ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

2020 ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ HBX എന്ന് മിനി എസ്‌യുവിയുടെ കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ചത്. പ്രെഡക്ഷന്‍ പതിപ്പിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവരുകയും ചെയ്തിരുന്നു.

ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

ഉടന്‍ തന്നെ വാഹനം വിപണിയില്‍ എത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ രാജ്യത്ത് കൊവിഡ്-19 ആശങ്ക വിതയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വാഹനം വിപണിയില്‍ എത്തുന്നത് വൈകുമെന്നാണ് അടുത്തിടെ കമ്പനി അറിയിച്ചത്.

ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

2021 ഏപ്രില്‍ മാസത്തിന് ശേഷമായിരിക്കും ഈ വാഹനം നിരത്തുകളിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ എത്തുന്നത് വൈകുമെങ്കില്‍ ഈ ശ്രേണിയില്‍ മികച്ച് കുറച്ചു ഫീച്ചറുകള്‍ വാഹത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷത. അത് ഏതൊക്കെ എന്ന് പരിശോദിക്കാം.

ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍

അനലോഗ് സ്പീഡോമീറ്ററിന് പുറമെ വാഹനത്തില്‍ 7.0 ഇഞ്ച് ടിഎഫ്ടി (TFT) കളര്‍ ഡിസ്‌പ്ലേയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളുവെന്നും കമ്പനി അറിയിച്ചു.

ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

ടാറ്റയുടെ പ്രീമിയം ഹാച്ചായ ആള്‍ട്രോസില്‍ കാണുന്ന അതേ യൂണിറ്റിന് സമാനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കരുത്ത്, ടോര്‍ഖ്, ഡോര്‍ തുറന്നുവെന്ന മുന്നറിയിപ്പ് തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ മനസ്സിലാക്കാം.

ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

കയറ്റിവെച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം

സാധാരണ ഡാഷ്‌ബോര്‍ഡിന്റെ മധ്യത്തിലായിരുന്നു ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഡിസൈന്‍. എന്നാല്‍ നെക്‌സോണ്‍ മുതല്‍ ടാറ്റയുടെ വാഹനങ്ങളില്‍ ആ പതിവ് കാഴ്ച ഒഴിവായി. ഡാഷ്ബോര്‍ഡിന് മുകളിലാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നത്.

ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

ടാറ്റയുടെ ഈ പുതിയ വാഹനത്തിലും ഇതേ ഡിസൈനാണ് തുടര്‍ന്നിരിക്കുന്നത്. എതിരാളികളില്‍ നിന്നും വ്യത്യസ്തമാണെന്നും കമ്പനി അവകാശപ്പെടുന്നു. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഹനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

ഹാര്‍മന്‍ സൗണ്ട് സിസ്റ്റം

ഹാര്‍മന്‍ സൗണ്ട് സിസ്റ്റം തന്നെയാണ് പുതിയ വാഹനത്തിലും ഇടംപിടിച്ചിരിക്കുന്നത്. നാല് സ്പീക്കര്‍, രണ്ട് ട്വീറ്റര്‍ ഓഡിയോ സിസ്റ്റമാണ് വാഹനത്തില്‍ ഇടംപിടിക്കുന്നത്.

ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

ക്രൂയിസ് കണ്‍ട്രോള്‍

അര്‍ബന്‍ കോംപാക്ട് എസ്‌യുവി എന്ന വിശേഷണത്തോടെ അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മാരുതി ഇഗ്‌നിസിനെ പൂട്ടാന്‍ ഈ മോഡലിലൂടെ സാധിക്കുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. ക്രൂയിസ് കണ്‍ട്രോള്‍ സവിശേഷതയും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്

ആള്‍ട്രോസിന് ശേഷം ടാറ്റയുടെ ആല്‍ഫാ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡലാണ് HBX. വലിയ എസ്‌യുവി വാഹനങ്ങളുടെ തലയെടുപ്പാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.

ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

ടാറ്റയുടെ ജനപ്രീയ മോഡലായ നെക്‌സോണില്‍ നിന്നും ഹാരിയറിലും കണ്ടിരിക്കുന്ന അതേമുന്‍വശം തന്നെയാണ് ഈ വാഹനത്തിനും കമ്പനി നല്‍കിയിരിക്കുന്നത്. നേര്‍ത്ത ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയിലാണ് വാഹനത്തിന്റെ മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍.

ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് B-പില്ലര്‍, എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്. വശങ്ങളിലേക്ക് വലിച്ചു നീട്ടിയിരിക്കുന്ന ടെയില്‍ ലാമ്പുകള്‍, ഡ്യുല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയില്‍ എന്നിവ പിന്‍വശത്തെ അഴകിനും മാറ്റുകൂട്ടുന്നു.

ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം വിപണിയില്‍ എത്തുക. ഈ എഞ്ചിന്‍ 85 bhp കരുത്തും 114 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ആയിരിക്കും ഗിയര്‍ബോക്സ്.

ടാറ്റ HBX; എത്തുന്നത് വൈകുമെങ്കിലും കൂട്ടിന് പുതിയ ഫീച്ചറുകള്‍

വിപണിയില്‍ മാരുതി ഇഗ്‌നിസ്, മഹീന്ദ്ര KUV100 എന്നിവയാകും ഈ മോഡലിന്റെ പ്രധാന എതിരാളികള്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 4.5 മുതല്‍ 7.5 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Tata HBX To Be Launched With 5 Segment-First Features. Read in Malayalam.
Story first published: Thursday, April 9, 2020, 15:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X