നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ തങ്ങളുടെ ജനപ്രീയ വാഹനമായ നെക്‌സോണിന്റെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുന്നത്. 13.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) സാക്ഷ്യപ്പെടുത്തിയത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പറയുന്ന ഭാവിയില്‍ വാഹനത്തിന്റെ മൈലേജ് കൂട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

മൈലേജിനൊപ്പം വാഹനത്തിന്റെ കരുത്തും പ്രകടനവും വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്‌സോണ്‍.

MOST READ: 2020 ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്; ഡെലിവറി ഉടൻ ആരംഭിക്കാൻ മാരുതി

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

സിപ്ട്രോണ്‍ സാങ്കേതിക വിദ്യ ഇനിയും മെച്ചപ്പെടുത്തുമെന്നാണ് കമ്പനി വക്താവ് അറിയിച്ചിരിക്കുന്നത്. ഇതോടെ വാഹനത്തിന്റെ പ്രകടനത്തില്‍ മാറ്റം വരുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

ഇലക്ട്രിക്ക് വാഹനങ്ങളിലെ ഈ അപ്ഡേറ്റുകള്‍ക്കൊപ്പം ശ്രേണിയിലെ വര്‍ദ്ധനവ് പുതിയതല്ല. മറ്റ് ഇലക്ട്രിക്ക് കാറുകള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാക്കാനും സാധിക്കും. ഏറ്റവും പുതിയ ഉദാഹരണമെടുത്താല്‍ടെസ്‌ല അതിന്റെ മോഡല്‍ S ലോംഗ് റേഞ്ചിന്റെ പരിധി 373 മൈല്‍ (600 കിലോമീറ്റര്‍) നിന്ന് 390 മൈല്‍ (628 കിലോമീറ്റര്‍) ആയി ഉയര്‍ത്തി.

MOST READ: തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

അതുപോലെ, ടെസ്‌ല മോഡല്‍ X ലോംഗ് റേഞ്ചിനെ നവീകരിച്ചപ്പോള്‍ 328 മൈല്‍ (528 കിലോമീറ്റര്‍) നിന്ന് 351 മൈല്‍ (565 കിലോമീറ്റര്‍) ആയി ഉയര്‍ത്തിയിരുന്നു. ഹ്യുണ്ടായിയുടെ ഇലക്ട്രിക്ക് വാഹനമായ കോനയിലും പുതിയ പതിപ്പ് അവതരിപ്പിക്കുന്നതോടെ മൈലേജ് വര്‍ധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

XM, XZ+, XZ+Lux എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. മൂന്ന് പതിപ്പുകളിലും നിരവധി ഫീച്ചറുകളും കമ്പനി നല്‍കിയിട്ടുണ്ട്. കണക്ടിവിറ്റി സംവിധാനവും വാഹനത്തിന്റെ സവിശേഷതയാണ്.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

സികണക്ട് ആപ്പ് ഉപയോഗിച്ച് മൊബൈല്‍ വഴി തന്നെ മുഴുവന്‍ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും. ഡിസൈനില്‍ ഉള്‍പ്പടെ നിരവധി പുതുമകളോടെയാണ് ആദ്യ ഇലക്ട്രിക്ക് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും. വാഹനത്തിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: ഹോണ്ട CB4X പേറ്റന്റ് ഇമേജുകൾ പുറത്ത്

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പ്രധാന നഗരങ്ങളുടെ വിവിധ ഭാഗങ്ങളില്‍ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു. ഹോം ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിനായി ഏകദേശം 8 മണിക്കൂര്‍ ആവശ്യമാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

അതേസമയം വാഹനങ്ങളുടെ ഫ്രീ സര്‍വീസും വാറണ്ടിയും നീട്ടി നല്‍കുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്. ജൂലൈ 31 വരെ നീട്ടി നല്‍കുന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 15-നും മെയ് 31 ഇടയില്‍ വാറണ്ടി അവസാനിക്കുന്ന വാഹനങ്ങള്‍ക്കാണ് ജൂലൈ 31 വരെ അധിക വാറണ്ടി ലഭിക്കുക.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

ലോക്ക്ഡൗണ്‍ കാലത്ത് നടത്തേണ്ടിയിരുന്ന സൗജന്യ കമ്പനി സര്‍വ്വീസുകളും ജൂലൈ അവസാനം വരെ നീട്ടിയിട്ടുണ്ടെന്നും ടാറ്റ അറിയിച്ചു. രാജ്യത്തുടനീളമുള്ള ടാറ്റയുടെ അംഗീകൃത ഡീലര്‍മാരേയും സര്‍വീസ് സെന്ററുകളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഉപയോക്താക്കള്‍ക്ക് ലോക്ക്ഡൗണിന് ശേഷം സമീപത്തുള്ള ഡീലര്‍മാരെ സമീപിച്ച് ഇക്കാര്യം ഉറപ്പാക്കാമെന്നും ടാറ്റ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Tata Nexon Electric Range Expected To Increase With Future Updates. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X