വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഫൈവ്സ്റ്റാർ റേറ്റിംഗ് ലഭിച്ച എസ്‌യുവിയായ ടാറ്റ നെക്സോൺ മുമ്പ് പലതവണയും അപകടങ്ങളിൽപ്പെട്ടപ്പോൾ ഉടമകളെ സുരക്ഷിതമായി കാത്തു സൂക്ഷിച്ച വാഹനമാണ്.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

അപകടങ്ങളിൽ അകപ്പെട്ട ടാറ്റ നെക്സോണിന്റെ പല ഉടമകളും നെക്സോൺ സ്വന്തമാക്കിയത് വലിയ ഭാഗ്യമാണെന്ന് പങ്കുവെച്ചിട്ടുണ്ട്.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

ഉപഭോക്താക്കളുടെ വിശ്വാസത്തിന് അടിവരയിടുന്നതാണ് വീണ്ടും ടാറ്റ നെക്സോൺ അപകടത്തിൽപ്പെട്ട മറ്റൊരു സംഭവം. ഒരു ഫ്ലൈഓവറിന് മുകളിൽ നിന്ന് നിലംപതിച്ച കാറിൽ നിന്ന് യാത്രക്കാർ വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

ഫെബ്രുവരി 23 -ന് മുംബൈ-ഗോവ പാതയിലാണ് സംഭവം നടന്നത്. മുംബൈ-ഗോവ യാത്രയിൽ ടാറ്റ നെക്സോണിൽ മൂന്ന് പേർ യാത്ര ചെയ്യുകയായിരുന്നു. രാത്രി വളരെ വൈകിയാണ് അപകടം സംഭവിച്ചത്.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

റായ്ഗഡിലെ ഫ്ലൈഓവറിൽ നിന്ന് കാർ നിയന്തണം വിട്ട് താഴേയ്ക്കു വീഴുകയും തലകീഴായി നിലംപതിക്കുകയുമായിരുന്നു. എന്നിരുന്നാലും, കാറിൽ യാത്ര ചെയ്തിരുന്ന മൂന്ന് യാത്രക്കാരും ചെറിയ പരിക്കുകളോടെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

ഡ്രൈവറെ മദ്യം കഴിച്ചിരുന്നോ എന്ന് കണ്ടെത്തുന്നതിന് പരിശോധന നടത്തിയതായും, ഇയാൾ മദ്യത്തിന്റെ സ്വാധീനത്തിലായിരുന്നു എന്ന് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

കാർ മറ്റൊരു വാഹനത്തിലോ കാൽനടയാത്രക്കാരിലോ വീഴാതിരുന്നത് ഭാഗ്യമാണെന്ന് റായ്ഗഡ് പൊലീസ് പറഞ്ഞു. കാർ പതിനഞ്ച് അടി താഴ്ച്ചയിലേക്കാണ് വന്നു പതിച്ചത്. തലകീഴായി കിടക്കുന്ന നെക്സോണിന്റെ ചിത്രം അപകടത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

ഫ്ലൈഓവറിൽ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ടാറ്റ നെക്സോൺ ഫ്ലൈഓവറിൽ നിന്ന് വീണത്. വാഹനം അമിത വേഗതയിലായിരുന്നോ എന്ന് അറിയില്ല.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

എന്നിരുന്നാലും, ഡ്രൈവർക്ക് കാർ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും ബാരിക്കേഡിൽ തട്ടിയ ശേഷം കാർ താഴേയ്ക്കു വീഴുകയായിരുന്നു.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

രാത്രിയിൽ അപകടം സംഭവിച്ചതിനാൽ ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാറണം എന്നും സംശയിക്കാം. വാഹനത്തിന്റെ അവസ്ഥ നോക്കുമ്പോൾ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

ഗ്ലോബൽ NCAP -ൽ നിന്ന് ഇതിനകം ഒരു സർട്ടിഫൈഡായ സ്ഥിരതയുള്ള ഘടനയാണ് ടാറ്റ നെക്സോണിനുള്ളത്. കാർ തലകീഴായിട്ടാണ് വീണത്, അതായത് എസ്‌യുവിയുടെ പില്ലറുകൾ എല്ലാ ആഘാതങ്ങളെയും ആഗിരണം ചെയ്തുവെങ്കിലും അവ തകർന്നില്ല.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

വാഹനത്തിന്റെ ഭാരം കാരണം കാറുകളുടെ ദുർബലമായ പില്ലറുകൾ പരാജയപ്പെടുമായിരുന്നു. കൂടാതെ, വാഹനത്തിന്റെ പിൻവാതിൽ തുറന്നുകിടക്കുന്നതായി കാണാം.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

ഇത് യാത്രക്കാർക്ക് വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ സഹായിച്ചു. മിക്ക കേസുകളിലും, വാതിലുകൾ തുറക്കാൻ കഴിയാത്തത് യാത്രക്കാർ അകത്ത് കുടുങ്ങുന്നതിന് കാരണമാകുന്നു.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

ഗ്ലോബൽ NCAP -ൽ നിന്ന് ഫൈവ്സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ച ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച കാറാണ് ടാറ്റ നെക്സോൺ. ഇന്ത്യൻ വിപണിയിൽ സമാനമായ ഉയർന്ന നിലവാരമുള്ള റേറ്റിംഗുകൾ നേടുന്ന രണ്ടാമത്തെ കാറാണ് ടാറ്റ അൽട്രോസ് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

അടുത്തിടെ, മഹീന്ദ്ര XUV300 -ന് ഫെവ്സ്റ്റാർ റേറ്റിംഗും മുതിർന്നവരുടെ സുരക്ഷയ്ക്കായി ഉയർന്ന പോയിന്റുകളും ലഭിച്ചു, ഇത് ഇന്ത്യൻ വിപണിയിൽ പ്രാദേശികമായി നിർമ്മിച്ച ഏറ്റവും സുരക്ഷിതമായ കാറാക്കി മാറ്റുന്നു.

വീണ്ടും സുരക്ഷയുടെ മുഖമുദ്രയായി മാറി ടാറ്റ നെക്സോൺ

ABS+EBD, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലേർട്ട്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകൾ ടാറ്റ നെക്സോൺ വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Tata Nexon SUV saves passengers. Read in Malayalam.
Story first published: Wednesday, February 26, 2020, 19:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X