നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപപ്പെടുത്തി ടാറ്റ

ടാറ്റ മോട്ടോര്‍സിനെ സംബന്ധിച്ച് ഈ വര്‍ഷം വിപണിയില്‍ വളരെ തിരക്കുള്ള ഒരു സമയമാണ്. കാരണം മറ്റൊന്നുമല്ല, ഒരുപിടി പുതിയ മോഡലുകളെയും, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെയും വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപപ്പെടുത്തി ടാറ്റ

ജനുവരി 22 -ന് ടാറ്റയില്‍ നിന്നുള്ള ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ് വിപണിയില്‍ എത്തും. പിന്നാലെ ജനുവരി 28 -ന് നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ എത്തിക്കും. ഇങ്ങനെ നീളുന്ന ഒരു നീണ്ട നിരയുടെ ലിസ്റ്റ് തന്നെയുണ്ട് ടാറ്റയുടെ കൈയ്യില്‍.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപപ്പെടുത്തി ടാറ്റ

2019 ഡിസംബറില്‍ നെക്സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കുമെങ്കിലും 2020 -ല്‍ മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളുവെന്ന് കമ്പനി അറിയിച്ചിരുന്നു. വാഹനം സംബന്ധിച്ച് കുറച്ച് വിവരങ്ങള്‍ മാത്രമാണ് അന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപപ്പെടുത്തി ടാറ്റ

സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ ടാറ്റ നിരയില്‍ നിന്നും വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക്ക് വാഹനം കൂടിയാണ് നെക്‌സോണ്‍. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും, ഡീലര്‍ഷിപ്പുകള്‍ വഴിയും വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. 21,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപപ്പെടുത്തി ടാറ്റ

എന്നാല്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇലക്ട്രിക്ക് നെക്‌സോണ്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റചാര്‍ജില്‍ 312 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ARAI) സാക്ഷ്യപ്പെടുത്തി.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപപ്പെടുത്തി ടാറ്റ

300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണക്ടിവിറ്റി സംവിധാനവും വാഹനത്തിന്റെ സവിശേഷതയാണ്. സികണക്ട് ആപ്പ് ഉപയോഗിച്ച് മൊബൈല്‍ വഴി തന്നെ മുഴുവന്‍ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപപ്പെടുത്തി ടാറ്റ

XM, XZ+, XZ+ LUX എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഡിസൈനില്‍ ഉള്‍പ്പടെ നിരവധി പുതുമകളോടെയാണ് ആദ്യ ഇലക്ട്രിക്ക് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപപ്പെടുത്തി ടാറ്റ

IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 129 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്ക് ലഭിക്കും.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപപ്പെടുത്തി ടാറ്റ

ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരുമണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപപ്പെടുത്തി ടാറ്റ

പുതുക്കിയ ഗ്രില്ല്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പോടുകൂടിയ പുതിയ ഹെഡ്‌ലാമ്പ്‌, പുതിയ ബമ്പര്‍, പുതിയ ടെയില്‍ലാമ്പ് എന്നിവയാണ് ഇലക്ട്രിക്ക് പതിപ്പിന്റെ സവിശേഷതകള്‍. പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും,ഫ്ലാറ്റ് ബോട്ടം സ്റ്റീയറിങ് വീലും, ഗിയര്‍നോബും അകത്തളത്തെ സവിശേഷതകളാണ്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപപ്പെടുത്തി ടാറ്റ

കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ഡ്രൈവിങ് മോഡുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് വൈപ്പറുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപപ്പെടുത്തി ടാറ്റ

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്-ഇബിഡി ബ്രേക്കിങ് സംവിധാനം, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ട്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്സ് ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകള്‍ സുരക്ഷയ്ക്കായി വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപപ്പെടുത്തി ടാറ്റ

9.9. സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ എത്തുന്ന മഹീന്ദ്രയുടെ XUV300, ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക്ക് എന്നിവരാകും വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Tata Nexon EV certified with 312km range. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X