സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

അടുത്ത കാലത്തായി തങ്ങളുടെ മുഖംമാറ്റി മറിച്ച വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. സേഫ്റ്റിക്കും ബിൽറ്റ് ക്വാളിറ്റിക്കും മുൻഗണകൊടുത്തതോടെ ബ്രാൻഡിന്റെ ഭൂതവും ഭാവിയും ഭദ്രമായി.

സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

ടാറ്റ കാറുകളുടെ ബിൽറ്റ് നിലവാരത്തിന് വിപണിയിൽ വളരെയധികം പ്രശസ്തി നേടിയതോടെ എല്ലാ മോഡലുകളും വൻ സ്വീകാര്യതയാണ് നേടിയെടുക്കുന്നത്. ഈ വർഷം ആദ്യം പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് ആൾട്രോസുമായി പ്രവേശിച്ച കമ്പനിക്ക് മികച്ച വിജയവും നേടിയെടുക്കാനായി.

സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

മികച്ച ലുക്കിനൊപ്പം സേഫ്റ്റിയും ഒത്തു ചേർന്നതോടെ ആൾട്രോസ് ഹിറ്റായി. എന്നാൽ പുതുതലമുറ i20 വിൽപ്പനയ്ക്ക് എത്തിയതോടെ ടാറ്റയ്ക്ക് ആശങ്ക കൂടിയിട്ടുണ്ട്. അതിന്റെ ഭാഗമായി വാഹനത്തിന്റെ സവിശേഷതകൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ബ്രാൻഡ് പുതിയ പരസ്യ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്.

MOST READ: നിസാൻ മാഗ്നൈറ്റ് എത്തുന്നത് ബ്രാൻഡിന്റെ പുതിയ ലോഗോയും വഹിച്ചുകൊണ്ട്

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ രൂപകൽപ്പനയും സവിശേഷതകളും എടുത്തു കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് നേടുന്ന ടാറ്റയുടെ രണ്ടാമത്തെ വാഹനമാണിത്. ഈ റേറ്റിംഗ് നിലവിൽ വന്നതോടെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറായി ആൾട്രോസ് മാറി.

സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, ടച്ച്‌സ്‌ക്രീൻ ഇനോടൈൻമെന്റ് സ്‌ക്രീൻ, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 90 ഡിഗ്രി തുറക്കാനാവുന്ന ഡോറുകൾ എന്നിവയും പുതിയ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈൻ ഭാഷ്യമനുസരിച്ചാണ് കാർ ഒരുങ്ങിയിരിക്കുന്നത്.

MOST READ: മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

ഹെഡ്‌ലാമ്പുകൾ വളരെ മെലിഞ്ഞതാണ്. എൽഇഡി ഡിആർഎല്ലുകൾ താഴെയുള്ള ഫോഗ് ലാമ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നു. വിൻഡോയുടെ മുൻവശത്ത് നിന്ന് പിന്നിലേക്ക് ഓടുന്ന കട്ടിയുള്ള ഗ്ലോസി ബ്ലാക്ക് സ്ട്രിപ്പിനെ കോമെറ്റ് ലൈൻ എന്നാണ് ടാറ്റ വിശേഷിപ്പിക്കുന്നത്.

സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

ആൾട്രോസിന്റെ മറ്റൊരു സവിശേഷ കാര്യം അതിന്റെ പ്ലാറ്റ്ഫോം തന്നെയാണ്. ആൽഫ പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതമായി നിർമിച്ച ബ്രാൻഡിന്റെ ആദ്യത്തെ വാഹനം കൂടിയാണിത്. ഇത് വളരെ സൗകര്യപ്രദമായ പ്ലാറ്റ്ഫോമാണ്.

MOST READ: വിന്റര്‍ ക്യാമ്പുമായി റെനോ; കൈ നിറയെ ഓഫറുകളും

സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

ആവശ്യമെങ്കിൽ ടാറ്റയ്ക്ക് അവരുടെ ഭാവി സെഡാനുകൾക്കും എസ്‌യുവികൾക്കും എംപിവികൾക്കും ഇതേ പ്ലാറ്റ്ഫോം എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും. ഈ വർഷം ആദ്യം എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച HBX കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള വരാനിരിക്കുന്ന ഹോൺബിൽ മൈക്രോ എസ്‌യുവിയും ഇതേ പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്.

സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

ടാറ്റ അവരുടെ കാറുകളിലെ സുരക്ഷാ ഭാഗത്തെക്കുറിച്ച് വളരെയധികം ഊന്നിപ്പറയുന്നു. കമ്പനിയുടെ യുണീക് സെല്ലിംഗ് പോയിന്റാണിത് എന്നതും ശ്രദ്ധേയമാണ്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, സ്റ്റാൻഡേർഡായി ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളുമായാണ് ആൾട്രോസ് വരുന്നത്.

MOST READ: പുതിയ സിറ്റി ഹാച്ച്ബാക്കിനെ ഹോണ്ട നാളെ അവതരിപ്പിക്കും

സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ആൾട്രോസ് ഇപ്പോൾ ലഭ്യമാണ്. പെട്രോൾ പതിപ്പിന് 1.2 ലിറ്റർ NA യൂണിറ്റാണ് ലഭിക്കുന്നത്. അത് 85 bhp കരുത്തിൽ 114 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

1.5 ലിറ്റർ ഡീസൽ എഞ്ചിൻ പരമാവധി 90 bhp പവറും 200 Nm torque ഉം സൃഷ്ടിക്കുന്നു. നിലവിൽ ടാറ്റ ആൽ‌ട്രോസ് ഒരു ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ കാറിന്റെ ടർബോചാർജ്ഡ് പെട്രോൾ പതിപ്പ് ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

ഡിസിടി ട്വിൻ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാകും ഇത് വിപണിയിൽ ഇടംപിടിക്കുക. ടാറ്റ ആൾട്രോസ് ടർബോ പതിപ്പ് ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Tata Motors Releases New TVC For Altroz Premium Hatchback. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X