IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ജനപ്രിയ കോംപാക്ട് എസ്‌യുവിയാണ് നെക്സണ്‍. മോഡലിനെ തേടി ഇപ്പോള്‍ ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്തകൂടി എത്തിയിരിക്കുകയാണ്.

IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

എന്‍ഡ്-ഓഫ്-ലൈഫ് വെഹിക്കിള്‍സ് (ELV) നായുള്ള അന്താരാഷ്ട്ര ഡിസ്മാന്റിംഗ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (IDIS) പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കാറായി മാറിയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

ഈ നേട്ടത്തിലൂടെ, ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഉത്പ്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും സുസ്ഥിരമാക്കുന്നതിനുള്ള സമഗ്രമായ പ്രതിബദ്ധത ആവര്‍ത്തിക്കുന്നു.

MOST READ: മെർസിഡീസ് AMG GLE 53 കൂപ്പെ പുറത്തിറങ്ങി; വില 1.20 കോടി രൂപ

IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

നെക്‌സോണിന്റെ പുതിയ നാഴികക്കല്ല് ടാറ്റാ മോട്ടോര്‍സിന്റെ വാഹനങ്ങളുടെ പരിധിയിലുടനീളം ''ജീവിതാവസാനം'' എന്നതിലേക്കുള്ള വര്‍ദ്ധിച്ചുവരുന്ന പ്രതിബദ്ധതയെയും അതിന്റെ എല്ലാ ശ്രേണിയിലുമുള്ള വാഹനങ്ങളിലുടനീളം പൊളിച്ചുനീക്കുന്ന നടപടിക്രമങ്ങള്‍ തുടര്‍ച്ചയായി പ്രഖ്യാപിക്കുന്നതിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നുവെന്ന് സാങ്കേതിക നിര്‍മ്മാതാക്കള്‍ പറയുന്നു.

IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

വാണിജ്യ വാഹനങ്ങള്‍ പുനരുപയോഗം ചെയ്യുന്നതിനുള്ള നല്ല തലങ്ങള്‍ കൈവരിച്ച വര്‍ഷങ്ങളില്‍, പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നന്നായി മനസ്സിലാക്കാം. യൂറോപ്പിലെയും ഏഷ്യയിലെയും 40 രാജ്യങ്ങളില്‍ നിന്നുള്ള 25 -ല്‍ അധികം ആഗോള നിര്‍മ്മാതാക്കള്‍ 'മാനുഫാക്ചറര്‍ കംപൈല്‍ഡ് ഇന്‍ഫര്‍മേഷന്റെ' കേന്ദ്ര സംഭരണിയായ ഐഡിഎസ് ഉപയോഗിക്കുന്നു.

MOST READ: അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

ഈ എലൈറ്റ് ഗ്രൂപ്പില്‍ ചേരുന്ന ആദ്യത്തെ ഇന്ത്യന്‍ കാറാണ് ടാറ്റ നെക്‌സോണ്‍. ഓട്ടോമോട്ടീവ് ദ്രാവകങ്ങള്‍ കളയുക, എയര്‍ബാഗുകളുടെയും സീറ്റ് ബെല്‍റ്റ് ടെന്‍ഷനറുകളുടെയും നിര്‍വീര്യമാക്കല്‍, പ്രത്യേകിച്ച് അപകടകരമായ വസ്തുക്കള്‍ അടങ്ങിയ ഘടകങ്ങള്‍ പൊളിച്ചുനീക്കല്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ മുതല്‍ ഉത്തരവാദിത്തമുള്ള വാഹനം കൈകാര്യം ചെയ്യുന്നതിന് പ്രസക്തമായ എല്ലാ വിവരങ്ങളും ടാറ്റ മോട്ടോര്‍സ് നല്‍കും.

IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

ടാറ്റാ ശുപാര്‍ശ ചെയ്യുന്ന പാരിസ്ഥിതിക സുരക്ഷിതമായ പൊളിച്ചുനീക്കല്‍ നടപടികള്‍ ഏറ്റെടുക്കുന്നതിനും ശുദ്ധമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അവ നടപ്പിലാക്കുന്നതിനും ഇത് ഇന്ത്യന്‍ അംഗീകൃത വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റികളെ (AVSF) പ്രാപ്തമാക്കും.

MOST READ: ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

IDIS -ലെ ടാറ്റ നെക്‌സോണ്‍ ELV പ്രക്രിയയുടെ പ്രസിദ്ധീകരണം വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി, ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ്‌സ് (AIS129) എന്നിവയ്ക്കുള്ള ഗവണ്‍മെന്റിന്റെ സംരംഭത്തെ പൂര്‍ത്തീകരിക്കുന്നു. ഇത് പരിസ്ഥിതിയുടെ ഗുണനിലവാരവും ഊര്‍ജ്ജ സംരക്ഷണവും സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സംഭാവന ചെയ്യുന്നു.

IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

ടാറ്റ മോട്ടോര്‍സില്‍, സുസ്ഥിര രീതികള്‍ പിന്തുടരാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത തികഞ്ഞതാണ്. അതനുസരിച്ച്, ഞങ്ങളുടെ എല്ലാ ഉത്പ്പന്നങ്ങളും പ്രാരംഭ ഘട്ടത്തില്‍ തന്നെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മെറ്റീരിയല്‍ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് ഉയര്‍ന്ന തോതിലുള്ള പുനരുപയോഗ ശേഷിയുള്ളതാണെന്നും കമ്പനി വക്താവ് അറിയിച്ചു.

MOST READ: വിചിത്ര പരിഷ്കരണങ്ങൾ; റോഡ് റോളറായി മാറിയ ടിവിഎസ് വിക്ടർ

IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

ഉത്പ്പാദിപ്പിക്കുമ്പോള്‍ അപകടകരമായ വസ്തുക്കളുടെ ഉപയോഗം വളരെ ചുരുങ്ങിയതായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ ELV കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍വചിക്കപ്പെട്ട പ്രക്രിയയില്‍, വാഹനത്തിന്റെ പല ഘട്ടത്തില്‍ ഉത്തരവാദിത്തത്തോടെ പൊളിച്ചുമാറ്റുന്നതിനും പുനരുപയോഗം ചെയ്യുന്നതിനുമുള്ള പാത ഞങ്ങള്‍ ഒരുക്കുകയാണെന്നും കമ്പനി അറിയിച്ചു.

IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിലും വാങ്ങുന്നതിലും തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ സുസ്ഥിരതയും പരിസ്ഥിതി സുരക്ഷയും ബോധപൂര്‍വ്വം പരിഗണിക്കാന്‍ ഇത്തരം പയനിയറിംഗ് സംരംഭങ്ങള്‍ എല്ലാ വാഹന വ്യവസായ പങ്കാളികളെയും ഉപഭോക്താക്കളെയും പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടാറ്റ അറിയിച്ചു.

Most Read Articles

Malayalam
English summary
Tata Nexon Becomes India’s First Car To Be Published On IDIS Platform. Read in Malayalam.
Story first published: Wednesday, September 23, 2020, 14:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X