ഓഗസ്റ്റിലെ വിൽപ്പനയിലും നേട്ടംകൊയ്‌ത് ടാറ്റ ഹാരിയർ, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകൾ

2019 ജനുവരിയിൽ വിപണിയിൽ എത്തിയ ടാറ്റ ഹാരിയറിന് ഗംഭീര സ്വീകരണമാണ് തുടക്ക കാലത്ത് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ നിന്നും ലഭിച്ചത്. എന്നാൽ എംജി ഹെക്ടർ, കിയ സെൽറ്റോസ് എന്നീ മോഡലുകളുടെ കടന്നുവരവോടെ എസ്‌യുവി പ്രേമികളെല്ലാം ഇവയുടെ പിന്നാലെയായി.

ഓഗസ്റ്റിലെ വിൽപ്പനയിലും നേട്ടംകൊയ്‌ത് ടാറ്റ ഹാരിയർ, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകൾ

തുടർന്ന് ഹാരിയറിന്റെ വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. പ്രകടനത്തിലും സവിശേഷതകളിലും ഇത് എതിരാളികൾക്ക് പിന്നിലായിരുന്നു എന്നതായിരുന്നു ടാറ്റയ്ക്ക് തിരിച്ചടിയായത്. 2019 ഹാരിയറിന് ഡ്യുവൽ ടോൺ അലോയ്കളോ പനോരമിക് സൺറൂഫോ ഇല്ലായിരുന്നു.

ഓഗസ്റ്റിലെ വിൽപ്പനയിലും നേട്ടംകൊയ്‌ത് ടാറ്റ ഹാരിയർ, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകൾ

മാനുവൽ ഗിയർബോക്സ് മാത്രമുള്ള 140 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഡീസൽ എഞ്ചിൻ മാത്രം ഉപയോഗിച്ചാണ് ടാറ്റ ഹാരിയർ ആദ്യകാലത്ത് വാഗ്ദാനം ചെയ്തത്. എന്നാൽ ഒരു വർഷത്തിന് ഇപ്പുറം 2020 ജനുവരിയിൽ ഈ പ്രശ്‌നങ്ങളെ ഏറെക്കുറെ പരിഹരിച്ച് അതിവേഗം മുന്നോട്ട് പോവുക എന്ന പദ്ധതിയോടെ എസ്‌യുവിടെ കമ്പനി പരിഷ്ക്കരിച്ചു.

MOST READ: എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

ഓഗസ്റ്റിലെ വിൽപ്പനയിലും നേട്ടംകൊയ്‌ത് ടാറ്റ ഹാരിയർ, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകൾ

തുടർന്ന് ഹാരിയർ കൂടുതൽ ഫീച്ചറുകൾ, വലിയ അലോയ്കൾ, കൂടുതൽ ശക്തമായ 170 bhp ഡീസൽ എഞ്ചിൻ, കൂടാതെ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ എന്നിവയും ഉൾപ്പെടുത്തി. അതിനുശേഷം ഹാരിയർ വിൽപ്പന വർധിക്കാൻ തുടങ്ങി.

ഓഗസ്റ്റിലെ വിൽപ്പനയിലും നേട്ടംകൊയ്‌ത് ടാറ്റ ഹാരിയർ, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകൾ

കഴിഞ്ഞ 15 മാസത്തിനിടെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് 2020 ഓഗസ്റ്റിൽ ഹാരിയറിന് ലഭിച്ചത്. കഴിഞ്ഞ മാസം 1,694 യൂണിറ്റുകളാണ് ടാറ്റ നിരത്തിലെത്തിച്ചത്. 2019 ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവിയുടെ വിൽപ്പന 167 ശതമാനം വർധിച്ചു. എങ്കിലും സെഗ്‌മെന്റിൽ ഒന്നാം സ്ഥാനം സ്വപ്നം കാണാൻ ഇനിയും മുന്നേറേണ്ടതുണ്ട്.

MOST READ: ഈക്കോ വിപണിയില്‍ എത്തിയിട്ട് 10 വര്‍ഷം; ഇതുവരെ വിറ്റത് 7 ലക്ഷം യൂണിറ്റുകള്‍

ഓഗസ്റ്റിലെ വിൽപ്പനയിലും നേട്ടംകൊയ്‌ത് ടാറ്റ ഹാരിയർ, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകൾ

ഈ വിഭാഗത്തിൽ 2,732 യൂണിറ്റുകൾ വിറ്റഴിച്ച എംജി ഹെക്ടർ തന്നെയാണ് ഇപ്പോഴും മുൻപന്തിയിലുള്ളത്. ഇതിൽ ഹെക്ടർ പ്ലസിന്റെയും വിൽപ്പന ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വിപണിയിൽ എത്തുന്നത് സെഗ്മെന്റിൽ ശ്രദ്ധനേടാൻ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രാൻഡിന് സഹായമായിട്ടുണ്ട്.

ഓഗസ്റ്റിലെ വിൽപ്പനയിലും നേട്ടംകൊയ്‌ത് ടാറ്റ ഹാരിയർ, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകൾ

ഹെക്ടർ വിൽപ്പനയുടെ 50 ശതമാനം പെട്രോൾ വേരിയന്റുകൾക്കാണ്. എന്നാൽ ഹാരിയർ പെട്രോൾ പതിപ്പിനെ വിപണിയിലെത്തിക്കാൻ ടാറ്റയ്ക്ക് പദ്ധതിയുണ്ട്. അതിന്റെ അവതരണം അടുത്ത വർഷം എപ്പോഴെങ്കിലും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാൻ ജീപ്പ് റാങ്‌ലർ; അരങ്ങേറ്റം ഡിസംബറിൽ

ഓഗസ്റ്റിലെ വിൽപ്പനയിലും നേട്ടംകൊയ്‌ത് ടാറ്റ ഹാരിയർ, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകൾ

2020 ഓഗസ്റ്റിൽ മഹീന്ദ്ര XUV500 വിൽപ്പന 919 യൂണിറ്റും ജീപ്പ് കോമ്പസിന്റെ വിൽപ്പന 468 യൂണിറ്റുമാണ്. 2019 ഓഗസ്റ്റ് വിൽപ്പന കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് യഥാക്രമം അഞ്ച് ശതമാനത്തിന്റെയും 22 ശതമാനത്തിന്റെയും ഇടിവാണ് രേഖപ്പെടുത്തുന്നത്.

ഓഗസ്റ്റിലെ വിൽപ്പനയിലും നേട്ടംകൊയ്‌ത് ടാറ്റ ഹാരിയർ, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകൾ

2020 ഓഗസ്റ്റിൽ സെഗ്മെന്റിലെ നാല് എസ്‌യുവികളും ചേർന്ന് 5,813 യൂണിറ്റ് വിൽപ്പന കൈവരിച്ചു. ഇത് 2019 ഓഗസ്റ്റിലെ 4,226 യൂണിറ്റിനേക്കാൾ 37 ശതമാനം കൂടുതലാണ്. വിപണി വിഹിതത്തെ കുറിച്ച് പറയുമ്പോൾ 2020 ഓഗസ്റ്റിൽ ഹെക്ടറിന് 47 ശതമാനവും ഹാരിയറിന്റെ ഓഹരി 29 ശതമാനവുമാണ്.

Most Read Articles

Malayalam
English summary
Tata Harrier Sales Increased In August 2020. Read in Malayalam
Story first published: Friday, September 4, 2020, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X