നെക്സോൺ ഇവിക്ക് ഇനി ചെലവേറും; വില വർധിപ്പിച്ച് ടാറ്റ

നെക്‌സോൺ ഇവിയുടെ XZ +, XZ + LUX വേരിയന്റുകൾക്ക് 26,000 രൂപ വില ടാറ്റ വർധിപ്പിച്ചു. പെട്ടെന്നുള്ള വില വർധനവിന് നിർമ്മാതാക്കൾ വ്യക്തമായ കാരണങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

നെക്സോൺ ഇവിക്ക് ഇനി ചെലവേറും; വില വർധിപ്പിച്ച് ടാറ്റ

നെക്‌സോൺ ഇവി XZ +, XZ + LUX വേരിയന്റുകൾക്ക് ഇപ്പോൾ യഥാക്രമം 15.25 ലക്ഷം രൂപയും, 16.25 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ബേസ് XM പതിപ്പിന്റെ വില 13.99 ലക്ഷം രൂപയായി മാറ്റമില്ലാതെ തുടരുന്നു.

നെക്സോൺ ഇവിക്ക് ഇനി ചെലവേറും; വില വർധിപ്പിച്ച് ടാറ്റ

ഇന്ത്യൻ വിപണിയിൽ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണ് നെക്സോൺ ഇവി. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുതിയ ട്വിൻ-പോഡ് ഹെഡ്‌ലാമ്പുകൾ, പുതിയ ഗ്രില്ല്, നീല ഇൻസേർട്ടുകൾ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ബമ്പർ, ഫോഗ് ലാമ്പുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ എന്നിവയുമായാണ് എസ്‌യുവി വരുന്നത്.

MOST READ: വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

നെക്സോൺ ഇവിക്ക് ഇനി ചെലവേറും; വില വർധിപ്പിച്ച് ടാറ്റ

അകത്ത്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും റോട്ടറി ഡ്രൈവ് മോഡ് സെലക്ടറും നെക്‌സൺ ഇവിക്ക് ലഭിക്കുന്നു. റിവേർസ് ക്യാമറ, സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പർ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ എന്നിവയും കാറിന് ലഭിക്കും.

നെക്സോൺ ഇവിക്ക് ഇനി ചെലവേറും; വില വർധിപ്പിച്ച് ടാറ്റ

നെക്‌സൺ ഇവി 30.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഉപയോഗിക്കുന്നത്, ഇത് 127 bhp കരുത്തും, 245 Nm torque ഉം പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് മോട്ടോറിനെ ശക്തിപ്പെടുത്തുന്നു.

MOST READ: 2020 മോഡൽ വെൽഫയറിന് 2020 എന്ന ഫാൻസി നമ്പർ സ്വന്തമാക്കി മോഹൻലാൽ

നെക്സോൺ ഇവിക്ക് ഇനി ചെലവേറും; വില വർധിപ്പിച്ച് ടാറ്റ

9.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കാറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന് ഡ്രൈവ്, സ്പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളുണ്ട്.

നെക്സോൺ ഇവിക്ക് ഇനി ചെലവേറും; വില വർധിപ്പിച്ച് ടാറ്റ

ഒരൊറ്റ ചാർജിൽ (MID സൈക്കിൾ) പരമാവധി 312 കിലോമീറ്റർ ശ്രേണിയാണ് ARAI- സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഇതിന് ഫാസ്റ്റ് ചാർജിംഗ് ശേഷിയുമുണ്ട്.

MOST READ: 2021 ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബ്രോഷർ വിവരങ്ങൾ പുറത്ത്

നെക്സോൺ ഇവിക്ക് ഇനി ചെലവേറും; വില വർധിപ്പിച്ച് ടാറ്റ

കൂടാതെ ഒരു മണിക്കൂറിനുള്ളിൽ DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ഒരു സാധാരണ AC ചാർജർ ഉപയോഗിച്ച്, 100 ശതമാനം വരെ ചാർജ് ചെയ്യാൻ 8-9 മണിക്കൂർ എടുക്കും. കാറിന് എനർജി റീജനറേഷൻ ഫംഗ്ഷനും ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Tata Increased Nexon EV Prices By Rs 26000 For Middle And Top Spec Models. Read in Malayalam.
Story first published: Wednesday, October 14, 2020, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X