ഹ്യുണ്ടായി i10 നിയോസിനെയും ട്രോളി ടാറ്റ മോട്ടോർസ്

അടുത്തിടെയാണ് ഗ്ലോബൽ NCAP മൂന്ന് വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. മാരുതി എസ്-പ്രെസോ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, കിയ സെൽറ്റോസ് മോഡലുകളുടെ സുരക്ഷാ സ്‌കോറുകൾ‌ തികച്ചും മോശമായിരുന്നു.

ഹ്യുണ്ടായി i10 നിയോസിനെയും ട്രോളി ടാറ്റ മോട്ടോർസ്

പിന്നീട് അങ്ങോട്ട് ഈ അവസരത്തെ ടാറ്റ മോട്ടോർസ് മുതലെടുക്കാനും തുടങ്ങി. ആദ്യ കൊട്ട് മാരുതിയുടെ കുഞ്ഞൻ ഹാച്ച്ബാക്ക് കാറായ എസ്‌-പ്രെസോയ്ക്കിട്ടായിരുന്നു. എന്നാൽ അവിടംകൊണ്ട് അവസാനിപ്പിക്കാൻ ടാറ്റ തയാറായില്ല.

ഹ്യുണ്ടായി i10 നിയോസിനെയും ട്രോളി ടാറ്റ മോട്ടോർസ്

പിന്നാലെ ടിയാഗൊയുടെ എതിരാളിയായ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിനെയും ട്രോളിയിരിക്കുകയാണ് ടാറ്റ. മുതിർന്നവർക്ക് 2-സ്റ്റാർ സുരക്ഷാ റേറ്റിംഗും കുട്ടികൾക്ക് 2-സ്റ്റാർ സുരക്ഷാ റേറ്റിംഗും നേടാനാണ് കൊറിയൻ കാറിന് സാധിച്ചത്.

MOST READ: ബ്ലൂടൂത്ത് സാങ്കേതികവിദ്യയുള്ള സ്മാര്‍ട്ട് സണ്‍ഗ്ലാസുകളുമായി ഹീറോ; വില 2,999 രൂപ

ഹ്യുണ്ടായി i10 നിയോസിനെയും ട്രോളി ടാറ്റ മോട്ടോർസ്

നിലവിൽ വിപണിയിൽ നല്ല കാലമായ ടാറ്റയ്ക്ക് മികച്ച പിന്തുണയുമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. അതിന് പിന്നിലെ പ്രധാന രഹസ്യമാണ് ടാറ്റ കാറുകൾ വാഗ്‌ദാനം ചെയ്യുന്ന ഉയർന്ന സുരക്ഷ. നിയോസുമായി മാറ്റുരയ്ക്കുന്ന ടിയാഗൊയ്ക്ക്മുതിർന്നവർക്കുള്ള സുരക്ഷയിൽ 4-സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷക്കായി 3-സ്റ്റാർ റേറ്റിംഗുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഹ്യുണ്ടായി i10 നിയോസിനെയും ട്രോളി ടാറ്റ മോട്ടോർസ്

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഏറ്റവും ഉയർന്ന സുരക്ഷാ സ്കോർ സ്വന്തമാക്കുന്ന കോംപാക്‌ട് ഹാച്ച്ബാക്കാണ് ടിയാഗൊ. അതിനാലാണ് ടാറ്റയുടെ ട്രോളുകൾ ഇത്രയധികം വൈറലാകുന്നതും. സമൂഹ മാധ്യമങ്ങളിലൂടെ ഹ്യുണ്ടായിയെയും മാരുതിയെയും ഉന്നംവെച്ച ടാറ്റ കിയ സെൽറ്റോസിനെയും പരിഹസിക്കുമോ എന്നാണ് വാഹന പ്രേമികൾ ഇപ്പോൾ കാത്തിരിക്കുന്നത്.

MOST READ: വേഗതയിലും കരുത്തിലും ശക്തന്‍; 2021 റാങ്ലര്‍ റൂബിക്കോണ്‍ 392 വെളിപ്പെടുത്തി ജീപ്പ്

ഹ്യുണ്ടായി i10 നിയോസിനെയും ട്രോളി ടാറ്റ മോട്ടോർസ്

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അതിനുശേഷം വളരെയധികം വിജയമായി തീർന്ന ഈ മോഡൽ ടാറ്റ ടിയാഗൊയേക്കാൾ ഉയർന്ന വിൽപ്പനയാണ് നേടുന്നത് എന്നതും ശ്രദ്ധേയമാണ്.

ഹ്യുണ്ടായി i10 നിയോസിനെയും ട്രോളി ടാറ്റ മോട്ടോർസ്

എങ്കിലും ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ ജനപ്രീതി സാവധാനത്തിൽ ക്രമാനുഗതമായി ഉയരുകയാണ് എന്നത് യാഥാഥ്യം. മാത്രമല്ല ടിയാഗൊ ബ്രാൻഡിന്റെ നിരയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകൂടിയാണ്. നിരയിൽ ഏറ്റവും താങ്ങാവുന്ന വിലയും ടിയാഗൊയിലേക്ക് ഉപഭോക്തക്കളെ അടുപ്പിക്കുന്നു.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

ഹ്യുണ്ടായി i10 നിയോസിനെയും ട്രോളി ടാറ്റ മോട്ടോർസ്

അതിനാൽ തന്നെ ഈ അവസരം മുതലെടുക്കുന്നതിൽ ടാറ്റയെ ഒരിക്കലും കുറ്റപ്പെടുത്താനും സാധിക്കില്ല. ഇന്ത്യൻ വാങ്ങലുകാരിൽ വാഹന സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിച്ചതോടെ കുറഞ്ഞ സുരക്ഷാ റേറ്റിംഗുള്ള വാഹനങ്ങളെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്.

ഹ്യുണ്ടായി i10 നിയോസിനെയും ട്രോളി ടാറ്റ മോട്ടോർസ്

അതിനാൽ തന്നെ മികച്ച സേഫ്റ്റി നൽകുന്ന വാഹനങ്ങൾ പുറത്തെത്തിക്കാൻ ഇപ്പോൾ എല്ലാ വാഹന നിർമാണ കമ്പനികളും തയാറാവുന്നുണ്ട്. എങ്കിലും ഇന്ന് നിലവിലുള്ള വാഹനങ്ങളുടെ സുരക്ഷാ നിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. അതൊരു അനിവാര്യമായ ഘടകവുമാണ്.

Most Read Articles

Malayalam
English summary
Tata Motors Takes A Dig At Hyundai Grand i10 Nios For Safety Rating. Read in Malayalam
Story first published: Wednesday, November 18, 2020, 15:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X