കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി ബിഎസ്-VI ടാറ്റ നെക്സോൺ

കോംപാക്‌ട് എസ്‌യുവി ശ്രേണിയിലെ ടാറ്റയുടെ തുറുപ്പുചീട്ടാണ് നെക്സോൺ. 2017 അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ സ്ഥാനം പിടിച്ചതോടെ മോഡലിലൂടെ ഈ വിഭാഗത്തിൽ മേൽകൈ നേടാനും ഇന്ത്യൻ വാഹന നിർമാതാക്കൾക്കായി.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി ബിഎസ്-VI ടാറ്റ നെക്സോൺ

ടിയാഗൊ ഹാച്ച്ബാക്കിന് ശേഷം ബ്രാൻഡിന്റെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി നെക്സോൺ എസ്‌യുവി മാറി. പരിഷ്ക്കരിച്ച X1 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി കോംപാക്‌ട് എസ്‌യുവി അരങ്ങേറ്റം കുറിക്കുമ്പോൾ പ്രധാന എതിരാളികളായി മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോർഡ് ഇക്കോസ്‌പോർട്ട് തുടങ്ങിയ മോഡലുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി ബിഎസ്-VI ടാറ്റ നെക്സോൺ

ആക്രമണാത്മകമായുള്ള വില നിർണയവും വാഹനപ്രേമികളുടെ ആകർഷണത്തിന് വഴിവെച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സബ്-നാല് മീറ്റർ എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ എതിരാളികളായി ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 തുടങ്ങിയ വാഹനങ്ങൾ കടന്നുവന്നെങ്കിലും നെക്സോണിന് അതിന്റെ മികച്ച വിൽപ്പന നിലനിർത്താൻ സാധിച്ചത് ശ്രദ്ധേയമാണ്.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി ബിഎസ്-VI ടാറ്റ നെക്സോൺ

പ്രതിമാസ വിൽപ്പനയിൽ നെക്‌സോണിന്റെ രണ്ടാം സ്ഥാനം ഹ്യുണ്ടായി വെന്യു സ്വന്തമാക്കിയെങ്കിലും മാന്യമായ വിൽപ്പന ടാറ്റ മോട്ടോർസ് നെക്സോണിലൂടെ നേടുന്നുണ്ട്.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി ബിഎസ്-VI ടാറ്റ നെക്സോൺ

നെക്സോൺ ആദ്യം വിപണിയിൽ എത്തിയപ്പോൾ അത് ക്ലാസിലെ ഏറ്റവും ശക്തമായ ഡീസൽ എഞ്ചിനാണ് അവതരിപ്പിച്ചത്. എന്നാൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി ഈ എഞ്ചിൻ പരിഷ്ക്കരിച്ചതോടെ എഞ്ചിന്റെ പ്രകടനത്തിൽ കുറവ് സംഭവിച്ചു.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി ബിഎസ്-VI ടാറ്റ നെക്സോൺ

കഴിഞ്ഞ മാസമാണ് നെക്സോണിനെ നവീകരിച്ച് ടാറ്റ വിപണിയിൽ എത്തിച്ചത്. ഇതിന് 6.95 ലക്ഷം മുതൽ 12.70 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി ബിഎസ്-VI ടാറ്റ നെക്സോൺ

പുതിയ 2020 ടിയാഗൊ, ടിഗോർ എന്നീ മോഡലുകൾക്കൊപ്പം ബിഎസ്-VI നവീകരണത്തിൽ നെക്‌സോണിനും കോസ്‌മെറ്റിക് പരിഷ്ക്കരണങ്ങൾ ലഭിച്ചു. ഡിസൈൻ മാറ്റങ്ങൾ ഇംപാക്റ്റ് ഡിസൈൻ 2.0 വിന് അനുസൃതമായി നിലകൊള്ളുന്നു. മാത്രമല്ല, പെട്രോൾ എഞ്ചിന്റെ പ്രകടനവും വർധിപ്പിച്ചു.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി ബിഎസ്-VI ടാറ്റ നെക്സോൺ

1.2 ലിറ്റർ ടർബോചാർജ്‌ഡ് റിവോട്രോൺ പെട്രോൾ എഞ്ചിൻ ബിഎസ്-VI‌ മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം പഴയ ബിഎസ്-IV യൂണിറ്റ് ഉത്പാദിപ്പിച്ചിരുന്ന 110 bhp യുടെ പരമാവധി ഔട്ട്പുട്ടിന് വിപരീതമായി വാഹനത്തിന് ഇനി മുതൽ 10 bhp കരുത്ത് കൂടുതൽ കിട്ടും.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി ബിഎസ്-VI ടാറ്റ നെക്സോൺ

അതായത് പുതിയ എഞ്ചിൻ 5,500 rpm-ൽ 120 bhp കരുത്തും 1,750 rpm-നും 4,000 rpm-നും ഇടയിൽ 170 Nm torque ഉം ആയിരിക്കും സൃഷ്ടിക്കുക. മുമ്പത്തെപ്പോലെ തന്നെ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് എഎംടി ഗിയർബോക്സുമായി ജോടിയാക്കുന്നു.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി ബിഎസ്-VI ടാറ്റ നെക്സോൺ

നെക്സോണിന്റെ പുതിയ പെട്രോൾ എഞ്ചിൻ ഇപ്പോൾ ഹ്യുണ്ടായി വെന്യുവിന്റെ 1.0 ലിറ്റർ ടർബോ ജിഡിഐ യൂണിറ്റിന്റെ ഔട്ട്‌പുട്ടുകൾക്ക് തുല്യമായി പ്രവർത്തിക്കുന്നു. എന്നാൽ വെന്യുവിൽ ഇത് ഓപ്‌ഷണൽ സെവൻ സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പമാണ് വാഗ്ദാനം ചെയ്യുന്നത്.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി ബിഎസ്-VI ടാറ്റ നെക്സോൺ

അതേസമയം ടാറ്റ നെക്സോണിന്റെ ബിഎസ്-VI 1.5 ലിറ്റർ ടർബോ റിവോട്ടോർക്ക് ഡീസൽ 110 bhp, 260 Nm torque എന്നിവ വികസിപ്പിക്കുന്നത് തുടരുകയാണെങ്കിലും 3,750 rpm-ൽ പവർ ആരംഭിക്കുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് എഎംടിയുമായി ഇത് ജോടിയാക്കുന്നു.

കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനുമായി ബിഎസ്-VI ടാറ്റ നെക്സോൺ

സവിശേഷതകളെ സംബന്ധിച്ചിടത്തോളം, പുതുക്കിയ 2020 ടാറ്റ നെക്സോൺ പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ, ട്രൈ-ആരോ, സൺറൂഫ്, കണക്റ്റഡ് ഫീച്ചറുകൾ എന്നിവ ഉപയോഗിച്ച് വിൽക്കുന്നു.

Most Read Articles

Malayalam
English summary
Tata Nexon Facelift Gets More Powerful Turbo Petrol Engine. Read in Malayalam
Story first published: Thursday, February 27, 2020, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X