Just In
- 14 min ago
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
- 1 hr ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- 1 hr ago
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
- 3 hrs ago
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
Don't Miss
- Movies
മാർച്ചിൽ അല്ല നടി കരീനയുടെ പ്രസവം നേരത്തെ,പുതിയ വിശേഷം പങ്കുവെച്ച് നടൻ സെയ്ഫ് അലിഖാൻ
- Sports
IPL 2021: മുംബൈയും സിഎസ്കെയുമല്ല, വില കൂടിയ ടീം എസ്ആര്‍എച്ച്! ഏറ്റവും കുറവ് പഞ്ചാബിന്
- News
രാഹുലിന്റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കം; രൂക്ഷവിമർശനവുമായി മന്ത്രി മുരളീധരൻ
- Lifestyle
15 മിനിറ്റ് യോഗയില്‍ പൂര്‍ണമായും പോവും പ്രമേഹ ലക്ഷണം വരെ
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൂടുതൽ പരിചയപ്പെടാം; പുതുക്കിയ ഹാരിയറിന്റെ പരസ്യ വീഡിയോ പങ്കുവെച്ച് ടാറ്റ
ഇന്ത്യയിലെ സി-സെഗ്മെന്റ് എസ്യുവി ശ്രേണിയിലെ താരമാണ് ടാറ്റ ഹാരിയർ. 2019 ൽ അരങ്ങേറ്റം കുറിച്ച ഈ മോഡലിന് വിപണിയിൽ വൻ സ്വീകരണവും ലഭിച്ചു. എന്നിരുന്നാലും ഇടക്കാലത്ത് മറ്റ് എതിരാളികൾക്ക് മുന്നിൽ ഒന്ന് പതറിയെങ്കിലും ചില നവീകരണങ്ങളിലൂടെ മുൻപന്തിയിലേക്ക് എത്താൻ കാറിനായി.

ചരുക്കി പറഞ്ഞാൽ 2019 ൽ അവതരിപ്പിച്ച മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 ഹാരിയർ കൂടുതൽ മിടുക്കനായി. ഈ വർഷം ആദ്യം എസ്യുവിയുടെ കൂടുതൽ മെച്ചപ്പെടുത്തിയ ഒരു പതിപ്പും വിപണിയിൽ അവതരിപ്പിച്ചു. ദിസങ്ങൾ പിന്നിടുമ്പോൾ അധിക സവിശേഷതകളെല്ലാം വാഹനത്തിൽ ഇടംപിടിച്ചു.
ഉത്സവ കാലത്ത് എസ്യുവിയെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി ടാറ്റ ഇപ്പോൾ ഒരു പുതിയ പരസ്യ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഓപ്പൺ അപ്പ് ലൈഫ് എന്ന പരസ്യ വാചകവുമായി എത്തുന്ന വീഡിയോ അടിസ്ഥാനപരമായി ടാറ്റ ഹാരിയറിൽ പുതുതായി ചേർത്ത പനോരമിക് സൺറൂഫ് സവിശേഷതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
MOST READ: ഫോര്‍ച്യൂണര്‍ ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം വൈകുമെന്ന് ടൊയോട്ട

ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രം മുമ്പ് ലഭ്യമായിരുന്ന പനോരമിക് സൺറൂഫ് ഇപ്പോൾ XT+ പതിപ്പിലും ലഭ്യമാണ്. XT + സ്റ്റാൻഡേർഡ് XT ന് മുകളിലും ഹാരിയറിന്റെ XZ പതിപ്പിന് താഴെയുമായാണ് ഇടംപിടിച്ചിരിക്കുന്നത്.

പുതുക്കിയ ഹാരിയർ പുനർരൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, പുതിയ കളർ ഓപ്ഷനുകൾ, പുനർരൂപകൽപ്പന ചെയ്ത ORVM-കൾ പോലുള്ള സവിശേഷതകൾ ഉൾക്കൊള്ളുന്നു. അകത്ത് ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സൈഡ് സീറ്റ്, കൂറ്റൻ പനോരമിക് സൺറൂഫ്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം എന്നിവയും പരിചയപ്പെടുത്തുന്നുണ്ട്.
MOST READ: MCB സിസ്റ്റം ലഭിക്കുന്ന ആദ്യ കിയ മോഡലായി സോറെന്റോ എസ്യുവി

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ജെബിഎൽ സ്പീക്കറുകൾ, ലെതർ അപ്ഹോൾസ്റ്ററി തുടങ്ങിയ സവിശേഷതകളും എസ്യുവിയിൽ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ഇതുമാറ്റി നിർത്തിയാൽ എസ്യുവിയുടെ രൂപകൽപ്പനയിൽ മറ്റ് മാറ്റങ്ങളൊന്നും ടാറ്റ വരുത്തിയിട്ടില്ല.

2019 ൽ വിപണിയിൽ എത്തിയപ്പോൾ ഹാരിയറിന്റെ കുറവായി ഏവരും ചൂണ്ടിക്കാട്ടിയ പോരായ്മയായിരുന്നു ഒരു ഓട്ടോമാറ്റിക് ഗിയർബോക്സിന്റെ സാന്നിധ്യം. എന്നാൽ . ഉപഭോക്തൃ ആവശ്യം മനസിലാക്കിയ കമ്പനി ഒടുവിൽ മുകളിൽ പറഞ്ഞ എല്ലാ നവീകരണങ്ങളോടും കൂടി ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പ് ഈ വർഷം പുറത്തിറക്കി.

ഹ്യുണ്ടായി സോഴ്സ്ഡ് ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഹാരിയർ എസ്യുവിയിൽ ടാറ്റ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പഴയ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ തന്നെയാണ് വാഹനത്തിന്റെ ഹൃദയം. ഇത്170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മാനുവൽ ടാറ്റ ഹാരിയറിന് 13.69 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 16.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. അതേസമയം വീഡിയോയിൽ കാണുന്ന XT+ വേരിയന്റിന് 17.20 ലക്ഷം രൂപയാണ് വില.