ന കാറുകൾ

നവംബറിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച് ടാറ്റ ഹാരിയർ

ഫീച്ചർ ഗ്രൗണ്ടിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി ഉൾക്കൊള്ളുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, ഡിജി-അനലോഗ് മൾട്ടി-ഇൻഫോ ഡിസ്പ്ലേ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും അതിലേറെയും ഹാരിയറിൽ ലഭ്യമാണ്.

നവംബറിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച് ടാറ്റ ഹാരിയർ

ആറ് എയർബാഗുകൾ, ABS+EBD, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയുമായി വാഹനം വരുന്നു.

MOST READ: മലിനീരകണ നിയമങ്ങൾ കർശനമാക്കുന്നു; ജനുവരി മുതൽ PUC സർ‌ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ RC പിടിച്ചെടുക്കും

നവംബറിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച് ടാറ്റ ഹാരിയർ

കൂടാതെ റോൾ ഓവർ മിറ്റിഗേഷൻ, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഹൈഡ്രോളിക് ഫേഡിംഗ്, പിൻ പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ എന്നിവയും ഹാരിയറിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

നവംബറിൽ മികച്ച വിൽപ്പന കാഴ്ച്ചവെച്ച് ടാറ്റ ഹാരിയർ

ടാറ്റ നിലവിൽ 13.84 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്ക് ഹാരിയറിനെ റീടെയിൽ ചെയ്യുന്നു, ഇതിന്റെ ടോപ്പ് എൻഡ് ട്രിമിന് 20.30 ലക്ഷം രൂപ വരെയാണ് വില. മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ്, എംജി ഹെക്ടർ എന്നിവയ്ക്ക് പുറമെ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്ക്സ്, റെനോ ഡസ്റ്റർ തുടങ്ങിയവയിൽ നിന്നും ടാറ്റ എസ്‌യുവി മത്സരം നേരിടുന്നു.

Most Read Articles

Malayalam
English summary
Tata Harrier Clocks Amazing Sales Figures In November. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X