തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

ഇന്ത്യൻ വാഹന വിപണിയിലെ പ്രമുഖ ബ്രാൻഡുകളെല്ലാം തങ്ങളുടെ മോഡലുകൾക്ക് വൻ ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ വിട്ടുകൊടുക്കാൻ തയാറാവാതെ ഇന്ത്യയുടെ സ്വന്തം കാർ നിർമാണ കമ്പനിയായ ടാറ്റയും മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

കൊറോണ വൈറസ് വ്യാപനം വിൽപ്പനയെയും നിർമാണത്തെയും ബാധിച്ചതിനാൽ വിൽപ്പന വർധിപ്പിക്കുന്നതിനും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുമായാണ് കമ്പനികൾ ഓഫറുകളുമായി എത്തുന്നത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

ക്ലിക്ക് ടു ഡ്രൈവ് എന്ന ഓൺ‌ലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമിനെ ടാറ്റ അടുത്തിടെ ആരംഭിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുത്ത ഡീലർഷിപ്പുകൾ ഉടൻ പ്രവർത്തനം പുനരാരഭിക്കുകയും ചെയ്യും. 2020 മെയ് മാസത്തിൽ കിഴിവോടെ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന ടാറ്റ വാഹനങ്ങളുടെ പട്ടിക ഇതാ.

MOST READ: കൊവിഡ്-19; മഹീന്ദ്ര TUV300 ബിഎസ് VI വിപണിയില്‍ എത്തുന്നത് വൈകും

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

ടാറ്റ ടിയാഗൊ

ടാറ്റ മോട്ടർസിന്റെ എൻട്രി ലെവൽ ഓഫറായ ടിയാഗൊയിൽ 25,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ച വാഹനങ്ങളിലൊന്നു കൂടിയാണിത്. ഹാച്ച്ബാക്കിന്റെ മുൻവശത്താണ് കാര്യമായ മാറ്റങ്ങൾ പ്രകടമാകുന്നത്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

അതോടൊപ്പം പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ എന്നിവ പോലുള്ള കുറച്ച് സവിശേഷതകളും വാഹനത്തെ ആകർഷകമാക്കുന്നു. മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളുള്ള പെട്രോൾ എഞ്ചിൻ മാത്രമാണ് ടിയാഗൊ ഇപ്പോൾ ലഭ്യമാകുന്നത്. നിലവിൽ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപ എക്സ്ചേഞ്ച് ബോണസുമാണ് ടാറ്റ ടിയാഗൊയിൽ വാഗ്ദാനം ചെയ്യുന്നത്.

MOST READ: XUV500 ഓട്ടോമാറ്റിക് പതിപ്പിനായി കാത്തിരിക്കണം; അരങ്ങേറ്റം വൈകുമെന്ന് മഹീന്ദ്ര

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

ടാറ്റ ടിഗോർ

കോംപാക്‌ട് സെഡാൻ ശ്രേണിയിലെ ടാറ്റയുടെ സാന്നിധ്യമാണ് ടിഗോർ. ഇപ്പോൾ 40,000 രൂപയുടെ ആനുകൂല്യങ്ങളാണ് വാഹനത്തിൽ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. സെഗ്‌മെന്റിലെ കരുത്തരായ ഹോണ്ട അമേസ്, മാരുതി ഡിസയർ, ഹ്യുണ്ടായി ഓറ, എക്‌സെന്റ് തുടങ്ങിയ കാറുകളുമായി മത്സരിക്കാൻ ടിഗോറിന് ശേഷിയുണ്ട്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

ഈ വർഷം തുടക്കത്തിൽ ബിഎസ്-VI കംപ്ലയിന്റ് നവീകരണത്തിനൊപ്പം ഒരു മുഖംമിനുക്കലും സെഡാന് ലഭിച്ചു. ടിയാഗൊയിൽ കണ്ടതിന് സമാനമായിരുന്നു മാറ്റങ്ങൾ. മാനുവൽ, എഎംടി ഓപ്ഷനുകളുള്ള പെട്രോൾ എഞ്ചിൻ ഓപ്ഷനിലും ഇത് ലഭ്യമാണ്. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിനൊപ്പം 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടുമാണ് ടാറ്റ ടിഗോറിൽ ഈ മാസം ലഭ്യമാകുന്നത്.

MOST READ: പുതിയ i20 ഈ വർഷം തന്നെ എത്തും; ലോഞ്ച് തീയതിയിൽ മാറ്റമില്ലെന്ന് ഹ്യുണ്ടായി

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

ടാറ്റ നെക്സോൺ

കോംപാക്‌ട് എസ്‌യുവി നിരയിലെ ഏറ്റവും സുരക്ഷതിമായ മോഡലാണ് വിപണിയിൽ വൻവിജയമായി തീർന്ന ടാറ്റ നെക്സോൺ. മറ്റ് ടാറ്റ മോഡലുകളെ പോലെ തന്നെ ഈ കോംപാക്‌ട് എസ്‌യുവിക്കും പുതുവർഷത്തിൽ ഒരു പരിഷ്ക്കരണം ലഭിച്ചു.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

പുതിയ അവതാരത്തിൽ വാഹനം കൂടുതൽ ആകർഷകവും സ്പോർട്ടിയുമായി തോന്നുന്നു. ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, റിയർ സീറ്റ് എസി വെന്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകൾ നെക്‌സോൺ ‌വാഗ്‌ദാനം ചെയ്യുന്നു. കോം‌പാക്‌ട് എസ്‌യുവിയിൽ ടാറ്റ ഒരു കോർപ്പറേറ്റ് കിഴിവാണ് മെയ് മാസത്തിൽ വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ VI പതിപ്പിനെ അവതരിപ്പിച്ച് ഡാറ്റ്സന്‍

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

ടാറ്റ ഹാരിയർ

വിപണിയിൽ എത്തിയപ്പോൾ ഏറെ ശ്രദ്ധയാകർച്ച ടാറ്റയുടെ വാഹനമായിരുന്നു ഹാരിയർ എസ്‌യുവി. മോഡലിന് 60,000 രൂപയോളം വരുന്ന ആനുകൂല്യങ്ങളാണ് ഇത്തവണ വാഹന നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഹാരിയറിന്റെ ബിഎസ്-VI 2020 പതിപ്പ് ടാറ്റ പുറത്തിറക്കി. നേരത്തെ കാണാത്ത ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനിൽ എസ്‌യുവി ഇപ്പോൾ ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകൾക്ക് ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോർസും

പനോരമിക് സൺറൂഫ്, പുതിയ അലോയ് വീലുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുകൾ, കൂടുതൽ ശക്തമായ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ എന്നിവയും ഇതിലുണ്ട്. 30,000 രൂപ വിലമതിക്കുന്ന എക്സ്ചേഞ്ച് ബോണസുമായി ഹാരിയർ ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Tata Motors discounts for May 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X