വാർഷിക വിൽപ്പനയിൽ കുതിപ്പ്, നവംബറിൽ ടാറ്റ നിരത്തിലെത്തിച്ചത് മൊത്തം 21,600 യൂണിറ്റുകൾ

നിലവിൽ ഇന്ത്യൻ വാഹന വിപണിയിൽ ടാറ്റ മോട്ടോർസിനുള്ള സ്വീകാര്യത മറ്റൊരു ബ്രാൻഡിനും ലഭിക്കുന്നില്ല. അത് വിൽപ്പന കണക്കുകളിലും കാണാൻ സാധിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമാകുന്നത്.

വാർഷിക വിൽപ്പനയിൽ കുതിപ്പ്, നവംബറിൽ ടാറ്റ നിരത്തിലെത്തിച്ചത് മൊത്തം 21,600 യൂണിറ്റുകൾ

2020 നവംബറിൽ ടാറ്റയ്ക്ക് മൊത്തം 21,600 യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഒക്ടോബർ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രാൻഡിന്റെ വിൽപ്പന കുറഞ്ഞു എന്നതാണ് യാഥാർഥ്യം.

വാർഷിക വിൽപ്പനയിൽ കുതിപ്പ്, നവംബറിൽ ടാറ്റ നിരത്തിലെത്തിച്ചത് മൊത്തം 21,600 യൂണിറ്റുകൾ

2020 ഒക്ടോബറിൽ 23,600 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. അതായത് ഇത്തവണ പ്രതിമാസ വിൽപ്പനയിൽ എട്ട് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അതായത്, 2019 നവംബറിൽ ടാറ്റയുടെ വിൽപ്പനയിൽ വൻ വർധനവാണുണ്ടായത്.

MOST READ: മാഗ്‌നൈറ്റിനായി ടയറുകള്‍ ഒരുക്കാന്‍ സിയറ്റ്; നിസാനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു

വാർഷിക വിൽപ്പനയിൽ കുതിപ്പ്, നവംബറിൽ ടാറ്റ നിരത്തിലെത്തിച്ചത് മൊത്തം 21,600 യൂണിറ്റുകൾ

2019 നവംബറിൽ 10,400 യൂണിറ്റുകൾ മാത്രമായിരുന്നു കമ്പനിയുടെ സമ്പാദ്യം. ഇതിന്റെ ഫലമായി വാർഷിക വിൽപ്പനയിൽ ഏകദേശം 108 ശതമാനം വളർച്ചയാണ് ഇന്ത്യൻ നിർമാതാക്കൾ കൈവരിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിൽ 7.5 ശതമാനം വിഹിതമായി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ നിർമാണ കമ്പനിയും ടാറ്റയാണ്.

വാർഷിക വിൽപ്പനയിൽ കുതിപ്പ്, നവംബറിൽ ടാറ്റ നിരത്തിലെത്തിച്ചത് മൊത്തം 21,600 യൂണിറ്റുകൾ

കഴിഞ്ഞ വർഷം 4.0 ശതമാനം വിപണി വിഹിതം മാത്രമേ കമ്പനിക്ക് ഉണ്ടായിരുന്നുള്ളൂ. അവിടുന്ന് ഈ നിലയിലേക്കുള്ള കുതിപ്പ് ഏറെ ശ്രദ്ധേയമാണ്. രാജ്യത്തെ ഉപഭോക്താക്കളുടെ വാഹന സുരക്ഷാ അവബോധം വർധിക്കുന്നതാണ് ടാറ്റ കാറുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ പ്രധാന കാരണം.

MOST READ: 2021-ഓടെ പുതുതലമുറ വിറ്റാര എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

വാർഷിക വിൽപ്പനയിൽ കുതിപ്പ്, നവംബറിൽ ടാറ്റ നിരത്തിലെത്തിച്ചത് മൊത്തം 21,600 യൂണിറ്റുകൾ

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ ടാറ്റ കാറുകൾ‌ക്ക് മികച്ച സുരക്ഷാ സ്കോർ‌ നേടാൻ‌ കഴിഞ്ഞു. മുതിർന്നവരുടെ സുരക്ഷയ്ക്കായി നെക്‌സോണും ആൾട്രോസും മികച്ച 5-സ്റ്റാർ റേറ്റിംഗാണ് സ്വന്തമാക്കിയത്. ബജറ്റ് മോഡലുകളായ ടിഗോർ, ടിയാഗൊ എന്നിവ വരെ മുതിർന്നവർക്കുള്ള സുരക്ഷാ റേറ്റിംഗിൽ 4-സ്റ്റാറാണ് വാഗ്ദാനം ചെയ്യുന്നത്.

വാർഷിക വിൽപ്പനയിൽ കുതിപ്പ്, നവംബറിൽ ടാറ്റ നിരത്തിലെത്തിച്ചത് മൊത്തം 21,600 യൂണിറ്റുകൾ

ഇപ്പോൾ കാറിനെയും ഉപഭോക്താക്കളെയും പകർച്ചവ്യാധികൾ ഉണ്ടാക്കുന്ന അണുക്കളിൽ നിന്ന് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സേഫ്റ്റി ബബിൾസ് എന്നൊരു മറ്റൊരു നൂതന മാർഗവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബ്രാൻഡ്.

MOST READ: പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

വാർഷിക വിൽപ്പനയിൽ കുതിപ്പ്, നവംബറിൽ ടാറ്റ നിരത്തിലെത്തിച്ചത് മൊത്തം 21,600 യൂണിറ്റുകൾ

നിലവിൽ ഈ ബബിളുകൾ ഡെലിവറിക്ക് തയാറായി സാനിറ്റൈസ് ചെയ്ത കാറുകൾ പാർക്ക് ചെയ്യാൻ ഉപയോഗിക്കുന്നു. എല്ലാ കാറുകൾക്കും ഈ സമാന പ്രക്രിയ പിന്തുടരാനാണ് ടാറ്റ തീരുമാനിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors November 2020 Sales Report. Read in Malayalam
Story first published: Thursday, December 3, 2020, 11:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X