ചൈനീസ് നിര്‍മ്മാതാക്കളെ ഒപ്പം ചേര്‍ക്കുന്നില്ല; വ്യക്തത വരുത്തി ടാറ്റ

പാസഞ്ചര്‍ വാഹനവിഭാഗം (PV) വേര്‍പ്പെടുത്തി പുതിയ കമ്പനി രൂപവത്കരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് രംഗത്ത്.

ചൈനീസ് നിര്‍മ്മാതാക്കളെ ഒപ്പം ചേര്‍ക്കുന്നില്ല; വ്യക്തത വരുത്തി ടാറ്റ

ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സംഭവത്തില്‍ വ്യക്തത വരുത്തി ബ്രാന്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. ഭാവിയില്‍ ഏതെങ്കിലും ഘട്ടത്തില്‍ പങ്കാളികളെ കൊണ്ടുവരാന്‍ ബ്രാന്‍ഡ് പദ്ധതിയിടുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ടാറ്റ മോട്ടോര്‍സ് ഇത്തരത്തിലുള്ള എല്ലാ വാര്‍ത്തകളും നിഷേധിച്ചു.

ചൈനീസ് നിര്‍മ്മാതാക്കളെ ഒപ്പം ചേര്‍ക്കുന്നില്ല; വ്യക്തത വരുത്തി ടാറ്റ

പുതിയ കമ്പനിയുടെ നിയന്ത്രണം നിലനിര്‍ത്തി 49 ശതമാനം വരെ ഓഹരികള്‍ കൈമാറുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. പാസഞ്ചര്‍ വിഭാഗത്തെ വേര്‍പെടുത്തി ഉപകമ്പനിയായ ടിഎംഎല്‍, ബിസിനസ് അനലിറ്റിക്‌സ് സര്‍വീസസില്‍ ലയിപ്പിക്കുന്നതിന് കമ്പനി അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

MOST READ: കൊവിഡ് വില്ലനായി; ഇന്ത്യയില്‍ പുതിയ അവതരണം വൈകുമെന്ന് കിയ

ചൈനീസ് നിര്‍മ്മാതാക്കളെ ഒപ്പം ചേര്‍ക്കുന്നില്ല; വ്യക്തത വരുത്തി ടാറ്റ

എന്നാല്‍ പുതിയ പ്രസ്താവന പുറത്തിറക്കി ഇതെല്ലാം നിഷേധിക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനികളുമായടക്കം ചര്‍ച്ചകള്‍ നടന്നെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

ചൈനീസ് നിര്‍മ്മാതാക്കളെ ഒപ്പം ചേര്‍ക്കുന്നില്ല; വ്യക്തത വരുത്തി ടാറ്റ

യൂറോപ്പിലെ ചില കമ്പനികളുമായും ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചെറി ഓട്ടോമൊബൈല്‍സ്, ഗീലി, ചങ്കന്‍ തുടങ്ങിയ കമ്പനികളുമായി ചര്‍ച്ച നടന്നിരുന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

MOST READ: ഓടി തളർന്ന് ഫോർഡ് ഫിഗൊ, വിൽപ്പനയിൽ 93 ശതമാനത്തോളം കുറവ്

ചൈനീസ് നിര്‍മ്മാതാക്കളെ ഒപ്പം ചേര്‍ക്കുന്നില്ല; വ്യക്തത വരുത്തി ടാറ്റ

കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യന്‍ വിപണിയില്‍ മികച്ച മുന്നേറ്റമാണ് ടാറ്റ കാഴ്ചവെയ്ക്കുന്നത്. വിപണിയില്‍ എത്തിക്കുന്ന മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. നിരവധി പുതിയ മോഡലുകള്‍ ടാറ്റയില്‍ നിന്നും നിരത്തില്‍ എത്താനിരിക്കുന്നതും മറ്റൊരു സവിശേഷതയാണ്.

ചൈനീസ് നിര്‍മ്മാതാക്കളെ ഒപ്പം ചേര്‍ക്കുന്നില്ല; വ്യക്തത വരുത്തി ടാറ്റ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്കായി ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ ആക്സസറികള്‍ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ.

MOST READ: പുത്തൻ രൂപത്തിൽ അണിഞ്ഞൊരുങ്ങി ടൊയോട്ട ക്വാളിസ്

ചൈനീസ് നിര്‍മ്മാതാക്കളെ ഒപ്പം ചേര്‍ക്കുന്നില്ല; വ്യക്തത വരുത്തി ടാറ്റ

എല്ലായ്പ്പോഴും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കമ്പനിയുടെ നിരന്തരമായ ശ്രമങ്ങള്‍ക്ക് അനുസൃതമായി, ഈ ആക്സസറികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ചൈനീസ് നിര്‍മ്മാതാക്കളെ ഒപ്പം ചേര്‍ക്കുന്നില്ല; വ്യക്തത വരുത്തി ടാറ്റ

കാര്‍ ഉടമകള്‍ക്ക് തങ്ങളുടെ പുതിയതും നിലവിലുള്ളതുമായ ടാറ്റ കാറുകള്‍ക്ക് അധിക സുരക്ഷ നല്‍കുന്നതിനാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവയെല്ലാം ടാറ്റ മോട്ടോര്‍സ് ജെന്യുവിന്‍ ആക്സസറികളായി വാഗ്ദാനം ചെയ്യും. കൂടാതെ ടാറ്റ മോട്ടോര്‍സ് ഔട്ട്ലെറ്റുകളിലും ഇവ ലഭ്യമാകും.

Most Read Articles

Malayalam
English summary
Tata Motors Denies Rumor Of Selling Passenger Vehicle Business. Read in Malayalam.
Story first published: Tuesday, August 11, 2020, 11:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X