കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമൊരുക്കി ടാറ്റ

കൊവിഡ്-19 മൂലം വാഹന വിപണി നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ടാറ്റ മോട്ടോർസ് പുതിയ പാക്കേജ് പ്രഖ്യാപിച്ചു. 'കീസ് ടു സേഫ്റ്റി' എന്നപേരിൽ പ്രഖ്യാപിച്ച പാക്കേജിൽ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും മികച്ച ഓഫറുകളാണ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

ടാറ്റ മോട്ടോർസിന്റെ കേരളത്തിലെ പ്രധാന ഡീലർമാരായ മലയാളം വെഹിക്കിൾസ്, ശ്രീ ഗോകുലം മോട്ടോർസ് എന്നിവരുമായി സഹകരിച്ചാകും പുതിയ പാക്കേജ് നടപ്പിലാക്കുക.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

ടാറ്റയുടെ ഹാച്ച് ബാക്ക്, സെഡാൻ, എസ്‌യുവി ശ്രേണികളിലെ ടിയാഗോ, ടിഗോർ, നെക്‌സോൺ, ഹാരിയർ തുടങ്ങിയ വാഹനങ്ങൾ ആകർഷകമായ ആനുകൂല്യങ്ങളിൽ ലഭ്യമാകും.

MOST READ: എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

നീണ്ട തിരിച്ചടവ് കാലയളവ്, താങ്ങാനാവുന്ന EMI-ഫിനാൻസ് സൗകര്യങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികളായവർക്ക് പ്രത്യേക ഓഫറുകൾ എന്നിവയും ലഭ്യമാകും.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

സാമൂഹിക അകലം പാലിച്ചുകൊണ്ട് സുരക്ഷിതമായ വ്യക്തിഗത യാത്രാ സൗകര്യം ഏവർക്കും ലഭ്യമാക്കുന്നതിനായാണ് നിർമ്മാതാക്കൾ ഈ പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

MOST READ: വിപണിയിൽ എത്തുംമുമ്പ് ഫോക്‌സ്‌വാഗൺ ആർട്ടിയോണിന്റെ ടീസർ ചിത്രങ്ങൾ പുറത്ത്

കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

പുതിയ പാക്കേജിലൂടെ ഇച്ഛാനുസൃതമാക്കിയ EMI പ്ലാൻ ഉപയോഗിച്ച് 6 മാസത്തേക്ക് വെറും 5,000 രൂപയിൽ ആരംഭിക്കുന്ന മാസതവണകളായി ഫിനാൻസ് ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് ഇപ്പോൾ ഫോർ സ്റ്റാർ GNCAP സുരക്ഷാ റേറ്റിംഗുള്ള ടാറ്റ ടിയാഗോയുടെ ഇഷ്ടമുള്ള പതിപ്പ് സ്വന്തമാക്കാൻ കഴിയും.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

ഈ EMI തുക അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പ്പകൾക്ക് ബാധകമാണ്. ആദ്യ ആറു തവണകൾക്ക് ശേഷം തിരിച്ചടവ് തുക ക്രമേണ വർദ്ധിക്കുന്നു. ലോൺ കാലാവധി പരമാവധി 5 വർഷത്തേക്കാണ്.

MOST READ: കാത്തിരിപ്പിന് വിരാമം, പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ

കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

ഒരു അധിക ആനുകൂല്യമെന്ന നിലയിൽ, ഉപയോക്താക്കൾക്ക് അവരുടെ അവസാന EMI നൽകുമ്പോൾ മൂന്ന് മൂല്യവർദ്ധന ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

(i) അവർക്ക് കഴിഞ്ഞ വർഷത്തെ ഇൻ‌സ്റ്റാൾ‌മെന്റ് ഒരു ബുള്ളറ്റ് EMIയായി പൂർണമായി അടയ്ക്കാം (അഞ്ച് ലക്ഷം രൂപയുടെ വായ്പയിൽ ഏകദേശം 90,000 രൂപ) അതിനോടൊപ്പം വാഹനത്തിന്റെ മുഴുവൻ ഉടമസ്ഥാവകാശവും ഏറ്റെടുക്കാം.

(ii) എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായാൽ വാഹനം ഫിനാൻസിംഗ് പങ്കാളിയായ ടാറ്റ മോട്ടോർസ് ഫിനാൻസിലേക്ക് മടക്കിനൽകാം.

(iii) ഈ അന്തിമ EMI റീഫിനാൻസ് ചെയ്യാനുള്ള അവസരം തിരഞ്ഞെടുക്കാം.

MOST READ: നവീകരിച്ച് XUV300 ഡീസല്‍ മാനുവല്‍ പതിപ്പിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തി മഹീന്ദ്ര

കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

ടാറ്റ മോട്ടോർസ് അതിന്റെ മുഴുവൻ ശ്രേണിയിലുള്ള കാറുകളിലും എസ്‌യുവികളിലും ഓൺറോഡ് ഫണ്ടിംഗിന്റെ 100 ശതമാനം വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് 8 വർഷം വരെ ദീർഘ കാലാവധിയുള്ള EMI സ്കീമുകൾ ലഭ്യമാകുക വഴി അവരുടെ പ്രതിമാസ EMI പേയ്മെന്റിന്റെ അളവ് കുറയ്ക്കാൻ സാധിക്കും.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

കൂടാതെ, കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിലെ ധീരരായ മുൻനിര പോരാളികളായ, ഡോക്ടർമാർ, ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, അവശ്യ സേവന ദാതാക്കൾ, പൊലീസ് എന്നിവർക്ക് നന്ദി അറിയിക്കുന്നതിനും അവരെ പിന്തുണയ്ക്കുന്നതിനുമായി ആൾട്രോസ് ഒഴികെ ടാറ്റ മോട്ടോർസിന്റെ എല്ലാ കാറുകളിലും എസ്‌യുവികളിലും 45,000 രൂപ വരെ പ്രത്യേക ആനുകൂല്യങ്ങൾ കമ്പനി നൽകുന്നു.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച്‌ ടെസ്റ്റ് ഡ്രൈവുകൾ ആവശ്യാനുസരണം ലഭ്യമാകും. സാമൂഹിക അകലം പാലിക്കുന്നതിന്, ശാരീരിക സമ്പർക്കം ഒഴിവാക്കാൻ ഡീലർ സ്റ്റാഫ് അംഗമായ ഒരാൾ മാത്രമാണ് പിൻസീറ്റിൽ ഉണ്ടാകുക.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

ഓരോ ടെസ്റ്റ് ഡ്രൈവിനും ശേഷം വാഹനമോടിക്കുമ്പോൾ സമ്പർക്കം പുലർത്തുന്ന വാഹനത്തിന്റെ ഇന്റീരിയറുകൾ സംരക്ഷിക്കുന്ന സംരക്ഷിത കവറുകൾ മാറ്റിസ്ഥാപിക്കുന്നതുൾപ്പെടെ വാഹനം പൂർണ്ണമായും ശുദ്ധീകരിക്കുന്നു.

കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

ടാറ്റാ മോട്ടോഴ്‌സിന്റെ ഉപഭോക്താക്കൾക്ക് അന്വേഷിക്കാനും, ടെസ്റ്റ് ഡ്രൈവ് അഭ്യർത്ഥിക്കാനും, ബുക്കിംഗ് നടത്താനും, കാർ വാങ്ങാൻ ഇഷ്ടമുള്ള ഫിനാൻസിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കാനും നിർമ്മാതാക്കൾ അടുത്തിടെ 'ക്ലിക്ക് ടു ഡ്രൈവ്' എന്ന ഒരു എൻഡ്-ടു-എൻഡ് ഓൺലൈൻ വിൽപ്പന പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു.

Most Read Articles

Malayalam
English summary
Tata Introduces New EMI Schemes And Key To Safety Packages Amidst Covid-19. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X