Just In
- 1 min ago അങ്ങനെ കേരളത്തിലെ ഓൺലൈൻ ടാക്സികൾക്കും കൂച്ചുവിലങ്ങ്, സർക്കാരിൻ്റെ പുതിയ നിർദേശങ്ങൾ ഇങ്ങനെ
- 1 hr ago ഇതൊക്കെ കാണുമ്പോ യൂട്യൂബർ ആകണമെന്ന് തോന്നിപോകും, പുത്തൻ ഇ-ക്ലാസ് സ്വന്തമാക്കി ഇൻഫ്ലുവൻസർ സുന്ദരി
- 2 hrs ago ഇനി മൂക്കുപൊത്തി ട്രെയിന്‍ ടോയിലറ്റില്‍ പോവേണ്ടി വരില്ല! പരിഹാരത്തിനായി ടെക്നോളജിയെ കൂട്ടുപിടിച്ച് റെയില്‍വേ
- 3 hrs ago ഇന്റർനാഷ്ണൽ മോഡലിന്റെ ഫീച്ചറുകൾ കണ്ട് മനക്കോട്ട കെട്ടേണ്ട, ഇന്ത്യൻ സ്വിഫ്റ്റിൽ ഉള്ളത് ഇത്രമാത്രം
Don't Miss
- Movies 'ശരിക്കും കല്യാണമാണ്... ഭാവി വരൻ ക്രിസ്ത്യാനി... വീട്ടുകാർക്ക് ഇപ്പോൾ വിവാഹത്തിൽ എതിർപ്പില്ല'; ശ്രീലക്ഷ്മി
- News 'കൊവിഡ് വന്ന് ആളുകള്‍ മരിച്ചപ്പോള്‍ കൈകൊട്ടി കളിക്കാന്‍ പറഞ്ഞയാളാണ് മോദി'; കടന്നാക്രമിച്ച് രാഹുല്‍
- Lifestyle കാച്ചെണ്ണ കൊണ്ടൊന്നും ഫലമില്ല: അടിസ്ഥാനം ഭക്ഷണമാണ്, ബീറ്റാകരോട്ടിന്‍ ആണ് മെയിന്‍
- Travel ബാംഗ്ലൂർ യാത്ര: ചൂടിൽ നിന്ന് രക്ഷപെടാം, വയനാടിന് പോകാൻ പറ്റിയ സമയം.. കാരണം ഇതാണ്
- Technology വൺപ്ലസ് 11 ന് വീണ്ടും വില കുറഞ്ഞു; നിങ്ങളിത് വാങ്ങുമോ? ഡിസ്കൗണ്ട് കാശുകൊണ്ട് മറ്റൊരു ഫോൺകൂടി വാങ്ങാം!
- Finance 500 രൂപയിലും നിക്ഷേപം ആരംഭിക്കാം, പണം സമ്പാദിക്കാൻ നല്ലത് പോസ്റ്റ് ഓഫീസ് സ്കീം, ഇന്ന് തന്നെ ആരംഭിക്കൂ
- Sports IPL 2024: ധോണി തിരിച്ചു വരണം, വീണ്ടും ഇന്ത്യന്‍ ജേഴ്സിയണിയണം; ഇതാ മൂന്ന് കാരണങ്ങള്‍
നെക്സോണ്‍ ഡ്യുവല്‍ ക്ലച്ച് പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ടാറ്റ; വിപണിയിലേക്ക് ഉടന്‍
ടാറ്റ നിരയില്‍ നിന്നുള്ള ജനപ്രീയ വാഹനമാണ് നെക്സോണ്‍. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വാഹനത്തിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. പഴയ പതിപ്പിനെക്കാള്‍ പുതുമളുമായിട്ടാണ് പുതിയ മോഡല്‍ എത്തുന്നത്.
ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷന് (DCT) പതിപ്പിനെയും വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ടീം ബിഎച്ച്പി പങ്കുവെച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ പുനെ ദേശീയപാതയിലാണ് ഡ്യുവല്‍ ക്ലച്ച് പതിപ്പ് പരീക്ഷണയോട്ടം നടത്തുന്നത്. നെക്സോണിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പിലാണ് ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷന് കമ്പനി നല്‍കുക. അധികം വൈകാതെ തന്നെ ഈ പതിപ്പ് വിപണിയില്‍ എത്തും.
MOST READ: കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്സ് മോട്ടോർസ്
നെക്സോണിന്റെ പെട്രോള്‍-ഡീസല്‍ എഞ്ചിൻ മോഡലുകളിലെ ഉയര്‍ന്ന വകഭേദത്തിലായിരിക്കും ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷന് ലഭ്യമാക്കുക. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അള്‍ട്രോസില്‍ നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷനാണ് നെക്സോണിനും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.
നെക്സോണില്‍ നിലവില്‍ നല്‍കിയിട്ടുള്ള എഎംടി (AMT) ട്രാന്‍സ്മിഷനെക്കാള്‍ മികച്ച ഡ്രൈവിങ്ങ് അനുഭവമായിരിക്കും ഡ്യുവല്‍ ക്ലച്ച് ട്രാന്സ്മിഷന് നല്‍കുകയെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.
മാത്രമല്ല ടാറ്റയില്‍ നിന്ന് നിരത്തുകളിലെത്താനൊരുങ്ങുന്ന സെഡാന്, മിഡ്-സൈസ് എസ്യുവി, എംപിവി തുടങ്ങിയ പ്രീമിയം റേഞ്ച് വാഹനങ്ങളിലും ഈ ട്രാന്സ്മിഷന് നല്‍കും. നിലവില്‍ ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകളിലാണ് നെക്സോണ്‍ എത്തുന്നത്.
118 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്, 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളുമാണ് നെക്സോണിന് കരുത്തേകുന്നത്.
MOST READ: പ്രതിമാസ വിൽപ്പനയിൽ ക്ലച്ച് പിടിച്ച് ടൊയോട്ട, ജൂണിൽ വിറ്റഴിച്ചത് 11,000 യൂണിറ്റുകൾ
പെട്രോള്‍ വകഭേദത്തിന് 6.95 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.45 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പുതുക്കിയ ബമ്പറാണ് മുന്‍വശത്തെ പ്രധാന മാറ്റം. പരിഷ്കരിച്ച ബോണറ്റ് ഡിസൈനും പുതുക്കിയ ഹെഡ്ലാമ്പ് ക്ലസ്റ്ററുമാണ് മറ്റൊരു സവിശേഷത.
പൂര്‍ണമായും ഡിജിറ്റല്‍ ആയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആണ് അകത്തളത്തിലെ പ്രധാന മാറ്റം. പുതിയ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, കൂടുതല്‍ കണക്ടിവിറ്റി ഫീച്ചറുകള്‍ ഉള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍.
MOST READ: കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം ഈ മികച്ച അഞ്ച് ഹാച്ച്ബാക്ക് മോഡലുകള്‍
സണ്‍റൂഫ്, ഫാസ്റ്റ് മൊബൈല്‍ ചാര്‍ജര്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ക്രൂയിസ് കണ്ട്രോള് തുടങ്ങിയ ഫീച്ചറുകളും ടാറ്റ നെക്സോണില്‍ ഇടംപിടിച്ചിട്ടുണ്ട്. ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര XUV300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്പോര്‍ട് തുടങ്ങിയവരാണ് നെക്സോണിന്റെ എതിരാളികള്‍.