കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

കൊവിഡ്-19 ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വാഹന വിപണി സാധാരണ നിലയിലേക്കുള്ള പാതയിലാണ്. എന്നാൽ ഉപഭോക്താക്കളുടെ വാങ്ങൽ സ്വഭാവത്തിൽ കാര്യമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതിനാൽ വിൽപ്പനയിൽ പുതിയ ട്രെൻഡുകൾ നമുക്ക് കാണാൻ സാധിക്കും.

കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

നിരവധി മാസങ്ങളായി മാരുതി ഡിസയറും സ്വിഫ്റ്റും രാജ്യത്തുടനീളം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളാണ്. വാസ്തവത്തിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് കോംപാക്‌ട് സെഡാനായ ഡിസയർ വർഷം മുഴുവൻ ഏറ്റവുമധികം വിറ്റഴിക്കുന്ന മോഡൽ കൂടിയായിരുന്നു എന്നതാണ് യാഥാർഥ്യം.

കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

എന്നിരുന്നാലും സാമ്പത്തിക അസ്ഥിരതയുടെ ഈ കാലഘട്ടത്തിൽ ആളുകൾ വിലകുറഞ്ഞ കാറുകളിലേക്കാണ് ഇപ്പോൾ ചേക്കേറുന്നത്. അതായത് കുഞ്ഞൻ കാറുകളുടെ ജനപ്രീതി കുതിച്ചുകേറുകയാണെന്ന് സാരം.

MOST READ: എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

ഇപ്പോൾ ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിക്കുന്നത് കുഞ്ഞൻ ഹാച്ച്ബാക്ക് മോഡലുകൾക്കാണ്. കഴിഞ്ഞ മാസം മാരുതി ആൾട്ടോയാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ.

കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

കൂടാതെ സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലുകളും മാരുതിക്ക് മികച്ച സംഭാവന നൽകിയിട്ടുണ്ട്. എങ്കിലും അതിശയിപ്പിക്കുന്ന കാര്യം ടാറ്റ ടിയാഗൊ മറ്റ് വമ്പൻ എതിരാളികളേക്കാൾ കൂടുതൽ വിൽപ്പന നേടി എന്നതാണ് ശ്രദ്ധേയം.

MOST READ: കശ്മീരി ഭായിയും അദ്ദേഹത്തിന്റെ ഡാൻസിംഗ് ഥാറും

കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

2020 ജൂണിൽ ടിയാഗൊയുടെ 4,069 യൂണിറ്റുകളാണ് ടാറ്റ നിരത്തിലെത്തിച്ചത്. 2019 ജൂണിൽ വിറ്റ 5,537 ൽ നിന്ന് 26 ശതമാനം ഇടിവ് മാത്രമാണ് കൊവിഡ്-19 പ്രതിസന്ധി നിലനിൽക്കുന്ന കാലത്ത് ഉണ്ടായിരിക്കുന്നത്. വിപണിയിലെ ജനപ്രിയ മോഡലായ മാരുതി സ്വിഫ്റ്റിനെ ചെറിയ മാർജിനിൽ മറികടക്കാനും ടാറ്റയുടെ കുഞ്ഞൻ കാറിന് സാധിച്ചതും ഒരു നേട്ടമാണ്.

കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

കഴിഞ്ഞ മാസം മാരുതി സുസുക്കി 4,013 യൂണിറ്റ് സ്വിഫ്റ്റാണ് വിറ്റഴിച്ചത്. ഇത് 2019 ജൂണിൽ വിറ്റ 16,330 യൂണിറ്റുകളിൽ നിന്ന് വൻ ഇടിവാണ് ചൂണ്ടിക്കാണിക്കുന്നത്. സ്വിഫ്റ്റിന്റെ ജനപ്രീതി ടിയാഗൊ പോലുള്ള വിലകുറഞ്ഞ മോഡലുകളിലേക്ക് എത്തിയതായി ഇതിൽ നിന്ന് വ്യക്തമാക്കാം.

MOST READ: നിരത്തിലെത്താൻ ദിവസങ്ങൾ മാത്രം, ഗ്ലോസ്റ്റർ എസ്‌യുവിയുടെ അവസാനഘട്ട പരീക്ഷണയോട്ടവുമായി എംജി

കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

മാരുതി സ്വിഫ്റ്റിന്റെ നേരിട്ടുള്ള എതിരാളിയായ ഹ്യുണ്ടായി ഗ്രാൻഡ് i10 പോലും 2019 ജൂണിലെ 6,907 യൂണിറ്റ് വിൽപ്പനയിൽ നിന്ന് 2020 ജൂണിൽ 3,593 യൂണിറ്റിലേക്ക് ഇടിഞ്ഞു. വാഹനത്തിന്റെ ഡിമാൻഡ് 48 ശതമാനം കുറഞ്ഞതായാണ് ഇതും സൂചിപ്പിക്കുന്നത്.

കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

ഇതിൽ നിന്ന് വ്യക്തമാകുന്നത് വിലകൂടിയ കാറുകളിൽ നിന്ന് താങ്ങാനാവുന്ന മോഡലുകളിലേക്ക് ഉപഭോക്താക്കൾ എത്തുന്നുവെന്നാണ്. ഇത് വാങ്ങലുകാരെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Tiago Overtakes Maruti Swift In June 2020 Sales. Read in Malayalam
Story first published: Monday, July 13, 2020, 10:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X