കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ എല്ലാ മേഖലയും പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

വാഹന വിപണിയിലും ഇതുതന്നെയാണ് അവസ്ഥ. ഇതിന്റെ ഭാഗമായി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് താത്ക്കാലിക ആശ്വാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. ഷോറൂമുകളും ഡീലര്‍ഷിപ്പുകളും അടച്ചിട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

വാഹനങ്ങളുടെ വാറണ്ടിയേയും സൗജന്യ സര്‍വീസിനെയും ബാധിക്കില്ലെന്നാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്. ടാറ്റ കാറുകളുടെ സര്‍വീസ് വാറണ്ടി ജൂലായ് 31 വരെ നീട്ടിയിട്ടിയതായും അറിയിച്ചു.

കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

മാര്‍ച്ച് 15-നും മെയ് 31 ഇടയില്‍ വാറണ്ടി അവസാനിക്കുന്ന വാഹനങ്ങള്‍ക്കാണ് ജൂലായ് 31 വരെ അധിക വാറണ്ടി ലഭിക്കുക. ലോക്ക്ഡൗണ്‍ കാലത്ത് നടത്തേണ്ടിയിരുന്ന സൗജന്യ കമ്പനി സര്‍വ്വീസുകളും ജൂലൈ അവസാനം വരെ നീട്ടിയിട്ടുണ്ടെന്നും ടാറ്റ അറിയിച്ചു.

കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

രാജ്യത്തുടനീളമുള്ള ടാറ്റയുടെ അംഗീകൃത ഡീലര്‍മാരേയും സര്‍വീസ് സെന്ററുകളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഉപയോക്താക്കള്‍ക്ക് ലോക്ക്ഡൗണിന് ശേഷം സമീപത്തുള്ള ഡീലര്‍മാരെ സമീപിച്ച് ഇക്കാര്യം ഉറപ്പാക്കാമെന്നും ടാറ്റ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കുന്നതിനും രാജ്യത്തെ മുഴുവന്‍ വാഹന നിര്‍മാതാക്കളും പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സഹായവുമായി വിവിധ നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

ഹ്യുണ്ടായി ആണ് ഒടുവില്‍ സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. വൈറസ് ബാധ അതിവേഗം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന ടെസ്റ്റിങ്ങ് കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്നെത്തിക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Most Read: ഓട്ടോ എക്‌സ്‌പോ 2020: ടാറ്റ പവലിയനില്‍ ശ്രദ്ധനേടി വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്

കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സിഎസ്ആര്‍ (CSR) പദ്ധതി മുഖേനയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്. 25,000 പേര്‍ക്ക് ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് ഹ്യുണ്ടായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Read: പൊലീസ് കുപ്പായമണിഞ്ഞ് ടാറ്റ നെക്‌സോണ്‍; വീഡിയോ ഏറ്റെടുത്ത് വാഹനപ്രേമികളും

കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

പരമാവധി വേഗത്തില്‍ റിസള്‍ട്ട് നല്‍കാന്‍ കഴിയുന്ന കിറ്റുകളാണെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. ലോകത്തെ മുഴുവന്‍ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരേ പോരാടേണ്ട സമയമാണിത്.

Most Read: ഓട്ടോ എക്‌സ്‌പോയ്ക്ക് ആവേശം നല്‍കി ടാറ്റ കാറുകള്‍

കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

അതിനായി ഹ്യുണ്ടായി ഇന്ത്യ ഉയര്‍ന്ന സാങ്കേതിക വിദ്യയിലുള്ള ടെസ്റ്റിങ്ങ് കിറ്റുകള്‍ കൊറിയയില്‍ നിന്ന് എത്തിക്കുകയാണ്. കിറ്റുകള്‍ ഇവിടെ എത്തിയാലുടനെ ഇത് ആശുപത്രികള്‍ക്ക് കൈമാറുമെന്നും ഹ്യുണ്ടായി എംഡി എസ്. എസ് കിം അറിയിച്ചു.

കൊവിഡ്-19; വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കി ടാറ്റ

പല വിധത്തിലുള്ള സഹായ ഹസ്തവുമായി വിവിധ നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചും, ആരേഗ്യപ്രവര്‍ത്തകര്‍ക്ക് ത്രീഡി വൈസറുകള്‍ നിര്‍മ്മിച്ചും, പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തുകകള്‍ സംഭാവന നല്‍കിയുമാണ് നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors Extends Warranty and Free Service Period Till July. Read in Malayalam.
Story first published: Saturday, March 28, 2020, 19:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X