ഓട്ടോ എക്പോയിൽ 26 മോഡലുകൾ പ്രദർശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്

ടാറ്റ മോട്ടോർസ് വരാനിരിക്കുന്ന ഡെൽഹി ഓട്ടോ എക്‌സ്‌പോയിൽ നിരവധി ഉൽപ്പന്നങ്ങളും കൺസെപ്റ്റ് വാഹനങ്ങളും പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. 14 വാണിജ്യ വാഹനങ്ങളും 12 പാസഞ്ചർ വാഹനങ്ങളും കമ്പനി പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഓട്ടോ എക്പോയിൽ 26 മോഡലുകൾ പ്രദർശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്

ഗ്രാവിറ്റാസ് എസ്‌യുവി, ഹാരിയർ ബി‌എസ് VI മോഡൽ, പുതിയ ടിയാഗോ, പുതിയ ടൈഗോർ, ആൽ‌ട്രോസ് JPT എന്നിവയാണ് ടാറ്റ അവതരിപ്പിക്കുന്ന പാസഞ്ചർ വാഹനങ്ങൾ.

ഓട്ടോ എക്പോയിൽ 26 മോഡലുകൾ പ്രദർശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്

എന്നിരുന്നാലും H2X കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയ മൈക്രോ എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പായിരിക്കും ഷോയിലെ നിർമ്മാതാക്കളുടെ പ്രധാന ആകർഷണം.

ഓട്ടോ എക്പോയിൽ 26 മോഡലുകൾ പ്രദർശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്

ജനീവ മോട്ടോർ ഷോ 2019 -ലാണ് കമ്പനി H2X കൺസെപ്റ്റ് പ്രദർശിപ്പിച്ചത്, വാഹനം വളരെയധികം പ്രശംസ നേടിയിരുന്നു. മൈക്രോ എസ്‌യുവി ടാറ്റയുടെ വാഹന നിരയിലെ ഏറ്റവും ചെറിയ മോഡലായിരിക്കും.

ഓട്ടോ എക്പോയിൽ 26 മോഡലുകൾ പ്രദർശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്

ടാറ്റാ മോട്ടോർസ് എക്സ്പോയിൽ മൈക്രോ എസ്‌യുവിയുടെ സവിശേഷതകൾ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. മൈക്രോ എസ്‌യുവിയിൽ ബി‌എസ് VI കംപ്ലയിന്റ്, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓട്ടോ എക്പോയിൽ 26 മോഡലുകൾ പ്രദർശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്

ആൽ‌ട്രോസിലും ടിയാഗോയിലും ഇതേ എഞ്ചിൻ യൂണിറ്റാണ് സ്ഥാപിച്ചിരിക്കുന്നത്. മൈക്രോ എസ്‌യുവിയെ ഹോൺബിൽ എന്നാണ് നിർമ്മാതാക്കൾ ആന്തരികമായി കമ്പനിക്കുള്ളിൽ വിളിക്കുന്നത്.

ഓട്ടോ എക്പോയിൽ 26 മോഡലുകൾ പ്രദർശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്

ഡെൽഹി ഓട്ടോ എക്സ്പോ 2020 -ൽ ടാറ്റ ഗ്രാവിറ്റാസും നിരവധി ആളുകളെ ആകർഷിക്കുന്ന ഒരു ക്രൗഡ് പുള്ളറായിരിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം. ടാറ്റ ഹാരിയർ ബി‌എസ് VI മോഡലുമായി ഏഴ് സീറ്റർ എസ്‌യുവി അരീന പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു.

ഓട്ടോ എക്പോയിൽ 26 മോഡലുകൾ പ്രദർശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്

നെക്‌സൺ, ടിയാഗോ, ടൈഗോർ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും കമ്പനി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റയുടെ ഇലക്ട്രിക് വിഭാഗത്തിലെ മോഡലുകളായ നെക്‌സൺ ഇവി, അൽട്രോസ് ഇവി എന്നിവയാവും പ്രദർശനത്തിന് പ്രതീക്ഷിക്കാവുന്ന മറ്റ് വാഹനങ്ങൾ.

ഓട്ടോ എക്പോയിൽ 26 മോഡലുകൾ പ്രദർശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്

കണക്റ്റഡ് ഇന്ത്യ: റെസ്പോൺസിബിൾ & സസ്റ്റേനബിൾ മൊബിലിറ്റി സൊല്യൂഷൻസ് എന്നതാണ് ഓട്ടോ എക്‌സ്‌പോ 2020 -ൽ തങ്ങളുടെ പവലിയന്റെ തീം എന്ന് ടാറ്റാ മോട്ടോർസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ഗുണ്ടർ ബട്ട്‌ഷെക് അറിയിച്ചു.

ഓട്ടോ എക്പോയിൽ 26 മോഡലുകൾ പ്രദർശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്

ഈ തീം ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. കാര്യക്ഷമവും ഹരിതവും സുസ്ഥിരവുമായ യാത്ര സംവിധാനങ്ങളുടെ യാഥാർത്ഥ്യത്തിലേക്ക് ഇത് വിവർത്തനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോ എക്പോയിൽ 26 മോഡലുകൾ പ്രദർശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്

ഉത്തരവാദിത്തമുള്ള ഒരു കോർപ്പറേറ്റ് എന്ന നിലയിൽ തങ്ങൾ ഇവയെല്ലാം കണക്കിലെടുത്ത് പുതിയ തലമുറ ഉൽ‌പ്പന്നങ്ങൾ വേഗത്തിൽ വിപണിയിലെത്തിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്ന അദ്ദേഹം കൂട്ടിച്ചേർത്തു.

ഓട്ടോ എക്പോയിൽ 26 മോഡലുകൾ പ്രദർശിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്

ഡെൽഹി ഓട്ടോ എക്സ്പോ 2020 ൽ ടാറ്റാ മോട്ടോർസ് വിപുലമായ ഭാവി ഉൽപ്പന്നങ്ങൾ അനാവരണം ചെയ്യാൻ ആഗ്രഹിക്കുന്നു. നിർമ്മാതാക്കളുടെ എല്ലാ ഉൽപ്പന്നങ്ങളും ബി‌എസ് VI നിലവാരത്തിലുള്ളവയായിരിക്കും.

Most Read Articles

Malayalam
English summary
Tata Motors To Showcase 26 Vehicles At Auto Expo 2020: Gravitas And Nexon, Among Others. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X