വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

കുറച്ച് നാളുകള്‍ക്ക് മുമ്പ്, ധാരാളം ഹ്യുണ്ടായി ക്രെറ്റയിലായിരുന്നു ധാരാളം വകഭേദങ്ങള്‍ ഉണ്ടായിരുന്നത്. ഈ മോഡലില്‍ ഏകദേശം 12 ലധികം വകഭേദങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

അത് പല വാങ്ങലുകാരെയും ആശയക്കുഴപ്പത്തിലാക്കിയെന്നും പറയുന്നു. ചുരുക്കം ചില ഫീച്ചറുകള്‍ മാത്രമാകും വ്യത്യസ്തപ്പെട്ടിരിക്കുക. എന്നാല്‍ പുതിയ ക്രെറ്റയും കിയ സെല്‍റ്റോസും വിപണിയില്‍ എത്തിയപ്പോള്‍ അതിലും കണ്ടും നിറയെ വകഭേദങ്ങള്‍.

വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍ ഈ രണ്ട് മോഡലുകളിലും അല്ല നിലവില്‍ ഏറ്റവും കൂടുതല്‍ വകഭേദങ്ങള്‍ ഉള്ള മോഡല്‍. നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിയതോടെ കൂടുതല്‍ വകഭേദങ്ങളെ ഇറക്കി കളം നിറഞ്ഞിരിക്കുകയാണ് ടാറ്റ.

MOST READ: തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

കഴിഞ്ഞ 5-6 മാസത്തിനുള്ളില്‍ തന്നെ 8 വകഭേങ്ങളാണ് ഈ മോഡലില്‍ ടാറ്റ ഉള്‍പ്പെടുത്തിയത്. ചുരുക്കി പറഞ്ഞാല്‍ നെക്‌സോണില്‍ ഇപ്പോള്‍ മൊത്തം 36 വകഭേദങ്ങളുണ്ട്. വിശ്വസിക്കാന്‍ പ്രയാസമുണ്ടോ. എന്നാല്‍ അങ്ങനെയാണ്.

വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

പെട്രോള്‍ പതിപ്പില്‍ 18 വകഭേദവും, ഡീസല്‍ പതിപ്പില്‍ 18 വകഭേദവും. അതോടൊപ്പം എഎംടി മാനുവല്‍ തിരിവും. പെട്രോള്‍ / എംടി, പെട്രോള്‍ / എഎംടി, ഡീസല്‍ എംടി, ഡീസല്‍ എഎംടി എന്നിങ്ങനെ നാല് കോമ്പിനേഷനുകളില്‍ അവ ലഭ്യമാണ്.

MOST READ: വർഷാവസാനത്തോടെ രാജ്യത്ത് 100 ​​പുതിയ ചാർജിംഗ് പോയിൻറുകൾ സ്ഥാപിക്കാനൊരുങ്ങി ഏഥർ

വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

പ്രാരംഭ പതിപ്പുകളായ XE, XZ മോഡലുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുമായി വരുന്നില്ല, ബാക്കി പതിപ്പുകളില്‍ ഒരെണ്ണം വരുന്നു. ഈ രണ്ട് വകഭേദങ്ങള്‍ക്കും ഒരു എഎംടി ലഭിക്കുകയാണെങ്കില്‍, ആകെ വകഭേദങ്ങളുടെ എണ്ണം 40 ആയി ഉയരും.

വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

7 ലക്ഷം മുതല്‍ 11.35 ലക്ഷം വരെയാണ് പെട്രോള്‍ പതിപ്പുകളുടെ വില. 8.45 ലക്ഷം മുതല്‍ 12.70 ലക്ഷം വരെയാണ് ഡീസല്‍ വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില. ഈ വില ടാറ്റ നെക്‌സണിനെ ഈ വിഭാഗത്തിലെ ഏറ്റവും ചെലവേറിയ കേംപാക്ട് എസ്‌യുവികളാക്കുന്നു, ഇത് ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 -യേക്കാളും ഉയര്‍ന്നതാണ്.

MOST READ: രാജ്യത്ത് സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍

വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് നെക്‌സണ്‍. അതിന് നമുക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. സവിശേഷതകളുടെ കാര്യത്തില്‍, മറ്റ് കോംപാക്ട് എസ്‌യുവുകളില്‍ ലഭ്യമായ മിക്ക പ്രീമിയം ഫീച്ചറുകളുമായാണ് നെക്സണ്‍ വരുന്നത്.

വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

അടുത്തിടെ നെക്‌സോണിന് പുതിയൊരു വകഭേദം നിര്‍മ്മാതാക്കള്‍ സമ്മാനിച്ചിരുന്നു. വാഹനത്തിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ പ്രീമിയം സവിശേഷതകള്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ നല്‍കാന്‍ നെക്‌സോണിന്റെ XM(S) വകഭേദത്തിന് സാധിക്കുമെന്നാണ് ബ്രാന്‍ഡിന്റെ വിശ്വാസം.

MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

വിശ്വസിക്കണം! നെക്‌സോണില്‍ ടാറ്റ സമ്മാനിക്കുന്നത് 36 വേരിയന്റുകള്‍

എന്നിരുന്നാലും, ഈ മാസം കിയ സോനെറ്റ് അവതരിപ്പിക്കുന്നതോടെ, ഈ ശ്രേണിയില്‍ മത്സരം മുറുകും എന്നുവേണം പറയാന്‍. ബുക്കിംഗ് ആരംഭിച്ച ആദ്യ ദിവസം തന്നെ തരംഗ സൃഷ്ടിച്ച മോഡലാണ് കിയ സോനെറ്റ്.

Source: Carblogindia

Most Read Articles

Malayalam
English summary
Tata Nexon Is Offering Highest Number Of Variants. Read in Malayalam.
Story first published: Saturday, September 5, 2020, 16:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X