ആർക്കും വേണ്ട! ഹെക്‌സയുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച് ടാറ്റ

ഹെക്‌സ എസ്‌യുവിയുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച് ടാറ്റ മോട്ടോർസ്. ഒരു യൂണിറ്റ് പോലും വിറ്റഴിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനിയുടെ ഈ തീരുമാനം. ടാറ്റയുടെ ഡിസൈന്‍ ശൈലിയിലെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വാഹനമെന്ന് നിസംശയം അവകാശപ്പെടാന്‍ സാധിക്കുന്ന മോഡൽ കൂടിയാണിത്.

ആർക്കും വേണ്ട! ഹെക്‌സയുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച് ടാറ്റ

ഹെക്‌സയുടെ ഒരു യൂണിറ്റ് പോലും മാർച്ചിൽ നിർമ്മിച്ചില്ലെന്ന് ടാറ്റ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രതിമാസ റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിൽപ്പന എണ്ണവും പൂജ്യമായിരുന്നു. ബിഎസ്-VI നവീകരണത്തിന് തയാറായതിനുശേഷം മാത്രമേ കമ്പനി ഇനി ഹെക്‌സ എസ്‌യുവിയുടെ ഉത്പാദനം പുനരാരംഭിക്കുകയുള്ളൂ.

ആർക്കും വേണ്ട! ഹെക്‌സയുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച് ടാറ്റ

സ്റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ടാറ്റയുടെ തന്നെ മറ്റ് മോഡലുകളുമായി യാതൊരു സാമ്യവും ഈ വാഹനത്തിനില്ല. എന്നാല്‍, നിരത്തില്‍ വേണ്ടപ്പോലെ തിളങ്ങാന്‍ ക്രോസ്ഓവർ ശൈലിയുള്ള വാഹനത്തിനായില്ലെന്നതാണ് വസ്‌തുത

ആർക്കും വേണ്ട! ഹെക്‌സയുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച് ടാറ്റ

ഹെക്‌സയെ കൂടാതെ ഏപ്രിൽ ഒന്നിന് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ ആരംഭിച്ചതിന് ശേഷം വിൽപ്പന തുടരാൻ പദ്ധതിയിട്ടിരുന്ന മറ്റെല്ലാ പഴയ മോഡലുകളും സമയപരിധിക്ക് മുമ്പായി ടാറ്റ മോട്ടോർസ് നവീകരിച്ചതും ശ്രദ്ധേയമായി. അടുത്തിടെ സമാരംഭിച്ച ആൾ‌ട്രോസ് ബിഎസ്-VI-ന് അനുസൃതമായി തന്നെയാണ് വിപണിയിലേക്ക് ചുവടുവെച്ചത്.

ആർക്കും വേണ്ട! ഹെക്‌സയുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച് ടാറ്റ

വരിക്കോർ 320, വരിക്കോർ 400 എന്നിങ്ങനെ രണ്ട് ബിഎസ്-IV 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ടാറ്റ മോട്ടോർസ് ഹെക്‌സയെ വിൽപ്പനക്ക് എത്തിച്ചിരുന്നത്. ഈ രണ്ട് യൂണിറ്റുകളും ഇനി പ്രാബല്യത്തിൽ വന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കേണ്ടതായിട്ടുണ്ട്.

ആർക്കും വേണ്ട! ഹെക്‌സയുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച് ടാറ്റ

2.2 ലിറ്റർ വരിക്കോർ 320 എഞ്ചിൻ 4,000 rpm-ൽ 150 bhp കരുത്തും 1,500-3,000 rpm-ൽ 320 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമാണ് ഈ മോഡലിൽ കമ്പനി ലഭ്യമാക്കിയത്.

ആർക്കും വേണ്ട! ഹെക്‌സയുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച് ടാറ്റ

അതേസമയം 2.2 ലിറ്റർ വരിക്കോർ 400 യൂണിറ്റ് 4,000 rpm-ൽ 156 bhp പവറും 1,750-2,500 rpm-ൽ 400 Nm torque ഉം സൃഷ്‌ടിക്കും. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഈ മോഡലിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

ആർക്കും വേണ്ട! ഹെക്‌സയുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച് ടാറ്റ

വാഹനത്തിൽ ഒരു 4x4 ഓൾവീൽ സിസ്റ്റം തെരഞ്ഞെടുക്കാം. വരും മാസങ്ങളിൽ ബിഎസ്-VI ഹെക്‌സ സഫാരിയും പുറത്തിറക്കാൻ ടാറ്റ മോട്ടോർസ് പദ്ധതിയിടുന്നുണ്ട്. ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ ഒരു കൺസെപ്റ്റ് രൂപത്തിൽ കമ്പനി ഇത് പ്രദർശിപ്പിച്ചിരുന്നു. വരിക്കോർ 400 എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് 4x4 ഓൾവീൽ ഡ്രൈവിനൊപ്പം കൺസെപ്റ്റ് പതിപ്പിൽ ഘടിപ്പിച്ചിരുന്നു.

ആർക്കും വേണ്ട! ഹെക്‌സയുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച് ടാറ്റ

ടാറ്റ ഹെക്‌സ സഫാരി കൺസെപ്റ്റിൽ പ്രത്യേക ഗ്രീൻ ബോഡി പെയിന്റ്, ഗ്ലോസ് ബ്ലാക്ക് റേഡിയേറ്റർ ഗ്രിൽ ഫ്രെയിം, മിററുകൾ, ഡോർ ഹാൻഡിലുകൾ, ടെയിൽഗേറ്റ് അലങ്കാരം, റൂഫ് റെയിലുകൾ, അധിക ബ്ലാക്ക് ബോഡി ക്ലാഡിംഗ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ എക്‌സ്‌ക്ലൂസീവ് സ്റ്റൈലിംഗ് അഡ്വഞ്ചർ വാഹനങ്ങളുമായി കൂടുതൽ ആപേക്ഷികമാക്കി.

ആർക്കും വേണ്ട! ഹെക്‌സയുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ച് ടാറ്റ

ഈ വര്‍ഷം അവസാനത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് ടാറ്റയുടെ പദ്ധതി. വില കുറിച്ച് സൂചനകളൊന്നും ഇല്ലെങ്കിലും 13.70 ലക്ഷം രൂപയോളം വാഹനത്തിന് എക്‌സ്‌ഷോറുൂ വില പ്രതീക്ഷിക്കാം. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര മറാസോ എന്നീ മോഡലുകളാകും ആഭ്യന്തര വിപണിയിൽ മുഖംമിനുക്കി എത്തുന്ന ഹെക്‌സയുടെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
Tata Hexa production suspended. Read in Malayalam
Story first published: Friday, April 3, 2020, 19:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X