നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ മോട്ടോര്‍സ് നെക്‌സോണ്‍ ഇലക്ട്രിക്കിനെ അവതരിപ്പിക്കുന്നത്. പോയ മാസം വാഹനത്തിന് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നു.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

36 മാസത്തേക്ക് വാഹനം ലീസിന് എടുക്കുന്നവര്‍ക്ക് നികുതികള്‍ ഉള്‍പ്പെടെയുള്ള മാസവാടക നിരക്ക് 41,900 രൂപ, 24 മാസത്തേക്ക് 44,900 രൂപ, 18 മാസത്തേക്ക് 47,900 രൂപ എന്നിങ്ങനെയായിരുന്നു നിരക്കുകള്‍.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

എന്നാല്‍ ഒരു മാസത്തിന് ശേഷം ഇപ്പോള്‍ ഈ തുകകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 7,000 രൂപ വരെ കുറച്ചതായി കമ്പനി അറിയിച്ചു. ഇതോടെ 41,900 രൂപയില്‍ നിന്നും 34,900 രൂപയ്ക്ക് വാഹനം സ്വന്തമാക്കാന്‍ സാധിക്കും.

MOST READ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഥാർ ലേലം ചെയ്യാനൊരുങ്ങി മഹീന്ദ്ര

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

ഇത് പരിമിതകാല ഓഫറായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. 2020 നവംബര്‍ 30 വരെയാകും കാലാവധി. ഉത്സവ സീസണ്‍ മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ഓഫരുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

ഇന്ത്യയിലെ വാഹന വിപണി വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവി വില്‍പ്പന ഇപ്പോള്‍ കുറവാണ്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇത് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യത്തെ 100 സബ്സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമേ സബ്സ്‌ക്രിപ്ഷന്‍ ഓഫര്‍ ലഭ്യമാകൂ.

MOST READ: ടിയാഗൊ സോക്കർ എഡിഷൻ അവതരിപ്പിച്ച് ടാറ്റ

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

ഡല്‍ഹി, മുംബൈ, പുനെ, ഹൈദരാബാദ്, ബംഗളൂരു നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ വാഹനം ലഭ്യമാകുക. കേരളത്തിലും ടാറ്റാ മോട്ടോര്‍സിന്റെ ഈ സേവനം അധികം വൈകാതെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

ലീസിങ് കമ്പനിയായ ഒറിക്സ് ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചറുമായി ചേര്‍ന്നാണ് ടാറ്റ പുതിയ പദ്ധതി നടപ്പിലാക്കുക. വാഹന രജിസ്ട്രേഷന്‍, റോഡ് നികുതി തുടങ്ങിയ ബുദ്ധിമുട്ടുകളില്ലാതെ ഈ പദ്ധതിയിലൂടെ ടാറ്റ നെക്സോണ്‍ ഇവി സബ്സ്‌ക്രൈബ് ചെയ്യാന്‍ സാധിക്കും.

MOST READ: സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

സബ്സ്‌ക്രൈബ് ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ, റോഡ് സൈഡ് അസിസ്റ്റന്‍സ്, വാഹനത്തിന്റെ സര്‍വീസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിര്‍മ്മാതാക്കള്‍ നല്‍കും.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

ഇതിനുപുറമെ, ഉപയോക്താക്കള്‍ക്ക് അവരുടെ വീട്ടിലോ ഓഫീസിലോ സ്വന്തമായി വാഹന ചാര്‍ജിംഗ് യൂണിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാനും സാധിക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു.

MOST READ: ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്സോണ്‍. 13.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Tata Nexon Electric Subscription Plan Prices Cut. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X