മൈലുകൾ താണ്ടി എസ്‌യുവി; നെക്സോണിന്റെ 1.50 ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് സബ് കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാണ് ടാറ്റ നെക്‌സോൺ. ഇപ്പോൾ പൂനെയിലെ രഞ്ജംഗോൺ ഫാക്‌ടറിയിൽ നിന്ന് മോഡലിന്റെ 1.50 ലക്ഷം യൂണിറ്റുകളാണ് ടാറ്റ മോട്ടോർസ് നിർമിച്ച് പുറത്തിറക്കിയത്.

മൈലുകൾ താണ്ടി എസ്‌യുവി; നെക്സോണിന്റെ 1.50 ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ

അടുത്തിടെ എൻഡ്-ഓഫ്-ലൈഫ് വെഹിക്കിൾസിനായി (ELV) പ്രശസ്തമായ ഇന്റർനാഷണൽ ഡിസ്മാന്റിംഗ് ഇൻഫർമേഷൻ സിസ്റ്റം (IDIS) പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ഇന്ത്യൻ കാറായും ടാറ്റ നെക്സോൺ മാറിയിരുന്നു.

മൈലുകൾ താണ്ടി എസ്‌യുവി; നെക്സോണിന്റെ 1.50 ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ

2018 സെപ്റ്റംബറിലാണ് ടാറ്റ നെക്സോൺ ആദ്യത്തെ 50,000 യൂണിറ്റ് നിർമാണമെന്ന നാഴികക്കല്ലിൽ എത്തിയത്. തുടർന്ന് ഒരു വർഷത്തിനുപ്പുറം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു ലക്ഷം യൂണിറ്റെന്ന നേട്ടവും കമ്പനി കൈവരിച്ചു.

MOST READ: ദിവസങ്ങൾക്കുള്ളിൽ 10,000-ത്തിലധികം ബുക്കിംഗുകൾ സ്വന്തമാക്കി പുത്തൻ ഹ്യുണ്ടായി i20

മൈലുകൾ താണ്ടി എസ്‌യുവി; നെക്സോണിന്റെ 1.50 ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ

2018 ൽ അന്താരാഷ്ട്ര പ്രശസ്‌തമായ സുരക്ഷാ അക്രഡിറ്റേഷൻ ബോഡിയായ ഗ്ലോബൽ എൻ‌സി‌എപി മുതിർന്നവർക്കുള്ള സുരക്ഷാ റേറ്റിംഗിംൽ 5-സ്റ്റാർ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ കാറാണ് നെക്‌സോൺ. ടാറ്റ മോട്ടോർസിൽ നിന്നുള്ള മറ്റ് കാറുകളും ഈ നേട്ടത്തിലെത്താൻ നെക്‌സോൺ വഴിയൊരുക്കി എന്നും പറയാം.

മൈലുകൾ താണ്ടി എസ്‌യുവി; നെക്സോണിന്റെ 1.50 ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ

ഈ വർഷം ആദ്യം, ടാറ്റ നെക്‌സോൺ എസ്‌യുവിയുടെ ബിഎസ്-VI പതിപ്പും പുറത്തിറക്കി. നിലവിൽ എസ്‌യുവിയിൽ 36 വേരിയന്റുകളാണ് വിപണിയിൽ അണിനിരക്കുന്നത്. അതിൽ പെട്രോള്‍ പതിപ്പില്‍ 18 ഉം, ഡീസല്‍ പതിപ്പില്‍ 18 വകഭേദവും.

MOST READ: 20,000 ബുക്കിംഗ് പിന്നിട്ട് പുതിയ ഥാർ; സ്വന്തമാക്കാൻ ആറ് മാസത്തോളം കാത്തിരിക്കണം

മൈലുകൾ താണ്ടി എസ്‌യുവി; നെക്സോണിന്റെ 1.50 ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ

ഏഴ് ലക്ഷം മുതല്‍ 11.35 ലക്ഷം വരെയാണ് പെട്രോള്‍ പതിപ്പുകളുടെ വില. 8.45 ലക്ഷം മുതല്‍ 12.70 ലക്ഷം വരെയാണ് ഡീസല്‍ വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില. കൂടാതെ ഒരു ഇലക്ട്രിക് സൺറൂഫ് ലഭിക്കുന്ന സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാവുന്ന വാഹനമാക്കി മാറ്റുന്നു.

മൈലുകൾ താണ്ടി എസ്‌യുവി; നെക്സോണിന്റെ 1.50 ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ

ഇതുകൂടാതെ ഓട്ടോ ഹെഡ്‌ലൈറ്റുകൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങൾ എന്നിവയും കോംപാക്‌ട് എസ്‌യുവിയുടെ പ്രധാന ആകർഷണങ്ങളാണ്.

MOST READ: സമാരംഭിക്കുന്നതിന് മുമ്പ് മാഗ്നൈറ്റിന്റെ മൈലേജ് കണക്കുകൾ വെളിപ്പെടുത്തി നിസാൻ

മൈലുകൾ താണ്ടി എസ്‌യുവി; നെക്സോണിന്റെ 1.50 ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ

തീർന്നില്ല, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, പ്രൊജക്ടർ ഹെഡ്‌ലാമ്പുകളുള്ള എൽഇഡി ഡിആർഎൽ, ഹിൽ ഹോൾഡ് കൺട്രോൾ, ഡ്രൈവർ, കോ-ഡ്രൈവർ എയർബാഗുകൾ, ഹർമാൻ കണക്റ്റ് നെക്സ്റ്റ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി ഡ്രൈവ് മോഡുകൾ എന്നിവ XM(S) പതിപ്പിൽ വരെ ലഭ്യമാണ്.

മൈലുകൾ താണ്ടി എസ്‌യുവി; നെക്സോണിന്റെ 1.50 ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ

ഇന്ന് രാജ്യത്ത് ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ എസ്‌യുവി ശ്രേണിയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ തുടങ്ങിയ മോഡലുകളുമായാണ് നെക്സോൺ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
English summary
Tata Nexon Reached 1.50 Lakh Production Milestone. Read in Malayalam
Story first published: Thursday, November 5, 2020, 17:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X