ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

ഹാരിയറിന്റെ ജനപ്രീതി തിരിച്ചുപിടിക്കുകയാണ് ടാറ്റ മോട്ടോർസ്. എന്തായാലും ആ ശ്രമങ്ങൾക്ക് വിജയം കാണുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി എസ്‌യുവിക്ക് ലഭിക്കുന്ന വിൽപ്പന കണക്കുകൾ.

ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

2020 ഒക്ടോബർ മാസത്തിൽ ടാറ്റാ മോട്ടോർസ് ഹാരിയറിന്റെ മൊത്തം 2,398 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 91 ശതമാനം വർധനവാണ് മോഡലിന്റെ വിൽപ്പനയിൽ കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

കഴിഞ്ഞ വർഷം ഇതേസമയം ടാറ്റ ഹാരിയറിന്റെ 1,258 യൂണിറ്റുകളാണ് ബ്രാൻഡ് വിറ്റഴിച്ചിരുന്നത്. നേരിട്ടുള്ള രണ്ട് പ്രധാന എതിരാളികളായ XUV500, ജീപ്പ് കോമ്പസ് എന്നിവയെ മറികടക്കാനും ടാറ്റയ്ക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

MOST READ: 315 bhp കരുത്തിൽ ഒരു ഹാച്ച്ബാക്ക്; പുതിയ ഗോൾഫ് R പുറത്തിറക്കി ഫോക്സ്‍വാഗൺ

ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

ഈ വിഭാഗത്തിൽ നിലവിൽ എം‌ജി ഹെക്ടർ മാത്രമാണ് ഹാരിയറിന് മുന്നിലുള്ളത്. ഈ ഉത്സവ സീസണിൽ കാറിന്റെ വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനായി ടാറ്റ ഹാരിയറിന്റെ ലിമിറ്റഡ് റൺ ‘കാമോ' എഡിഷൻ ഉടൻ തന്നെ വിപണിയിൽ അവതരിപ്പിക്കും.

ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

ഈ വേരിയന്റ് ഇതിനകം തന്നെ ഡീലർഷിപ്പ് യാർഡുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇത് ഉടൻ തന്നെ രാജ്യത്ത് വിപണിയിലെത്തുമെന്ന സൂചനയാണ് പുറത്തുവരുന്നത്. കൂടാതെ മൊത്തം XT, XT+, XZ, XZ+, XZA, and XZA+ ആറ് വേരിയന്റുകളിൽ മോഡൽ ലഭ്യമാകും.

MOST READ: കിയ സോനെറ്റ് Vs ഹ്യുണ്ടായി വെന്യു; പ്രധാന മാറ്റങ്ങള്‍ ഇങ്ങനെ

ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

ടാറ്റ ഹാരിയർ കാമോയിൽ ഒരു കമോ ഗ്രീൻ പെയിന്റ് സ്കീമിലാണ് ഒരുങ്ങിയിരിക്കുന്നത്. അതോടൊപ്പം അലോയ് വീലുകൾക്കും കമ്പനി ഒരു പുതിയ കളറായിരിക്കും നൽകുക. അതേസമയം സ്പെഷ്യൽ എഡിഷൻ മോഡലിന് മെക്കാനിക്കൽ പരിഷ്ക്കരണങ്ങളൊന്നും ലഭിക്കുകയില്ല.

ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് നിലവിൽ ഹാരിയർ വിപണിയിൽ എത്തുന്നത്. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: കിഗര്‍, ട്രൈബര്‍ മോഡലുകള്‍ക്ക് ടര്‍ബോ പെട്രോള്‍ എഞ്ചിനും; സവിശേഷതകള്‍ വെളിപ്പെടുത്തി റെനോ

ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ടാറ്റ നിലവിൽ ഹാരിയറിനെ 13.83 ലക്ഷം രൂപ മുതൽ 20.29 ലക്ഷം രൂപ വരെയുള്ള വില പരിധിയിലാണ് വിൽക്കുന്നത്. ഫീച്ചർ പോലെ തന്നെ സമ്പന്നമാണ് എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളും.

ടാറ്റ ഹാരിയറിന്റെ കുതിപ്പ്; കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത് 2,398 യൂണിറ്റുകൾ

അതിൽ ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഹൈഡ്രോളിക് ഫേഡിംഗ് കോമ്പൻസേഷൻ , റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയെല്ലാം ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Tata Motors Sold 2,398 Units Of Harrier SUV in 2020 October. Read in Malayalam
Story first published: Wednesday, November 4, 2020, 14:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X