ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടുത്തിടെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചു. ഈ മാസം അവസാനത്തോടെ ഇലക്ട്രിക്ക് പതിപ്പും വിപണിയില്‍ എത്തും. സബ്-കോമ്പക്ട് എസ്‌യുവി നിരയിലേക്കാണ് വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

നിരവധി സവിശേഷതകളും പുതിയ ഡിസൈനിലുമാണ് വാഹനം വിപണിയില്‍ എത്തുന്നത്. ടിഗോര്‍ ഇലക്ട്രിക്ക് വിപണിയില്‍ ലഭ്യമാണെങ്കിലും ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നെക്സോണ്‍ ഇലക്ട്രിക്ക്. വാഹനത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ ഉണ്ട്. അത് ഏതൊക്കെയെന്ന് നേക്കാം.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

ഏറ്റവും വേഗതയുള്ള ടാറ്റ വാഹനം

ഒരു ഇലക്ട്രിക്ക് വാഹനത്തിന് അതിന്റേതായ സവിശേഷതകള്‍ ഉണ്ടാകും. ഇലക്ട്രിക്ക് വാഹനങ്ങള്‍ തല്‍ക്ഷണ ടോര്‍ക്കിന് പേരുകേട്ടതാണ്. ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് നെക്‌സണ്‍ ഇലക്ട്രിക്കിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 10 സെക്കന്‍ഡില്‍ താഴെ മാത്രം മാതി.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

ഇന്ന് വിപണിയില്‍ ലഭ്യമായ മറ്റേതൊരു ടാറ്റ കാറുകളേക്കാളും വേഗതയുടെ കാര്യത്തില്‍ നെക്സണ്‍ ഇലക്ട്രിക്ക് തന്നെയാണ് മുന്നില്‍. മണിക്കൂറില്‍ 9.46 സെക്കന്‍ഡുകള്‍ മാത്രം മതി വാഹത്തിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

പരിമിതമായ ടോപ് സ്പീഡ്

ഏറ്റവും വേഗതയേറിയ കാര്‍ ആണെങ്കില്‍ കൂടിയും യാത്രക്കാരുടെ സുരക്ഷയ്ക്കായി ടാറ്റ നെക്‌സണ്‍ ഇലക്ട്രിക്കിന്റെ സ്പീഡ് കമ്പനി പരിമിതപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 120 കിലോമീറ്ററായിട്ടാണ് വാഹനത്തിന്റെ വേഗത കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നത്. വേഗത പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ നിരത്തുകളിലെ റോഡുകള്‍ക്ക് ഇത് മതിയെന്നുവേണം പറയാന്‍.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

എവിടെയായിരുന്നാലും ബാറ്ററി ചാര്‍ജ് ചെയ്യാം

വിപണിയില്‍ ലഭ്യമായ മറ്റ് ഇലക്ട്രിക്ക് വാഹനങ്ങള്‍പ്പോലെ, നെക്‌സണ്‍ ഇലക്ട്രിക്കിലും റിജനറേറ്റീവ് ബ്രേക്കിങ് സംവിധാനം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഹ്യുണ്ടായി കോന ഇലക്ട്രിക്ക്, എംജി ZS ഇലക്ട്രിക്ക് എന്നിവ പോലെ, നെക്സണിലെ റിജനറേറ്റീവ് ബ്രേക്കിങ്ങിന്റെ അളവ് നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയില്ല.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

ടാറ്റയുടെ ആദ്യത്തെ ഇലക്ട്രിക്ക് എസ്‌യുവി

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ നിരയില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക്ക് എസ്‌യുവിയാണ് നെക്‌സോണ്‍. നേരത്തെ ടാറ്റ ടിഗോര്‍ ഇലക്ട്രിക്കിനെ വിപണിയില്‍ പുറത്തിറക്കിയിരുന്നുവെങ്കിലും സ്വകാര്യ കാര്‍ ഉടമകള്‍ക്ക് ലഭ്യമായിരുന്നില്ല. എന്നാല്‍ നെക്‌സേണ്‍ ഇലക്ട്രിക്ക് വിപണിയില്‍ അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ഉപഭോക്താക്കള്‍ക്കും ലഭ്യമായി തുടങ്ങും.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

മൈലേജ്

ഉപഭോക്തവിനെ സംബന്ധിച്ച് മൈലേജ് ഒരു അനിവാര്യ ഘടകം തന്നെയാണ്. ഉപഭോക്തക്കളെ തൃപ്തിപ്പെടുത്തുന്ന മൈലേജ് തന്നെയാണ് വാഹനത്തിന് ലഭിക്കുക എന്ന് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

ഒരൊറ്റ ചാര്‍ജില്‍, 312 കിലോമീറ്റര്‍ പരിധി നെക്സണ്‍ ഇലക്ട്രിക്കിന് ലഭിക്കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഇന്നത്തെ ഇന്ത്യന്‍ നിരത്തുകളില്‍ ഇത്രയും ലഭ്യമായില്ലെങ്കിലും ഏകദേശം 250 കിലോമീറ്റര്‍ മൈലേജ് വരെ വാഹനത്തില്‍ ലഭിക്കും.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

ചാര്‍ജിങ് വേഗത

നെക്‌സണ്‍ ഇലക്ട്രിക്കിനൊപ്പം ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും കമ്പനി നല്‍കുന്നുണ്ട്. DC ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ച്, വെറും 60 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍, വീട്ടിലെ AC ചാര്‍ജര്‍ ഉപയോഗിച്ച്, പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം എട്ട് മണിക്കൂര്‍ വരെ സമയം വേണ്ടിവരും.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

കണക്ട് ടെക്‌നോളജി

കണക്ട് ടെക്‌നോളജിയാണ് കാറിന്റെ മറ്റൊരു സവിശേഷത. ഹ്യുണ്ടായി വെന്യു, എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ് എന്നീ മോഡലുകളിലെല്ലാം കണക്ട് ടെക്‌നോളജി നമ്മള്‍ കണ്ടുകഴിഞ്ഞു. ഇത്തരം ഫീച്ചറുകള്‍ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെയും സവിശേഷതയായിരിക്കും.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

ഇതിനായി ഉപഭോക്തക്കള്‍ സികണക്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഈ അപ്പ് ഉപയോഗിച്ച് മൊബൈല്‍ വഴി തന്നെ മുഴുവന്‍ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും. ഏകദേശം 35 ഫീച്ചറുകള്‍ ഈ ആപ്പിലൂടെ ഉപഭോക്താവിന് ലഭിക്കും.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സ്

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. സാധാരണ് മോഡല്‍ 209 mm ഗ്രൗണ്ട് ക്ലിയറന്‍ നല്‍കുമ്പോള്‍ നെക്‌സോണ്‍ ഇലക്ട്രിക്ക് 205 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് നല്‍കുന്നത്. വാഹനത്തിന്റെ ബാറ്ററി ഫ്‌ലോറില്‍ സ്ഥാപിച്ചതാണ് ഇതിന് കാരണമെന്നാണ് സൂചന.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

ബാറ്ററി വാറണ്ടി

ഒരു ഇലക്ട്രിക്ക് വാഹനം വാങ്ങുമ്പോള്‍ ഉപഭോക്താവിനെ സംബന്ധിച്ച് ഏറ്റവും വലിയ ഭയം ബാറ്ററി മാറ്റിസ്ഥാപിക്കലാണ്. IP67 വാട്ടര്‍പ്രൂഫ് റേറ്റഡ്, AIS 48 റേറ്റഡ് ബാറ്ററികളാണ് ടാറ്റ വാഗ്ദാനം ചെയ്യുത്. എട്ട് വര്‍ഷത്തെ വാറണ്ടി അഥവാ 1.6 ലക്ഷം കിലോമീറ്റര്‍ വാറണ്ടിയാണ് ബാറ്ററികള്‍ക്ക് ടാറ്റ നല്‍കുന്നത്.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

കരുത്ത് കൂടുതല്‍

സാധരണ നെക്‌സോണിനെക്കാള്‍ ഇലക്ട്രിക്ക് മോഡലിന് കരുത്ത് കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ 110 bhp -യാണ് പരമാവധി ഉത്പാദിപ്പിക്കുന്ന കരുത്ത്. എന്നാല്‍ നെക്സണ്‍ ഇലക്ട്രിക്ക് പരമാവധി 129 bhp കരുത്ത് വരെ ഉത്പാദിപ്പിക്കും.

ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍

ഇത് സാധാരണ നെക്സോണിനേക്കാള്‍ കൂടുതലാണ്. കൂടാതെ, നെക്‌സോണ്‍ ഇലക്ട്രിക്ക് 245 Nm torque ഉത്പാദിപ്പിക്കുമ്പോള്‍, പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ 170 Nm മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം 260 Nm ജനറേറ്റ് ചെയ്യുന്ന ഡീസല്‍ എഞ്ചിനേക്കാള്‍ കുറവാണ്.

Most Read Articles

Malayalam
English summary
10 things that you DON’T know about the Tata Nexon Electric SUV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X