നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ മോട്ടോര്‍സ് നെക്‌സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കുന്നത്. ഏകദേശം 10 മാസത്തിനുള്ളില്‍ മോഡലിന്റെ 2,000 യൂണിറ്റ് വരെ മാന്യമായ വില്‍പ്പന നേടാനും വാഹനത്തിന് സാധിച്ചു.

നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

ടാറ്റ പുറത്തുവിട്ട കണക്കനുസരിച്ച്, നെക്സണ്‍ ഇവി വില്‍പ്പന നിലവില്‍ 2,200 യൂണിറ്റാണ്. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള അവസാന മൂന്ന് മാസങ്ങളില്‍ 1,000 യൂണിറ്റുകള്‍ വിറ്റു. അടുത്തിടെ വാഹനത്തിന് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നു.

നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

36 മാസത്തേക്ക് വാഹനം ലീസിന് എടുക്കുന്നവര്‍ക്ക് നികുതികള്‍ ഉള്‍പ്പെടെയുള്ള മാസവാടക നിരക്ക് 41,900 രൂപ, 24 മാസത്തേക്ക് 44,900 രൂപ, 18 മാസത്തേക്ക് 47,900 രൂപ എന്നിങ്ങനെയായിരുന്നു നിരക്കുകള്‍.

MOST READ: ഫോര്‍ഡ് ഫ്രീസ്‌റ്റൈലിന് ആവശ്യക്കാര്‍ ഏറുന്നു; നവംബറില്‍ വില്‍പ്പനയില്‍ വന്‍ വര്‍ധനവ്

നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

എന്നാല്‍ ഇടക്കാലത്ത് ഈ തുകകളില്‍ നിര്‍മ്മാതാക്കള്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയും ചെയ്തു. 7,000 രൂപ വരെ കുറച്ചതായി കമ്പനി അറിയിച്ചു. ഇതോടെ 41,900 രൂപയില്‍ നിന്നും 34,900 രൂപയ്ക്ക് വാഹനം സ്വന്തമാക്കാന്‍ സാധിക്കും.

നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

എന്നാല്‍ ഇപ്പോഴിതാ ആ വിലയില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ. 36 മാസത്തേയ്ക്ക് 29,500 രൂപയായിട്ടാണ് കുറച്ചിരിക്കുന്നത്. 24 മാസത്തേയ്ക്ക് 31,600 രൂപയും 12 മാസത്തേയ്ക്ക് 34,500 രൂപയുമാണ് പുതിയ തുക. എന്നാല്‍ ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാകും ഈ തുകയില്‍ വാഹനം ലഭിക്കുക.

MOST READ: ഡിയോ റിപ്സോൾ എഡിഷന്റെ പുതിയ TVC പങ്കുവെച്ച് ഹോണ്ട

നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

സബ്സ്‌ക്രിപ്ഷന്റെ നിരക്കുകള്‍ നഗരമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ബെംഗളൂരുവിലും ഹൈദരാബാദിലും യഥാക്രമം 36, 24, 12 മാസ പദ്ധതികള്‍ യഥാക്രമം 34,700 രൂപ, 37,200 രൂപ, 40,400 രൂപ എന്നിങ്ങനെയാണ്. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ യഥാക്രമം 36,700, 33,700, 31,400 രൂപ എന്നിങ്ങനെയാണ് നിരക്ക്.

നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് 36,24 അല്ലെങ്കില്‍ 12 മാസത്തെ പ്ലാനുകളില്‍ നിന്ന് തെരഞ്ഞെടുക്കാം. കുറച്ച സബ്സ്‌ക്രിപ്ഷന്‍ വില ഒരു പരിമിത കാലയളവ് ഓഫറാണ്.

MOST READ: 3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

ലീസിങ് കമ്പനിയായ ഒറിക്സ് ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചറുമായി ചേര്‍ന്നാണ് ടാറ്റ പുതിയ പദ്ധതി നടപ്പിലാക്കുക. വാഹന രജിസ്ട്രേഷന്‍, റോഡ് നികുതി തുടങ്ങിയ ബുദ്ധിമുട്ടുകളില്ലാതെ ഈ പദ്ധതിയിലൂടെ ടാറ്റ നെക്സോണ്‍ ഇവി സബ്സ്‌ക്രൈബ് ചെയ്യാന്‍ സാധിക്കും.

നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

സബ്സ്‌ക്രൈബ് ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ, റോഡ് സൈഡ് അസിസ്റ്റന്‍സ്, വാഹനത്തിന്റെ സര്‍വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിര്‍മ്മാതാക്കള്‍ നല്‍കും.

MOST READ: അമ്മയേയും അച്ഛനേയും കാണണം; 547 കിലോമീറ്റർ സൈക്കിൾ ചവിട്ടി മലയാളി

നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

ഇതിനുപുറമെ, ഉപയോക്താക്കള്‍ക്ക് അവരുടെ വീട്ടിലോ ഓഫീസിലോ സ്വന്തമായി വാഹന ചാര്‍ജിംഗ് യൂണിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു. തുടക്കത്തില്‍ തെരഞ്ഞെടുത്ത നഗരങ്ങളിലാണ് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി നടപ്പാക്കുന്നത്.

നെക്‌സോണ്‍ ഇവിയുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ വീണ്ടും ഇളവുകളുമായി ടാറ്റ

കേരളത്തിലും ഈ സേവനം അധികം വൈകാതെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനമാണ് നെക്സോണ്‍. 13.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Tata Nexon Electric Subscription Price Reduced Again. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X