പ്ലാന്റുകളുടെയും ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ച് ടാറ്റ

നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി ടാറ്റ മോട്ടോര്‍സ്. കൊവിഡ്-19 വ്യാപനം കുറഞ്ഞ പ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവാദം നല്‍കിയിരുന്നു.

പ്ലാന്റുകളുടെയും ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ച് ടാറ്റ

ഇതിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാകും പ്രവര്‍ത്തനങ്ങള്‍. ടാറ്റ മോട്ടോര്‍സിനെ കൂടാതെ നിരവധി നിര്‍മ്മാതാക്കള്‍ ഇതിനോടകം തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പ്ലാന്റുകളുടെയും ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ച് ടാറ്റ

രാജ്യത്തെ സ്വകാര്യ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ പന്ത്‌നഗര്‍, സനന്ദ് പ്ലാന്റുകളിലാണ് ഉത്പാദനം പുനരാരംഭിക്കുന്നത്. എന്നാല്‍ കമ്പനിയുടെ ലഖ്നൗ, ധാര്‍വാഡ്, ജംഷദ്പൂര്‍ പ്ലാന്റുകള്‍ ഏതാനും ദിവസത്തേക്ക് അടഞ്ഞു തന്നെ കിടക്കുമെന്നും കമ്പനി അറിയിച്ചു.

പ്ലാന്റുകളുടെയും ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ച് ടാറ്റ

എന്നിരുന്നാലും, അധികം വൈകാതെ തന്നെ ഈ പ്ലാന്റുകളിലെ ഉത്പാദനം ആരംഭിക്കുമെന്നാണ് സൂചന. പൂനെ പ്ലാന്റില്‍ വരും ദിവസങ്ങളില്‍ ഉത്പാദനം ആരംഭിക്കുമെങ്കിലും ആംബുലന്‍സ് വാഹനങ്ങള്‍ മാത്രമേ ഈ പ്ലാന്റില്‍ നിര്‍മ്മിക്കുകയുള്ളൂ.

പ്ലാന്റുകളുടെയും ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ച് ടാറ്റ

അതേടൊപ്പം തന്നെ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും, അത് ഉറപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറച്ച് ജീവനക്കാരെ വെച്ച് മാത്രമാകും ആദ്യനാളുകളിലെ പ്രവര്‍ത്തനം.

പ്ലാന്റുകളുടെയും ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ച് ടാറ്റ

ജീവനക്കാര്‍ ആരോഗ്യസേതു ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ നോക്കുകയാണെങ്കില്‍ വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് വാറണ്ടി നീട്ടി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്ലാന്റുകളുടെയും ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ച് ടാറ്റ

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ സമയത്ത് നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്ന സൗജന്യ സര്‍വ്വീസുകള്‍ക്കായി ടാറ്റ മോട്ടോര്‍സ് രണ്ട് മാസത്തേക്ക് നീട്ടി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പ്ലാന്റുകളുടെയും ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ച് ടാറ്റ

കൂടാതെ, ലോക്ക്ഡൗണ്‍ സമയത്ത് വാറന്റി കാലഹരണപ്പെടുന്ന എല്ലാവര്‍ക്കുമായി വാറന്റി കാലയളവ് രണ്ട് മാസത്തേക്ക് നീട്ടുന്നതായും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്ലാന്റുകളുടെയും ഡീലര്‍ഷിപ്പുകളുടെയും പ്രവര്‍ത്തനം ഭാഗികമായി ആരംഭിച്ച് ടാറ്റ

ലോക്ക്ഡൗണ്‍ കാലയളവില്‍ കാലഹരണപ്പെടുന്ന എല്ലാ സജീവ ടാറ്റ സുരാക്ഷ AMC കരാറുകള്‍ക്കും ഒരു മാസത്തെ വിപുലീകരണവും ലോക്ക്ഡൗണ്‍ കാലയളവില്‍ ഷെഡ്യൂള്‍ ചെയ്ത AMC സേവനം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതിന് ഒരു മാസത്തെ വിപുലീകരണവും ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചു.

Most Read Articles

Malayalam
English summary
Tata Motors Restarts Operations At Select Plants And Dealerships. Read in Malayalam.
Story first published: Wednesday, May 13, 2020, 19:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X