ഡൽഹി ഇലക്‌ട്രിക് നയം; ടാറ്റ നെക്സോൺ ഇവിക്ക് 1.5 ലക്ഷം രൂപ കുറയും

നമ്മുടെ രാജ്യത്തിന്റെ തലസ്ഥാന നഗരി ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് വായുമലിനീകരണം. ഇതിൽ നിന്നും കരകയറാനുള്ള നടപടികൾ ഡൽഹി സർക്കാർ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. 2024 ഓടെ അഞ്ച്​ ലക്ഷം ഇല‌ക്‌ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനാണ്​ സർക്കാർ ലക്ഷ്യമിടുന്നത്​.

ഡൽഹി ഇലക്‌ട്രിക് നയം; ടാറ്റ നെക്സോൺ ഇവിക്ക് 1.5 ലക്ഷം രൂപ കുറയും

ഈ നയപ്രകാരം ഓരോ കിലോവാട്ട് ബാറ്ററി ശേഷിക്കും 10,000 രൂപ ഇൻസെന്റീവ് നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നു. മൊത്തത്തിൽ ബാധകമായ ഇൻസെന്റീവ് 1.5 ലക്ഷം രൂപയാണ്. ഇതോടെ ഇലക്ട്രിക് വാഹന വിപണി കൂടുതൽ കരുത്താർജിക്കുമെന്ന് വ്യക്തം.

ഡൽഹി ഇലക്‌ട്രിക് നയം; ടാറ്റ നെക്സോൺ ഇവിക്ക് 1.5 ലക്ഷം രൂപ കുറയും

നിലവിൽ ഫോർവീൽ വാഹന വിഭാഗത്തിൽ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന മോഡലുകളാണ് നിരത്തിലെത്തുന്നത്. അതിൽ ഹ്യുണ്ടായി കോന, എംജി ZS ഇവി, ടാറ്റ നെക്‌സോൺ ഇവി എന്നിവ ഉൾപ്പെടുന്നു. നെക്‌സോൺ ഇവിയുടെ ബാറ്ററി ശേഷി 30.2 കിലോവാട്ട് ആണ്. അതിനാൽ 1.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളാകും ഉപഭോക്താക്കൾക്ക് ലഭിക്കുക.

MOST READ: ബിഎംഡബ്ല്യു X3 M എസ്‌യുവിയുടെ അവതരണം ഓഗസ്റ്റ് അവസാനത്തോടെ

ഡൽഹി ഇലക്‌ട്രിക് നയം; ടാറ്റ നെക്സോൺ ഇവിക്ക് 1.5 ലക്ഷം രൂപ കുറയും

അതുപോലെ എം‌ജി EZ ഇവി, ഹ്യുണ്ടായി കോന മോഡലുകൾ വാങ്ങുന്നവർക്കും യഥാർത്ഥ എക്‌സ്‌ഷോറൂം വിലയിൽ 1.5 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും. കൂടാതെ ഇലക്ട്രിക് ശ്രേണിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി സർക്കാർ രജിസ്ട്രേഷൻ ഫീസും റോഡ് നികുതിയും പൂർണമായും ഒഴിവാക്കിയിട്ടുമുണ്ട്.

ഡൽഹി ഇലക്‌ട്രിക് നയം; ടാറ്റ നെക്സോൺ ഇവിക്ക് 1.5 ലക്ഷം രൂപ കുറയും

എന്നാൽ ഈ ആനുകൂല്യങ്ങൾ ഡൽഹിയുടെ അധികാരപരിധിയിലെ ആദ്യത്തെ 1,000 സ്വകാര്യ ഇവി ഉപഭോക്താക്കൾക്ക് മാത്രമേ ബാധകമാകൂ. ഉപഭോക്താവിന് വാഹനം സ്വന്തമാക്കിയതിന്റെ തെളിവ് പ്രാദേശിക ഗതാഗത അതോറിറ്റിക്ക് സമർപ്പിച്ചു കഴിഞ്ഞാൽ ആനുകൂല്യങ്ങൾ ലഭിക്കും.

MOST READ: ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍, പുതുതലമുറ വെന്റോ മോഡലുകള്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രം

ഡൽഹി ഇലക്‌ട്രിക് നയം; ടാറ്റ നെക്സോൺ ഇവിക്ക് 1.5 ലക്ഷം രൂപ കുറയും

ഡൽഹി ഇലക്ട്രിക് വെഹിക്കിൾ നയപ്രകാരം വാങ്ങിയ ഇലക്ട്രിക് വാഹനങ്ങൾ ഹൈലൈറ്റ് ചെയ്യുന്ന സ്റ്റിക്കർ ധരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹി ഇലക്‌ട്രിക് നയം; ടാറ്റ നെക്സോൺ ഇവിക്ക് 1.5 ലക്ഷം രൂപ കുറയും

ഭാവിയിൽ വൈദ്യുതി വിതരണ കമ്പനികൾ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയും ഇവി ചാർജിംഗിന് അനുസൃതമായി ലോഡ്-ഷെയറിംഗ് ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യും. കൂടാതെ മറ്റൊരു മീറ്ററിംഗ് സംവിധാനവും ഇൻഫ്രാസ്ട്രക്ചർ ചാർജ് ചെയ്യുന്നതിന് പ്രത്യേക താരിഫുകളും ഉണ്ടാകും.

MOST READ: ചൈനീസ് നിര്‍മ്മാതാക്കളെ ഒപ്പം ചേര്‍ക്കുന്നില്ല; വ്യക്തത വരുത്തി ടാറ്റ

ഡൽഹി ഇലക്‌ട്രിക് നയം; ടാറ്റ നെക്സോൺ ഇവിക്ക് 1.5 ലക്ഷം രൂപ കുറയും

തുടക്കത്തിൽ ചാർജിംഗ് സൗകര്യങ്ങൾ വാങ്ങുന്നതിന് ഡൽഹി സർക്കാർ നിലവിലുള്ള സൗകര്യങ്ങളെ പ്രോത്സാഹിപ്പിക്കും. വരാനിരിക്കുന്ന പ്രോജക്ടുകൾക്ക് അവരുടെ പാർക്കിംഗ് സ്ഥലത്തിന്റെ 20 ശതമാനം ഇവികൾക്കായി നീക്കിവയ്ക്കേണ്ടിവരും.

ഡൽഹി ഇലക്‌ട്രിക് നയം; ടാറ്റ നെക്സോൺ ഇവിക്ക് 1.5 ലക്ഷം രൂപ കുറയും

കൂടാതെ ഒരു വർഷത്തിൽ 200 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ഓരോ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ചാർജ് ചെയ്യുന്നതിന് നിലവിലുള്ള ഇൻഫ്രാസ്ട്രക്ചർ നവീകരിക്കാനും സർക്കാർ പദ്ധതിയിടുന്നു. വരും മാസങ്ങളിൽ ഡൽഹിയിലെ ഇലക്ട്രിക് വാഹനങ്ങളഉടെ വിൽപ്പന ഉയരുമെന്നാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Nexon EV To Become Cheaper By Rs 1.5 Lakh. Read in Malayalam
Story first published: Wednesday, August 12, 2020, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X