ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

വിപണിയില്‍ ചൈനീസ് നിര്‍മ്മാതാക്കളായ ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ്. 2021 -ഓടെ ഈ പങ്കാളിത്തം സജീവമായേക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

ഇതോടെ ഇന്ത്യന്‍ വിപണിലേക്കുള്ള ചെറി ഓട്ടോമൊബൈല്‍സിന്റെ പ്രവേശനത്തിനും ഏറെക്കുറെ വഴിവെയ്ക്കും എന്നു വേണം പറയാന്‍. നേരത്തെ മുതല്‍ തന്നെ ഇത് സംബന്ധിച്ച് വാര്‍ത്തകളും പുറത്തുവന്നിരുന്നു. ടാറ്റ മോട്ടോര്‍സുമായി കൈക്കോര്‍ത്താണ് ചെറി ഇന്ത്യന്‍ വിപണിയില്‍ എത്തുക.

ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

2017-ല്‍ ഇവര്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെറിയെ കൂടെകൂട്ടാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ചില അമേരിക്കന്‍, കൊറിയന്‍ നിര്‍മ്മാതാക്കളെയാണ് പുതിയ പങ്കാളിത്തത്തിലേക്ക് ടാറ്റ തുടക്കത്തില്‍ പരിഗണിച്ചിരുന്നത്.

MOST READ: ലോക്ഡൗണില്‍ കൈയ്യടി നേടി രണ്ടു മിടുക്കന്മാര്‍; യൂട്യൂബ് വരുമാനം പാവങ്ങള്‍ക്ക് നല്‍കി, വീഡിയോ

ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

കൂടാതെ, ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ചങ്കന്‍, ഗീലി എന്നിവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഇത് സംബന്ധിച്ച് കമ്പനിയുടെ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല.

ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് ആഡംബര ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചൈനീസ് പങ്കാളികൂടിയാണ് ചെറി. ഈ സഹകരണം ടാറ്റയുമായി ഇന്ത്യയിലും ആവര്‍ത്തിച്ച് വിപണി പിടിക്കുകയാണ് ചെറിയുടെ ലക്ഷ്യം.

MOST READ: ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബ്രാന്‍ഡിന്റെ ഭാവി ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രൊജക്ടുകളിലും അനുബന്ധ സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യന്‍ വിപണിയില്‍ മികച്ച മുന്നേറ്റമാണ് ടാറ്റ കാഴ്ചവെയ്ക്കുന്നത്.

ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

വിപണിയില്‍ എത്തിക്കുന്ന മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു. നിരവധി പുതിയ മോഡലുകള്‍ ടാറ്റയില്‍ നിന്നും നിരത്തില്‍ എത്താനിരിക്കുന്നതും മറ്റൊരു സവിശേഷതയാണ്.

MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍

ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

എന്നാല്‍ അടുത്തിടെ ഉണ്ടായി വിപണിയിലെ മാന്ദ്യവും, കെവിഡ്-19 ഓക്കെ വാഹന വിപണിയെ മൊത്തത്തില്‍ തളര്‍ത്തി എന്നുവേണം പറയാന്‍. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ടാറ്റയുടെ മാര്‍ച്ച് മാസത്തെ വില്‍പ്പനയില്‍ 84 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

വിപണന സാധ്യതയേറിയ ഇന്ത്യയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ചൈനയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം ഏറെക്കാലമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

MOST READ: ലോക്ക്ഡൗണ്‍; വാഹന ഇന്‍ഷുറന്‍സ് പുതുക്കാന്‍ സമയം നീട്ടി നല്‍കി

ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

പക്ഷേ ഇന്ത്യയില്‍ നിര്‍മ്മാണശാല സ്ഥാപിക്കാനോ വാഹന വില്‍പ്പന തുടങ്ങാനോ ഇതു വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നു മാത്രം. ആഭ്യന്തര വിപണിയിലെ വില്‍പ്പന ഇടിഞ്ഞ സാഹചര്യത്തില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ സാധ്യത പ്രയോജപ്പെടുത്തുകയാണു ചൈനീസ് നിര്‍മ്മാതാക്കളുടെ ലക്ഷ്യം.

ചെറി ഓട്ടോമൊബൈല്‍സിനെ കൂടെ കൂട്ടാനൊരുങ്ങി ടാറ്റ

ഗ്രേറ്റ് വാള്‍ മോട്ടോര്‍സും (GWM), FAW ഗ്രൂപ്പും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പലരും ഈ ആഗ്രഹവുമായി രംഗത്തെത്തിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors may partner with a Chinese company soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X