പുതുമകളോടെ ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് നാളെ വിപണിയില്‍ എത്തും

ടാറ്റ നിരയില്‍ നിന്നുള്ള നെക്‌സോണ്‍ ഇലക്ട്രിക്ക് നാളെ വിപണിയില്‍ എത്തും. ഒരുപിടി പുതുമകളോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്. XM, XZ+, XZ+Lux എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

പുതുമകളോടെ ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് നാളെ വിപണിയില്‍ എത്തും

2019 ഡിസംബറില്‍ നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കുമെങ്കിലും 2020 -ല്‍ മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളുവെന്ന് കമ്പനി അറിയിച്ചിരുന്നു. വാഹനത്തിന്റെ വിലയോ, മറ്റ് വിവരങ്ങളോ അന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

പുതുമകളോടെ ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് നാളെ വിപണിയില്‍ എത്തും

അതേസമയം വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. ഔദ്യോഗിക വെബ്സൈറ്റ് വഴിയും, ഡീലര്‍ഷിപ്പുകള്‍ വഴിയും ബുക്ക് ചെയ്യാമെന്നാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. 21,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്സോണ്‍.

പുതുമകളോടെ ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് നാളെ വിപണിയില്‍ എത്തും

റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ARAI) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതുമകളോടെ ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് നാളെ വിപണിയില്‍ എത്തും

കണക്ടിവിറ്റി സംവിധാനവും വാഹനത്തിന്റെ സവിശേഷതയാണ്. സികണക്ട് ആപ്പ് ഉപയോഗിച്ച് മൊബൈല്‍ വഴി തന്നെ മുഴുവന്‍ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും. ഡിസൈനില്‍ ഉള്‍പ്പടെ നിരവധി പുതുമകളോടെയാണ് ആദ്യ ഇലക്ട്രിക്ക് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതുമകളോടെ ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് നാളെ വിപണിയില്‍ എത്തും

IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും.

പുതുമകളോടെ ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് നാളെ വിപണിയില്‍ എത്തും

ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരുമണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

പുതുമകളോടെ ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് നാളെ വിപണിയില്‍ എത്തും

പുതുക്കിയ ഗ്രില്ല്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പോടുകൂടിയ പുതിയ ഹെഡ്‌ലാമ്പ്, പുതിയ ബമ്പര്‍, പുതിയ ടെയില്‍ലാമ്പ് എന്നിവയാണ് ഇലക്ട്രിക്ക് പതിപ്പിന്റെ സവിശേഷതകള്‍. പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീലും, ഗിയര്‍നോബും അകത്തളത്തെ സവിശേഷതകളാണ്.

പുതുമകളോടെ ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് നാളെ വിപണിയില്‍ എത്തും

കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ഡ്രൈവിങ് മോഡുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് വൈപ്പറുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

പുതുമകളോടെ ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് നാളെ വിപണിയില്‍ എത്തും

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്-ഇബിഡി ബ്രേക്കിങ് സംവിധാനം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ട്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്‌സ് ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകള്‍ സുരക്ഷയ്ക്കായി വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

പുതുമകളോടെ ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് നാളെ വിപണിയില്‍ എത്തും

9.9. സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ എത്തുന്ന മഹീന്ദ്രയുടെ XUV300 ഇലക്ട്രിക്ക്, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് എന്നിവരാകും വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Tata Nexon EV to be launched in India tomorrow. Read in Malayalam.
Story first published: Monday, January 27, 2020, 18:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X