Just In
- 14 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 17 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 19 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 1 day ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Movies
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആൾട്രോസിന് പുതിയ മിഡ്-സ്പെക്ക് XM+ വേരിയൻറ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ
ടാറ്റ മോട്ടോർസ് ഉടൻ തന്നെ ആൾട്രോസിന്റെ പുതിയ മിഡ്-സ്പെക്ക് XM+ വേരിയൻറ് പുറത്തിറക്കും എന്ന് വ്യക്തമാക്കുന്ന രേഖകൾ ചോർന്നു. ഇത് XM, XT വേരിയന്റുകൾക്കിടയിൽ സ്ഥാപിക്കും.

ആൾട്രോസ് XM+ -ന് പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ച് ലഭ്യമാവും. ഇതിൽ ഡീസലിനായുള്ള ഡെലിവറികൾ ഡിസംബറിൽ ആരംഭിക്കും. ലോഞ്ച് ചെയ്ത ഉടൻ തന്നെ XM+ പെട്രോളിന്റെ ഡെലിവറികൾ ആരംഭിക്കും.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ഫുൾ വീൽ ക്യാപുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ, കീലെസ് എൻട്രി, വോയ്സ് റെക്കഗ്നിഷൻ പ്രവർത്തനം എന്നിവ പോലുള്ള അധിക സവിശേഷതകളാണ് ആൾട്രോസ് XM+ -ൽ വരുന്നത്.
MOST READ: X5 M, X6 M കോംപറ്റീഷൻ എസ്യുവികളുടെ ഫസ്റ്റ് എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് ബിഎംഡബ്ല്യു

പവർ വിൻഡോകൾ, ഡ്രൈവ് മോഡുകൾ, ഡ്യുവൽ എയർബാഗുകൾ, ABS+EBD, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ അടിസ്ഥാന വേരിയന്റുകളിൽ നിന്നുള്ള കാരിയർ ഓവർ സവിശേഷതകളാണ്.

ഒരു വ്യക്തിക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളുമായാണ് ഇത് വരുന്നതെങ്കിലും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കൂൾഡ് ഗ്ലോവ് ബോക്സ്, ഓട്ടോ ഹെഡ്ലാമ്പുകൾ, വൈപ്പറുകൾ എന്നിവ പോലുള്ള സവിശേഷതകൾ നഷ്ടപ്പെടുത്തുന്നു.
MOST READ: സൺറൂഫ് ഇനി ഹാച്ച്ബാക്കുകളിലേക്കും; പുത്തൻ ഹ്യുണ്ടായി i20-യിലും ഈ ഫീച്ചർ ഇടംപിടിക്കും

86 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ യൂണിറ്റും 90 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും ആൾട്രോസ് XM+ വേരിയന്റിൽ വാഗ്ദാനം ചെയ്യും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് ട്രാൻസ്മിഷൻ ഓപ്ഷനിൽ വരുന്നത്.

ഹൈസ്ട്രീറ്റ് ഗോൾഡ്, അവന്യൂ വൈറ്റ്, ഡൗൺടൗൺ റെഡ്, മിഡ്ടൗൺ ഗ്രേ എന്നിങ്ങനെ നാല് മോണോടോൺ നിറങ്ങളിൽ മോഡൽ ലഭിക്കും. സ്കൈലൈൻ സിൽവർ ഷേഡിൽ ഈ വേരിയന്റ് കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.
MOST READ: ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

ഇപ്പോൾ നടക്കുന്ന ഉത്സവ സീസണിൽ ആൾട്രോസ് XM+ കൃത്യസമയത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. XM+ -ൽ ഒരു ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റിന്റെ സാന്നിദ്ധ്യം മോഡലിനെ കൂടുതൽ ആകർഷകമാക്കുന്നു.

എന്നാൽ ആൾട്രോസിന്റെ പ്രധാന എതിരാളികളിലൊരാളായ മൂന്നാം തലമുറ i20 -യുടെ ആസന്നമായ ലോഞ്ചാണ് ഈ നീക്കത്തിന് കാരണമെന്ന് ഞങ്ങൾക്ക് തോന്നുന്നു. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ് എന്നിവയാണ് ശ്രേണിയിലെ മറ്റ് എതിരാളികൾ.
Info Source: Zigwheels