ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

ടാറ്റ മോട്ടോർസ് തങ്ങളുടെ മുൻനിര ഹാരിയർ എസ്‌യുവിയുടെ ക്യാമോ എഡിഷനായി നിരവധി ആക്‌സസറികൾ പുറത്തിറക്കിയിരിക്കുകയാണ്.

ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

ഈ മാസം ആദ്യം രാജ്യത്ത് അവതരിപ്പിച്ച ക്യാമോ മോഡലിന് സ്റ്റെൽത്ത്, സ്റ്റെൽത്ത് പ്ലസ് എന്നിവയുൾപ്പെടെ രണ്ട് ആക്സസറി പായ്ക്കുകളാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ഇവയ്ക്ക് യഥാക്രമം 27,000 രൂപയും, 50,000 രൂപയുമാണ്.

ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

ടാറ്റ ഹാരിയർ ക്യാമോ എഡിഷനിന്റെ സ്റ്റെൽത്ത് പാക്കേജിന് ബോണറ്റ്, റൂഫ്, ഡോറുകൾ എന്നിവയ്ക്കായി ബോഡി ഗ്രാഫിക്സ് ലഭിക്കുന്നു.

MOST READ: ഏവിയേഷന്‍ ചരിത്രത്തിന് ആദരവുമായി ബുഗാട്ടി; ഷിറോൺ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു

ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

കൂടാതെ റൂഫ് റെയിലുകൾ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ബോണറ്റ് മാസ്കറ്റ്, ഒമേഗാർക്ക് സ്കഫ് പ്ലേറ്റുകൾ, പ്രിന്റഡ് കാർപ്പെറ്റുകൾ, സൺഷെയ്ഡുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

ടാറ്റ ഹാരിയർ ക്യാമോ എഡിഷന്റെ സ്റ്റെൽത്ത് പ്ലസ് പായ്ക്കിന് സ്റ്റാൻഡേർഡ് സ്റ്റെൽത്ത് പാക്കിന്റെ എല്ലാ സവിശേഷതകളും ലഭിക്കുന്നു.

MOST READ: പുതിയ സ്കോഡ ഒക്‌ടാവിയ അടുത്ത വർഷം രണ്ടാംപാദത്തോടെ നിരത്തിലെത്തും

ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

അതിനൊപ്പം ഒരു ബാക്ക് സീറ്റ് ഓർഗനൈസർ, സൈഡ് സ്റ്റെപ്പുകൾ, 3D ട്രങ്ക് മാറ്റുകൾ, ആന്റി-സ്‌കിഡ് ഡാഷ് മാറ്റുകൾ എന്നിവ ബ്രാൻഡ് നൽകുന്നു.

ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

ടാറ്റ ഹാരിയർ ക്യാമോ എഡിഷൻ ആറ് വേരിയന്റുകളിൽ ടാറ്റ മോട്ടർസ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഹാരിയറിന്റെ പതിവ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ എക്സ്റ്റീറിയലിലും ഇന്റീരിയറിലും മാറ്റങ്ങൾ ലഭിക്കുന്നു.

MOST READ: 2021 മോൺസ്റ്ററിന്റെ ആദ്യ ടീസർ ചിത്രം പങ്കുവെച്ച് ഡ്യുക്കാട്ടി; അരങ്ങേറ്റം ഡിസംബർ രണ്ടിന്

ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് മോഡലിന്റെ ഹൃദയം. ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവലിലേക്കും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റിലേക്കും ജോടിയാക്കുന്നു.

ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

മോഡലിന്റെ എക്സ്-ഷോറൂം വില 16.50 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ് സ്പെക്ക് പതിപ്പിന് 19.10 ലക്ഷം രൂപ വരെ ഉയരുന്നു.

Most Read Articles

Malayalam
English summary
Tata Revealed Official Accessories List For Harrier Camo Edition. Read in Malayalam.
Story first published: Saturday, November 28, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X