6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

ലോക്ക്ഡൗണ്‍ നാളുകളില്‍ വലിയ പ്രതിസന്ധിയാണ് വാഹന മേഖലയില്‍ ഉണ്ടായിരിക്കുന്നത്. ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള തത്രപാടിലാണ് നിര്‍മ്മാതാക്കള്‍.

6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

ഇതിന്റെ ഭാഗമായി പല നിര്‍മ്മാതാക്കളും പല ഓഫറുകളും ആനുകൂല്യങ്ങളും നല്‍കിയാണ് വാഹനങ്ങള്‍ വിറ്റഴിക്കുന്നത്. ഓഫറുകള്‍ക്കും ആനുകൂല്യങ്ങള്‍ക്കും പുറമേ ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതികളും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിട്ടുണ്ട്.

6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

ടാറ്റ മോട്ടോര്‍സും തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയൊരു പദ്ധതി ആരംഭിച്ചിരിക്കുകയാണ്. കീസ് ടു സേഫ്റ്റി എന്നൊരു പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനൊപ്പം തെരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് കമ്പനി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

MOST READ: മഹീന്ദ്ര എഞ്ചിനിൽ ഒരുങ്ങി പുതുതലമുറ സാങ്‌യോങ് ടിവൊലി

6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

പുതിയൊരു ടാറ്റ കാര്‍ എടുക്കുന്ന ഉപഭോക്താക്കള്‍ ഈ പദ്ധതി പ്രകാരം ആദ്യത്തെ ആറ് മാസത്തേക്ക് ഇഎംഐ ആയി 5,000 രൂപ വീതം മാത്രം അടച്ചാമതിയെന്നാണ് റിപ്പോര്‍ട്ട്. 5 ലക്ഷം വരെയുള്ള ലോണ്‍ തുകയ്ക്കാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

അവസാന ഇഎംഐ നല്‍കുന്ന സമയത്ത് ഉപഭോക്താക്കള്‍ക്ക് മൂന്ന് ഓപ്ഷനും കമ്പനി നല്‍കുന്നുണ്ട്. ഫുള്‍ പേയ്മെന്റില്‍ ബുള്ളറ്റ് ഇഎംഐ ആയി അടച്ചു തീര്‍ക്കാനോ, പണത്തിന് ബുദ്ധിമുട്ട് അനുഭപ്പെടുകയാണെങ്കില്‍ വാഹനം തിരികെ ഫൈനാന്‍സിങ് പാര്‍ട്ണര്‍ക്ക് നല്‍കാനോ അതുമല്ലെങ്കില്‍ റീഫിനാന്‍സ് ചെയ്യാനുള്ള സൗകര്യമോ ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.

MOST READ: കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും; തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വീസ്

6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

ഈ പദ്ധതിക്കൊപ്പം ടിഗോര്‍, ടിയാഗോ, ഹാരിയര്‍ മോഡലുകള്‍ക്ക് ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. ഹാച്ച്ബാക്ക് മോഡലായ ടിയാഗോയ്ക്ക് 25,000 രൂപയുടെ ആനുകൂല്യമാണ് കമ്പനി നല്‍കുന്നത്.

6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് അടക്കമാണ് 25,000 രൂപയുടെ ഓഫറുകള്‍ ലഭിക്കുക. ജനുവരിയിലാണ് നവീകരിച്ച ടിയാഗോയെ ടാറ്റ വിപണിയില്‍ അവതരിപ്പിക്കുന്നത്. 4.60 ലക്ഷം രൂപ മുതല്‍ 6.60 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: കാർണിവലിന് ഒത്ത എതിരാളിയുമായി ടൊയോട്ട, നാലാം തലമുറ സിയന്ന എംപിവി വിപണിയിൽ

6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

ടിഗോറിന് 40,000 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടുത്തിയാണ് ഉപഭോക്താക്കള്‍ക്ക് 40,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുക.

6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

ടിയാഗോയ്ക്ക് ഒപ്പം തന്നെ ജനുവരി മാസത്തിലാണ് നവീകരിച്ച ടിഗോറിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 5.75 ലക്ഷം രൂപ മുതല്‍ 7.49 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: കാമിക്ക് സ്‌കൗട്ട്‌ലൈന്‍ എസ്‌യുവി വെളിപ്പെടുത്തി സ്‌കോഡ

6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറാണ് ഹാരിയര്‍ എസ്‌യുവി വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി കമ്പനി നല്‍കുന്നത്. ബിഎസ് VI പതിപ്പിനാണ് ഈ ഓഫര്‍ ലഭിക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Malayalam
English summary
Tata Motors Rolls Out New Financing Scheme Keys to Safety. Read in Malayalam.
Story first published: Tuesday, May 19, 2020, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X