ടാറ്റയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി ഹാരിയർ, ജൂലൈയിലെ വിൽപ്പനയിൽ വർധനവ്

ടാറ്റ മോട്ടോ‌ർസ് 2019 ജനുവരിയിലാണ് അഞ്ച് സീറ്റർ കോംപാക്‌ട് ക്രോസ്ഓവർ എസ്‌യുവിയായ ഹാരിയറിനെ ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തുന്നത്. തുടർന്ന് അതിവേഗം ജനപ്രീതിയാർജിക്കാനും വാഹനത്തിന് സാധിച്ചു.

ടാറ്റയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി ഹാരിയർ, ജൂലൈയിലെ വിൽപ്പനയിൽ വർധനവ്

അരങ്ങേറ്റം കുറിച്ച് ഒരു വർഷത്തിനുള്ളിൽ ഫെയ്‌സ്‌ലിഫ്റ്റഡ് ടിയാഗൊ, ടിഗോർ, നെക്‌സോൺ, പുതിയ നെക്‌സോൺ ഇവി, ആൾട്രോസ് എന്നിവയുടെ വരവിനെത്തുടർന്ന് നേരിയ പരിഷ്ക്കരണം ഹാരിയറിനും ടാറ്റ സമ്മാനിച്ചു.

ടാറ്റയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി ഹാരിയർ, ജൂലൈയിലെ വിൽപ്പനയിൽ വർധനവ്

നിലവിൽ ഹാരിയറിന്റെ ബേസ് മോഡലിന് 13.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം ഏറ്റവും ഉയർന്ന XZA ഡാർക്ക് എഡിഷന് 20.25 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടതുണ്ട്.

MOST READ: മെർസിഡീസ്-മേബാക്ക് S 600 പുൾമാൻ ഗാർഡ്; ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാർ ഒന്നു പരിചയപ്പെടാം

ടാറ്റയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി ഹാരിയർ, ജൂലൈയിലെ വിൽപ്പനയിൽ വർധനവ്

ഹാരിയറിന്റെ സെഗ്മെന്റിലേക്ക് പുതിയ എതിരാളി മോഡലുകൾ എത്തിയതോടെ ജനപ്രീതി പയ്യെ നഷ്ടപ്പെടാൻ തുടങ്ങിയെങ്കിലും ടാറ്റ എസ്‌യുവിയുടെ വിൽപ്പന 2020 ജൂലൈയിൽ 33 ശതമാനം വർധിച്ചു. ഇന്ത്യൻ മെയ്ഡ് വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ താൽപര്യമാണ് ഇപ്പോൾ ഹാരിയറിന് ഗുണമായിരിക്കുന്നത്.

ടാറ്റയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി ഹാരിയർ, ജൂലൈയിലെ വിൽപ്പനയിൽ വർധനവ്

കഴിഞ്ഞ 2020 ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ മിഡ് സൈസ് എസ്‌യുവി 51 ശതമാനം വളർച്ച രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. ജൂണിൽ 653 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്.

MOST READ: ലിമിറ്റഡ് എഡിഷൻ ബുഗാട്ടി സെന്റോഡീസി സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

ടാറ്റയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി ഹാരിയർ, ജൂലൈയിലെ വിൽപ്പനയിൽ വർധനവ്

ടാറ്റ ഹാരിയർ 2020 ജൂലൈയിൽ 985 യൂണിറ്റുകളാണ് നിരത്തിൽ എത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 740 യൂണിറ്റായിരുന്നു. 33 ശതമാനം വിൽപ്പന വളർച്ചയാണ് കഴിഞ്ഞ മാസം ഹാരിയറിലൂടെ ടാറ്റ മോട്ടോർസ് സ്വന്തമാക്കിയത്.

ടാറ്റയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി ഹാരിയർ, ജൂലൈയിലെ വിൽപ്പനയിൽ വർധനവ്

ഉത്സവ സീസൺ അടുത്തെത്തുമ്പോൾ വരും മാസങ്ങളിൽ വിൽപ്പനയുടെ വേഗത തുടരുമെന്ന് ടാറ്റ പ്രതീക്ഷിക്കുന്നു. ബി‌എസ്‌-VI കംപ്ലയിന്റ് 2.0 ലിറ്റർ നാല് സിലിണ്ടർ ഫിയറ്റ് സോഴ്‌സ്ഡ് ഡീസൽ എഞ്ചിനാണ് ഹാരിയറിന് കരുത്തേകുന്നത്.

MOST READ: കിയ സോനെറ്റിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

ടാറ്റയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി ഹാരിയർ, ജൂലൈയിലെ വിൽപ്പനയിൽ വർധനവ്

170 bhp പവറും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ടാറ്റയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി ഹാരിയർ, ജൂലൈയിലെ വിൽപ്പനയിൽ വർധനവ്

പനോരമിക് സൺറൂഫ്, ക്രമീകരിക്കാവുന്ന ലംബർ സപ്പോർട്ടോടുകൂടിയ ഡ്രൈവർ സീറ്റ്, ഡ്യുവൽ-ടോൺ ബ്രൗൺ, ബ്ലാക്ക് ഇന്റീരിയർ, ഓട്ടോ-ഡിമ്മിംഗ് റിയർവ്യൂ മിററുകൾ, എക്‌സെഡ് + ലെ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ 2020 ടാറ്റ ഹാരിയറിന്റെ സവിശേഷതകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Tata Harrier Sales In July 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X