Just In
Don't Miss
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗ്രാവിറ്റാസ് മുതല്‍ ആള്‍ട്രോസ് ഇവി വരെ; വരും വര്‍ഷവും ടാറ്റയില്‍ നിന്ന് നിരവധി മോഡലുകള്‍
വിപണിയില്‍ സജീവമായിരിക്കുകയാണ് ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്കും, ജനപ്രീയ മോഡലുകളുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പുകളെയും അവതരിപ്പിച്ച് വലിയൊരു തരംഗം സൃഷ്ടിച്ചു.

ഇത് തുടര്‍ന്നുകൊണ്ടുപോകാനുള്ള പദ്ധതിയിലാണ് നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി വരും വര്‍ഷവും ഏതാനും പുതിയ മോഡലുകള്‍ ബ്രാന്‍ഡില്‍ നിന്നും നിരത്തുകളിലെത്തും. ടാറ്റ ഗ്രാവിറ്റാസ് ഏഴ് സീറ്റര്‍ എസ്യുവി ഉള്‍പ്പെടെ നീണ്ട നിര തന്നെയുണ്ട് ടാറ്റയുടെ കൈകളില്‍. 2021-ല്‍ ടാറ്റ മോട്ടോര്‍സില്‍ നിന്ന് പ്രതീക്ഷിക്കുന്ന അഞ്ച് മോഡലുകളെ പരിചയപ്പെടാം.

ഗ്രാവിറ്റാസ്
ഹാരിയര്‍ എസ്യുവിയുടെ മാന്യമായ വിജയത്തിന് ശേഷം ടാറ്റ ലക്ഷ്യമിടുന്നത് ഗ്രാവിറ്റാസിനെ അവതരിപ്പിച്ച് ഇന്ത്യയിലെ എസ്യുവി വിഭാഗത്തില്‍ സ്ഥാനം ഉറപ്പിക്കുകയാണ്.
MOST READ: മുഖംമിനുക്കിയ ഇന്നോവ ക്രിസ്റ്റ; പ്രധാന മാറ്റങ്ങൾ ഇങ്ങനെ

നിലവിലെ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദത്തോടെ ഗ്രാവിറ്റാസ് വിപണിയിലെത്തുമെന്ന് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. 2020-ന്റെ തുടക്കത്തില്‍ എസ്യുവി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യം അതിന്റെ അവതരണ പദ്ധതികളില്‍ മാറ്റം വരുത്തി.

2020 ഓട്ടോ എക്സ്പോയിലാണ് ഗ്രാവിറ്റാസിനെ പ്രദര്‍ശിപ്പിച്ചത്. അടിസ്ഥാനപരമായി ഇത് അഞ്ച് സീറ്റര്‍ ഹാരിയര്‍ എസ്യുവിയുടെ നീളമേറിയ പതിപ്പാണ്. ഹാരിയറിന്റെ ഒമേഗ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മാണം. ഹാരിയറിനെക്കാള്‍ 63 mm നീളവും 80 mm ഉയരവുമുള്ളതായിരിക്കും.
MOST READ: 1.95 കോടി രൂപ വില; പുതിയ X5 M കോംപറ്റീഷൻ പെർഫോമൻസ് എസ്യുവി പുറത്തിറക്കി ബിഎംഡബ്ല്യു

ആള്‍ട്രോസ് EV
ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ആള്‍ട്രോസ് എന്നൊരു മോഡലുമായി ടാറ്റ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ചുവടുവെയ്ക്കുന്നത്. നിലവില്‍ ഈ വിഭാഗത്തില്‍ മികച്ച വില്‍പ്പന കാഴ്ചവെയ്ക്കുന്ന മോഡല്‍ കൂടിയാണിത്.

ഈ പതിപ്പിന് ഇലക്ട്രിക് പരിവേഷം നല്‍കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വരും വര്‍ഷം ആള്‍ട്രോസിന്റെ ഇലക്ട്രിക് പതിപ്പിനെയും നിരത്തുകളില്‍ കാണാം.

ആള്‍ട്രോസ് EV ഉപയോഗിച്ച് ടാറ്റ മോട്ടോര്‍സ് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഒരു സമ്പൂര്‍ണ്ണ ശ്രേണി വാഗ്ദാനം ചെയ്യുന്നു. 30 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതിന് കരുത്ത് പകരുന്നത്, ഒറ്റ ചാര്‍ജില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ആള്‍ട്രോസ് ടര്‍ബോ
ഇലക്ട്രിക് പരിവേഷത്തിനൊപ്പം ആള്‍ട്രോസിന് ടര്‍ബോ വേരിയന്റും ടാറ്റ സമ്മാനിക്കും. അടുത്ത വര്‍ഷം ആള്‍ട്രോസിന്റെ ടര്‍ബോ പെട്രോള്‍ ഓപ്ഷന് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
MOST READ: കാർ ബ്രാൻഡുകളുടെ കൗതുകമുണർത്തുന്ന പെർഫോമെൻസ് ഡിവിഷനുകൾ

നിരത്തുകളില്‍ ഇതിനകം തന്നെ വാഹനത്തിന്റെ പരീക്ഷണയോട്ടം സജീവമാണ്. പുതിയ ടര്‍ബോ-പെട്രോള്‍ പവര്‍ട്രെയിനിന് നല്‍കും എന്നതൊഴിച്ചാല്‍ ഡിസൈനിലോ, ഫീച്ചറുകളിലോ മാറ്റം ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

ടിഗോര്‍ ഇവി ഫെയ്സ്ലിഫ്റ്റ്
ഇലക്ട്രിക് അവതാരത്തില്‍ വിപണിയിലുള്ള സബ് കോംപാക്ട് സെഡാന് ടിഗോറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനൊപ്പം ഇവി ലൈനപ്പ് വിപുലീകരിക്കാനും ടാറ്റ മോട്ടോര്‍സ് പദ്ധതിയിടുന്നു. ഇതിനകം തന്നെ വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ ആരംഭിച്ചിട്ടുണ്ട്.

21.5 കിലോവാട്ട്സ് ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 40 bhp കരുത്തും 105 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഇവയ്ക്ക് ഒറ്റ ചാര്‍ജില്‍ 213 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കും.

ടിയാഗോ ഇവി ഫെയ്സ്ലിഫ്റ്റ്
ടിഗോര്‍ ഇവിയെപ്പോലെ ടിയാഗോ ഇവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പും ഉടന്‍ വിപണിയില്‍ എത്തിയേക്കും. സിംഗിള്‍ ചാര്‍ജില്‍ 213 കിലോമീറ്റര്‍ പരിധിയാണ് കമ്പനി അവകാശപ്പെടുന്നത്. 21.5 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് വാഹനത്തിന് കരുത്ത് പകരുന്നത്.