Just In
- 6 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 9 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 12 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 22 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- Movies
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
- News
5 വര്‍ഷമായി, ഇതൊക്കെ രാഷ്ട്രീയമല്ലേ, സോളാര്‍ പീഡന കേസ് സിബിഐ വിട്ടതില്‍ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉത്സവ സീസൺ ആഘോഷമാക്കാൻ പുത്തൻ ഓഫറുകളുമായി ടാറ്റ രംഗത്ത്
ഉത്സവ സീസൺ ആഘോഷമാക്കാൻ പുത്തൻ ഓഫറുകൾ പ്രഖ്യാപിച്ച് ടാറ്റ മോട്ടോർസ്. ആൾട്രോസ് ഒഴികെയുള്ള ബ്രാൻഡിന്റെ നിലവിലെ എല്ലാ മോഡലുകൾക്കും കമ്പനി കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

ടാറ്റയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ടിയാഗൊയ്ക്ക് 28,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഈ ഉത്സവ കാലത്ത് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിൽ 3,000 രൂപ കോർപ്പറേറ്റ് കിഴിവ് കൂടാതെ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും ഉൾപ്പെടുന്നു. കൂടാതെ 10,000 രൂപ എക്സ്ചേഞ്ച് ബോണസും വാഗ്‌ദാനത്തിൽ ഉൾപ്പെടുന്നു.

അതുപോലെ ബ്രാൻഡിന്റെ കോംപാക്‌ട് സെഡാൻ ടിഗോറിന് 33,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ടാറ്റ നൽകുന്നത്.
ഓരോ ഉപഭോക്താവിനും 15,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവയും കോർപ്പറേറ്റ് ഡിസ്കൗണ്ടായി 3,000 രൂപ കിഴിവും ഓഫറിൽ ഉൾപ്പെടുന്നു.
MOST READ: ടൊയോട്ട എഞ്ചിനുമായി റെസ്റ്റോ മോഡഡ് ഹുന്ദുസ്ഥാൻ അംബാസഡർ

കമ്പനിയുടെ എസ്‌യുവി ശ്രേണിയിലും ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഡാർക്ക് എഡിഷൻ ഒഴികെയുള്ള ഹാരിയറിന്റെ എല്ലാ വകഭേദങ്ങൾക്കും 70,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

അതിൽ 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട് കൂടാതെ 40,000 രൂപയിലധികം വരുന്ന ആകർഷകമായ എക്സ്ചേഞ്ച് ബോണസും ഉണ്ട്. 5,000 രൂപ കോർപ്പറേറ്റ് ബോണസും ഇതിന് ബാധകമാണ്. ക്യാഷ് ഡിസ്കൗണ്ട് ഒഴികെയുള്ള എല്ലാ ആനുകൂല്യങ്ങളും ഹാരിയർ ഡാർക്ക് എഡിഷന് ലഭിക്കും. അതിനാൽ 45,000 രൂപ വരെ മൊത്തം ആനുകൂല്യം ഈ പതിപ്പിൽ ലഭിക്കുന്നു.
MOST READ: 100-ല്‍ അധികം ബുക്കിംഗുകള്‍ പിന്നിട്ട് ഔഡി Q2

ബ്രാൻഡിന്റെ ജനപ്രിയ കോംപാക്ട് എസ്‌യുവിയും ഉത്സവ കിഴിവിൽ ലഭ്യമാണ്. 20,000 രൂപ ആനുകൂല്യത്തിലാണ് നെക്‌സോൺ ഡീസൽ വാഗ്ദാനം ചെയ്യുന്നത്. അതിൽ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിനും 5,000 രൂപ കോർപ്പറേറ്റ് കിഴിവിനുമായി മാറ്റിവെച്ചിരിക്കുന്നു.

പെട്രോളിൽ പ്രവർത്തിക്കുന്ന നെക്സോണിന് 3,000 രൂപയുടെ കോർപ്പറേറ്റ് കിഴിവ് മാത്രമേ ലഭിക്കൂ. കൊവിഡ്-19 പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ടാറ്റ മോട്ടോർസ് ആ കാറിൽ ലഭ്യമായ കോർപ്പറേറ്റ് ഡിസ്കൗണ്ടിന്റെ അതേ തുകയുടെ കിഴിവും വാഗ്ദാനം ചെയ്യുന്നു.
MOST READ: ഉത്സവ സീസണിന് മാറ്റുകൂട്ടാൻ മെർസിഡീസ് A-ക്ലാസ് സെഡാനും എത്തുന്നു

ഉത്സവ സീസൺ ആരംഭിക്കുമ്പോൾ വാഹന നിർമാതാക്കൾക്ക് അവരുടെ ഷോറൂമുകളിലേക്ക് ഉപഭോക്താക്കളെ ആകർഷിച്ച് വിൽപ്പനയുടെ അളവ് വർധിപ്പിക്കുന്നതിനുള്ള മികച്ച സമയമാണിത്. ജനപ്രിയ കാറുകളിൽ പ്രത്യേക ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്താണ് കമ്പനികൾ ഇത്തവണത്തെ വിൽപ്പന പൊടിപൊടിക്കാൻ ഒരുങ്ങുന്നത്.

ഭാവി അവതരണത്തിൽ ഏറ്റവും ആദ്യം ടാറ്റ നിരയിലേക്ക് എത്തുന്ന മോഡലായിരിക്കും ഹാരിയറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന മൂന്ന്-വരി ഗ്രാവിറ്റസ്. ഈ വർഷം ഏപ്രിൽ മാസത്തോടു കൂടി എസ്‌യുവിയെ പുറത്തിറക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് സാഹചര്യം മൂലം ഇത് അടുത്ത വർഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു.