ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

ടാറ്റ മോട്ടോർസിൽ നിന്നും വിപണിയിൽ എത്തുന്ന ഏറ്റവും ജനപ്രിയമായ മോഡലുകളിലൊന്നാണ് ടിയാഗൊ. 2016-ൽ വിൽപ്പനയ്ക്ക് എത്തിയ ഈ ഹാച്ച്ബാക്ക് ബ്രാൻഡിന്റെ നിരയിലെ ഏറ്റവും പഴക്കം ചെന്ന മോഡലുകൂടിയാണെന്നത് ശ്രദ്ധേയമാണ്.

ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

മൂന്ന് ലക്ഷം യൂണിറ്റുകളുടെ ഉത്പാദനം പൂർത്തിയാക്കിയിരിക്കുകയാണ് ടിയാഗൊ ഇപ്പോൾ. ഏകദേശം 55 മാസത്തിനുള്ളിലാണ് ടാറ്റ മോട്ടോർസിന് ഈ നാഴികക്കല്ല് പിന്നിടാൻ സാധിച്ചിരിക്കുന്നത്.

ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗുമായി വരുന്ന ആദ്യ കാർ കൂടിയാണ് ഈ കുഞ്ഞൻ എന്നതും ശ്രദ്ധേയമാണ്. മൂന്ന് ലക്ഷം പിന്നിട്ട ടിയാഗൊയുടെ മോഡൽ ഗുജറാത്തിലെ സാനന്ദിലെ പ്രൊഡക്ഷൻ ഫെയ്‌സ്‌ലിഫ്റ്റിൽ നിന്ന് പുറത്തിറക്കിയതായി കമ്പനി അറിയിച്ചു.

MOST READ: ട്രൈബര്‍ നിരയില്‍ വീണ്ടും വില വര്‍ധനവുമായി റെനോ

ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

ടാറ്റയുടെ ഇംപാക്റ്റ് ഡിസൈൻ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയുള്ള ആദ്യ ഉൽ‌പ്പന്നം ആധുനിക ടാറ്റ മോഡലുകൾക്ക് കരുത്തായി. കൂടാതെ അതിന്റെ ശക്തമായ ബിൽഡ് ക്വാളിറ്റി ഉപഭോക്താക്കൾ പരാമർശിക്കുകയും ഇതോടൊപ്പം ആക്രമണാത്മക വിലയും കോം‌പാക്‌ട് ഹാച്ച്ബാക്ക് തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന ഘടകമായി മാറുന്നു.

ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, കോർണറിംഗ് സ്റ്റെബിലിറ്റി കൺട്രോൾ ഉള്ള എബിഎസ്, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഫോർ സ്റ്റാർ അഡൾട്ട് സേഫ്റ്റി റേറ്റിംഗുള്ള ടിയാഗൊ.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളില്‍ ഇളവുമായി ടാറ്റ

ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

1.2 ലിറ്റർ ത്രീ സിലിണ്ടർ ഇൻലൈൻ SOHC റിവോട്രോൺ പെട്രോൾ എഞ്ചിനാണ് അഞ്ച് സീറ്റർ ബജറ്റ് ഫ്രണ്ട്‌ലി ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 6,000 rpm-ൽ 84 bhp കരുത്തും 3,300 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാമണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഓപ്ഷണലായി അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: റൂമി മിനിവാനിനെയും ഗാസോ റേസിംഗ് പതിപ്പിലേക്ക് ഒരുക്കി ടൊയോട്ട

ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

XE, XT, XZ, XZ Plus, XZA, XZA പ്ലസ് എന്നീ വേരിയന്റുകളിൽ വിൽപ്പനയ്ക്ക് എത്തുന്ന ടിയാഗൊയ്ക്ക് 4.68 ലക്ഷം മുതൽ 6.72 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില. സമാന എഞ്ചിന്റെ ടർബോചാർജ്ഡ് പതിപ്പ് സമീപഭാവിയിൽ ടാറ്റ അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട് എന്നതും ശുഭസൂചനയാണ്.

ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

ടിയാഗൊയിലെ പ്രധാന സവിശേഷതകളിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്രൈവിംഗ് മോഡുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

ടാറ്റ മോട്ടോർസ് അടുത്തിടെ അതിന്റെ മോഡലുകൾക്കായി പുതിയ വേരിയന്റുകളും സബ്‌സ്‌ക്രിപ്‌ഷൻ സ്‌കീമുകളും അവതരിപ്പിച്ചിരുന്നു. ഈ ഉത്സവ സീസണിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള ഈ ഓഫറുകൾ കൂടുതൽ വിൽപ്പനകൾ നേടാൻ കമ്പനിയെ സഹായിക്കും.

Most Read Articles

Malayalam
English summary
Tata Tiago Hatchback Production Crosses 3 Lakh. Read in Malayalam
Story first published: Tuesday, September 22, 2020, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X