കരുത്ത് തെളിയിച്ച് നെക്സോൺ ഇവി; നടപ്പ് സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്ട്രിക് കാർ

ഇലക്ട്രിക് വാഹനങ്ങളുടെ ആഗോള പ്രവണത ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. വിപണിയുടെ ഭാവി എന്ന നിലയിൽ ഇന്ത്യൻ വിപണിയിലും നിരവധി ഇലക്ട്രിക് കാറുകൾ എത്തി. തൽഫലമായി കഴിഞ്ഞ ഒന്നരവർഷത്തിനിടെ ആഭ്യന്തര തലത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണവും ഗണ്യമായി ഉയർന്നു.

കരുത്ത് തെളിയിച്ച് നെക്സോൺ ഇവി; നടപ്പ് സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്ട്രിക് കാർ

നിലവിൽ ടാറ്റ നെക്സോൺ ഇവി, എം‌ജി EZ, ടാറ്റ ടിഗോർ ഇവി, ഹ്യുണ്ടായി കോന ഇലക്ട്രിക്, മഹീന്ദ്ര ഇ-വെരിറ്റോ എന്നിങ്ങനെ മൊത്തം അഞ്ച് ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്.

കരുത്ത് തെളിയിച്ച് നെക്സോൺ ഇവി; നടപ്പ് സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്ട്രിക് കാർ

എന്നിരുന്നാലും കോംപാക്‌ട് എസ്‌യുവി നിരയിൽ പേരെടുത്ത ടാറ്റ നെക്സോൺ ആണ് വിൽപ്പന കണക്കുകളിൽ മുമ്പൻ. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് വാഹനവും ഇതു തന്നെയാണ്.

MOST READ: മോഡലുകള്‍ക്ക് 6 വര്‍ഷത്തെ വിപുലീകൃത വാറന്റിയുമായി ഫോര്‍ഡ്

കരുത്ത് തെളിയിച്ച് നെക്സോൺ ഇവി; നടപ്പ് സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്ട്രിക് കാർ

2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ നെക്സോൺ ഇവിയുടെ മൊത്തം 1151 യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ ടാറ്റയ്ക്ക് കഴിഞ്ഞു. ഈ കാലയളവിൽ കാറിന് 61.4 ശതമാനം വിപണി വിഹിതമാണ് സ്വന്തമാക്കാൻ സാധിച്ചത്.

കരുത്ത് തെളിയിച്ച് നെക്സോൺ ഇവി; നടപ്പ് സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്ട്രിക് കാർ

ഈ ശ്രേണിയിലെ വിൽപ്പനയിൽ എംജിയുടെ EZ ഇലക്ട്രിക്കിന് 514 യൂണിറ്റുകൾ വിറ്റഴിച്ച് രണ്ടാംസ്ഥാനത്തെത്താനായി. ടിഗോർ ഇവിയാണ് മൂന്നാം സ്ഥാനത്ത്. മുകളിൽ പറഞ്ഞ കാലയളവിൽ ഇലക്ട്രിക് സെഡാന്റെ മൊത്തം 100 യൂണിറ്റുകളാണ് വിറ്റഴിക്കാൻ ടാറ്റയ്ക്ക് കഴിഞ്ഞു.

MOST READ: ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ ഇലക്‌ട്രിക് മോഡലിനെ പരിചയപ്പെടാം

കരുത്ത് തെളിയിച്ച് നെക്സോൺ ഇവി; നടപ്പ് സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്ട്രിക് കാർ

2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ടാറ്റ മോട്ടോർസിന് 66.7 ശതമാനത്തിന്റെ വൻ വിപണി വിഹിതമാണ് നേടിയെടുത്തത്. കമ്പനിയുടെ ഏറ്റവും പുതിയ സിപ്‌ട്രോൺ ഇവി സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ കാറായിരുന്നു നെക്സോൺ ഇവി.

കരുത്ത് തെളിയിച്ച് നെക്സോൺ ഇവി; നടപ്പ് സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്ട്രിക് കാർ

IP67 റേറ്റുചെയ്ത 30.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഇതിലുള്ളത്. ഇത് 3-ഫേസ് പെർമനന്റ് മാഗ്നറ്റ് സിൻക്രൊണസ് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ഇത് പരമാവധി 129 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: യൂറോപ്പിൽ റോഡ് ലീഗൽ സർട്ടിഫിക്കറ്റ് നേടി PAL-V ലിബർട്ടി ഫ്ലൈയിംഗ് കാർ

കരുത്ത് തെളിയിച്ച് നെക്സോൺ ഇവി; നടപ്പ് സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്ട്രിക് കാർ

ഒരു മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. സ്റ്റാൻഡേർഡ് 15 ആമ്പ് ചാർജർ ഉപയോഗിച്ചാൽ 20-100 ശതമാനം ചാർജ് ചെയ്യാൻ എട്ട് മണിക്കൂർ എടുക്കും. പൂർണ ചാർജിൽ 312 കിലോമീറ്റർ മൈലേജ് നൽകാൻ നെക്സോൺ ഇലക്ട്രിക്കിന് സാധിക്കും.

കരുത്ത് തെളിയിച്ച് നെക്സോൺ ഇവി; നടപ്പ് സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്ട്രിക് കാർ

മൈലേജ്, വില, ഡിസൈൻ, പ്രായോഗികത എന്നിവ കണക്കിലെടുത്താൽ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച കാർ ഇതാണെന്ന് നിസംശയം പറയാം. 13.99 ലക്ഷം മുതൽ 16.25 ലക്ഷം രൂപ വരെയാണ് ഈ ഇലക്ട്രിക് കാറിനായി മുടക്കേണ്ടത്.

Most Read Articles

Malayalam
English summary
Tata Nexon EV Is The Best-Selling Electric Car In The First Half Of This Fiscal Year. Read in Malayalam
Story first published: Saturday, October 31, 2020, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X