Just In
- 11 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 17 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 23 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2020 നവംബറില്‍ വാണിജ്യ വാഹനങ്ങള്‍ക്കും ഓഫറുകളുമായി ടാറ്റ
ടാറ്റ മോട്ടോര്‍സ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ ഡിവിഷന് 2020 നവംബറില്‍ ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചു. എല്ലാ വാങ്ങലുകളിലും കമ്പനി ഉറപ്പുള്ള സമ്മാനങ്ങളും ലക്കി ഡ്രോ കൂപ്പണും വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യ കി ദൂസ്രി ദീപാവലി കാമ്പെയ്ന് എന്ന് വിളിക്കപ്പെടുന്ന ദീപാവലി ആഘോഷങ്ങള്‍ തുടരുന്നതിനും തുടര്‍ച്ചയായ ആഘോഷങ്ങള്‍ നടത്തുന്നതിനുമായിട്ടാണ് കമ്പനി ഓഫറുകള്‍ അവതരിപ്പിച്ചത്.

സെലക്ട് മോഡല്‍ റേഞ്ച് ഓഫ് സ്മോള്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍ (SCV), കമ്പനി വാഗ്ദാനം ചെയ്യുന്ന പിക്ക് അപ്പ് ശ്രേണി എന്നിവയില്‍ ഉത്സവ ഓഫറുകള്‍ സാധുവാണ്. ടാറ്റ എയ്സ്, യോധ, ഇന്‍ട്ര എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
MOST READ: ബ്ലൂടൂത്ത് സാങ്കേതികവിദ്യയുള്ള സ്മാര്‍ട്ട് സണ്‍ഗ്ലാസുകളുമായി ഹീറോ; വില 2,999 രൂപ

ആവേശകരമായ ഉപഭോക്തൃ ഓഫറുകള്‍ക്ക് പുറമേ, ഈ മാസത്തില്‍ ഈ മോഡലുകള്‍ വാങ്ങുന്നവര്‍ക്ക് ഭാഗ്യ നറുക്കെടുപ്പിലൂടെ ഒരു ഉറപ്പുള്ള സമ്മാനം ലഭിക്കും. സ്വര്‍ണ്ണ വൗച്ചറുകള്‍ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ ബമ്പര്‍ ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

ലക്കി നറുക്കെടുപ്പിലൂടെ നേടാനാകുന്ന മറ്റ് സമ്മാനങ്ങള്‍, എല്‍ഇഡി ടിവികള്‍, വാഷിംഗ് മെഷീനുകള്‍, മൊബൈല്‍ ഫോണുകള്‍, ഫ്യുവല്‍ വൗച്ചറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 'ഇന്ത്യ കി ദൂസ്രി ദീപാവലി' ഓഫറുകള്‍ രാജ്യത്തുടനീളം ലഭ്യമാണ്, അവ 2020 നവംബര്‍ 30 വരെ സാധുവാണ്.
MOST READ: വേഗതയിലും കരുത്തിലും ശക്തന്; 2021 റാങ്ലര്‍ റൂബിക്കോണ്‍ 392 വെളിപ്പെടുത്തി ജീപ്പ്

ടാറ്റ എയ്സിന്റെ 15 വര്‍ഷത്തെ സുപ്രധാനമായ പ്രചാരണ പ്രഖ്യാപനവും, ഈ വിഭാഗത്തില്‍ എയ്സ് മോഡല്‍ ഒരു ജനപ്രിയ ചോയ്സാണെന്നും 22 ലക്ഷത്തിലധികം ഉപഭോക്താക്കളെ നേടിയെടുത്തതായും കമ്പനി പറയുന്നു.

ബിഎസ് VI ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. ടാറ്റ മോട്ടോര്‍സ് രാജ്യത്ത് 50,000 ബിഎസ് VI SCV-കള്‍ വിറ്റു.
MOST READ: അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

''ടാറ്റ ഉപഭോക്താക്കളുടെ മികച്ച താല്‍പ്പര്യങ്ങള്‍ എല്ലാറ്റിന്റെയും കേന്ദ്രത്തില്‍ സ്ഥാപിച്ചുകൊണ്ട് അതിന്റെ പാരമ്പര്യം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഉയര്‍ന്ന മൂല്യം അതുല്യമായ ആനുകൂല്യങ്ങള്‍ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഞങ്ങള്‍ നല്കിയ വാഗ്ദാനത്തിന്റെ തെളിവാണെന്ന് ടാറ്റ മോട്ടോര്‍സ് വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജേഷ് കൗള്‍ പറഞ്ഞു.

വ്യവസായത്തിലെ മികച്ച ഉത്പ്പന്നങ്ങളും സേവന അനുഭവങ്ങളും എത്തിക്കുക എന്നതാണ് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
MOST READ: ഫ്യുവൽ പമ്പിലെ തകരാർ; സെൽറ്റോസിന്റെ ഡീസൽ വേരിയന്റുകളെ തിരിച്ചുവിളിച്ച് കിയ

ബ്രാന്‍ഡില്‍ നിന്നുള്ള അനുബന്ധ വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ എയ്സ് സിഎന്‍ജി മോഡലിന്റെ 25 യൂണിറ്റുകള്‍ വിജയവാഡ മുനിസിപ്പല്‍ കോര്പ്പറേഷന് കൈമാറിയിരുന്നു. നഗരത്തിലുടനീളം മാലിന്യ ശേഖരണം കൈകാര്യം ചെയ്യുന്നതിന് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ചതാണ് ഈ വാഹനങ്ങള്‍, ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും സഹായിക്കും.