Just In
- 9 hrs ago
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- 9 hrs ago
230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു
- 10 hrs ago
മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി
- 10 hrs ago
ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ
Don't Miss
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Movies
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടിയാഗോയുടെ സേവന കാലയളവ് ആറ് മാസത്തിൽ നിന്ന് ഒരു വർഷമായി ഉയർത്തി ടാറ്റ
പ്രാദേശിക വാഹന നിർമ്മാതാക്കളായ ടാറ്റയിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ടിയാഗോ. ഗുണനിലവാരവും ബിൾഡ് ക്വാളിറ്റിയും കാരണം വളരെയധികം ജനപ്രീതി ലഭിച്ചൊരു മോഡലാണിത്.

ഇപ്പോൾ നിർമ്മാതാക്കൾ എൻട്രി ലെവൽ ടിയാഗോ ഹാച്ച്ബാക്കിന്റെ സേവന ഇടവേള ആറ് മാസത്തിൽ നിന്ന് ഒരു വർഷം അല്ലെങ്കിൽ 15,000 കിലോമീറ്ററായി മാറ്റിയിരിക്കുകയാണ്. ഇവയിൽ ഏതാണോ നേരത്തെ എത്തുന്നത് അത് അനുസരിച്ച് വാഹനം സർവ്വീസ് ചെയ്യാം.

പുതുക്കിയ സർവ്വീസ് ഷെഡ്യൂൾ പുതിയ ടിയാഗോയ്ക്ക് ബാധകമാണ്. എന്നാൽ പ്രീ-ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ ഉടമകൾ ഓരോ ആറ് മാസത്തിലും തങ്ങളുടെ കാറുകൾ സർവീസ് ചെയ്യേണ്ടതായി വരും.

ടിയാഗോ സമാരംഭിച്ചതുമുതൽ ടാറ്റ വാഹനത്തിനായി വിപലുമായ അപ്ഡേറ്റുകൾ അവതരിപ്പിക്കുന്നു. പുതിയ മോഡലിന് ഒരു ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്സ് അപ്പ് ഡിസ്പ്ലേ യൂണിറ്റുമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിച്ചു.

2020 ജനുവരിയിൽ കാറിന് ഒരു പ്രധാന ഡിസൈൻ അപ്ഡേറ്റ് ലഭിച്ചിരുന്നു. അടുത്തിടെ, ടാറ്റ ഡോർ പാഡുകളും ലോക്ക് ഡിസൈനും അപ്ഡേറ്റുചെയ്തിരുന്നു.
MOST READ: സിറ്റി നെയിംപ്ലേറ്റ് കൂടുതൽ വിപുലമാവുന്നു; സെഡാനിനൊപ്പം ഇനി ഹാച്ച്ബാക്കും ലഭ്യം

പഴയ പുൾ / പ്രസ് ടൈപ്പ് ലോക്കുകൾക്ക് പകരമായി പുനർരൂപകൽപ്പന ചെയ്ത ആം റെസ്റ്റും പുതിയ ഡോർ ലോക്കുകളും കാറിന് ലഭിക്കുന്നു.

85 bhp കരുത്തും, 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന ബിഎസ് VI കംപ്ലയിന്റ് 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ടിയാഗോയുടെ ഹൃദയം.
MOST READ: ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി നോട്ട് ഹാച്ച്ബാക്കിനെ അവതരിപ്പിക്കാനൊരുങ്ങി നിസാന്‍

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (iMT) എന്നിവയുമായിട്ടാണ് എഞ്ചിൻ ജോടിയാക്കുന്നത്. ഡീസൽ വേരിയന്റുകൾ നിർത്തലാക്കിയതോടെ ടാറ്റ ടർബോ-പെട്രോൾ പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.