വില പരിഷ്ക്കരണവുമായി ടാറ്റ; ടിയാഗൊയ്ക്ക് ഇനി കൂടുതൽ മുടക്കേണം, ടിഗോറിന് വില കിഴിവ്

ബിഎസ്-VI ടിയാഗൊ, ടിഗോർ മോഡലുകളുടെ വില വർധിപ്പിച്ച് ടാറ്റ മോട്ടോർസ്. രാജ്യത്ത് നടപ്പിലായ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചതിനു ശേഷം ലഭിക്കുന്ന രണ്ടാമത്തെ വില വർധനവാണിത്.

ടിയാഗൊയ്ക്ക് ഇനി കൂടുതൽ മുടക്കേണം, ടിഗോറിന് വില കിഴിവ്

നിലവിൽ ടാറ്റ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ടിയാഗൊ. 2020 ജൂലൈയിൽ ഹാച്ച്ബാക്കിന്റെ 5,337 യൂണിറ്റുകളാണ് ടാറ്റ നിരത്തിൽ എത്തിച്ചത്. 2019 ജൂലൈയിൽ വിറ്റ 4,689 യൂണിറ്റുകളിൽ നിന്ന് 13.82 ശതമാനം വർധനവാണ് മോഡലിന് നേടാനായത് എന്നതും ശ്രദ്ധേയമാണ്.

ടിയാഗൊയ്ക്ക് ഇനി കൂടുതൽ മുടക്കേണം, ടിഗോറിന് വില കിഴിവ്

ബിഎസ്-VI കംപ്ലയിന്റ് അവതാരത്തിൽ ടാറ്റ ടിയാഗൊ നിലവിൽ പെട്രോൾ വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്. കാറിന്റെ ബേസ് മോഡലിന് 9,000 രൂപയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഇനി മുതൽ ഈ മോഡൽ സ്വന്തമാക്കണേൽ 4.69 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

MOST READ: ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

ടിയാഗൊയ്ക്ക് ഇനി കൂടുതൽ മുടക്കേണം, ടിഗോറിന് വില കിഴിവ്

ടിയാഗൊയുടെ ബാക്കി പെട്രോൾ ശ്രേണിക്ക് ഇപ്പോൾ 13,000 രൂപയുടെ ഉയർച്ചയാണ് ലഭിച്ചിരിക്കുന്നത്. അതായത് XT മോഡലിന് ഇപ്പോൾ 5.33 ലക്ഷം രൂപയും XZ വേരിയന്റിന് 5.83 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. നേരത്തെ ഇവയ്ക്ക് യഥാക്രമം 5.20 ലക്ഷം, 5.70 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു വില.

ടിയാഗൊയ്ക്ക് ഇനി കൂടുതൽ മുടക്കേണം, ടിഗോറിന് വില കിഴിവ്

അതേസമയം XZ+വകഭേദത്തിന് 5.99 ലക്ഷത്തിൽ നിന്ന് 6.12 ലക്ഷം രൂപയായി ഉയർന്നു. ടിയാഗൊ XZ+ DT മോഡലിന് 6.10 ലക്ഷത്തിൽ നിന്ന് 6.23 ലക്ഷമായും വില വർധിച്ചപ്പോൾ XZA വേരിയന്റിനും 6.33 ലക്ഷം രൂപയാണ് ഇനി മുടക്കേണ്ടത്.

MOST READ: മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം, കൂട്ടിന് iMT ഗിയര്‍ബോക്സുമായി കിയ സ്റ്റോണിക് ഒരുങ്ങി

ടിയാഗൊയ്ക്ക് ഇനി കൂടുതൽ മുടക്കേണം, ടിഗോറിന് വില കിഴിവ്

ഉയർന്ന മോഡലുകളായ XZA+, XZA+ DT എന്നിവയ്ക്ക് ഇനി മുതൽ യഥാക്രമം 6.62 ലക്ഷം, 6.73 ലക്ഷം രൂപ എന്നിങ്ങനെ നൽകേണം.

ടിയാഗൊയ്ക്ക് ഇനി കൂടുതൽ മുടക്കേണം, ടിഗോറിന് വില കിഴിവ്

ടാറ്റയുടെ കോംപാക്‌ട് സെഡാനായ ടിഗോറിന് വില കുറച്ചത് ശ്രദ്ധേയമായി. വിപണിയിൽ അത്ര ജനപ്രിയമല്ലാത്ത വാഹനത്തിന്റെ വിൽപ്പന കൂട്ടാമെന്ന പ്രതീക്ഷയിലാണ് കമ്പനി ഇപ്പോൾ ഒരു ആനുകൂല്യം നടപ്പിലാക്കിയിരിക്കുന്നത്. ടിഗോറിന്റെ XE മോഡലിന്റെ വില 5.75 ലക്ഷം രൂപയിൽ നിന്ന് 36,000 രൂപ കുറഞ്ഞ് 5.39 ലക്ഷം രൂപയായി.

MOST READ: ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

ടിയാഗൊയ്ക്ക് ഇനി കൂടുതൽ മുടക്കേണം, ടിഗോറിന് വില കിഴിവ്

അതേസമയം ടിഗോറിന്റെ XM വേരിയന്റിന് 6.10 ലക്ഷത്തിൽ നിന്ന് 11,000 രൂപ കുറഞ്ഞ് 5.99 ലക്ഷമായി. XMA പതിപ്പിനും സമാനമായ വില കിഴിവ് ലഭിച്ചു. ഇനി മുതൽ ഈ വകഭേദം സ്വന്തമാക്കാനായി 6.49 ലക്ഷം രൂപ മുടക്കിയാൽ മതിയാകും.

ടിയാഗൊയ്ക്ക് ഇനി കൂടുതൽ മുടക്കേണം, ടിഗോറിന് വില കിഴിവ്

ടിഗോറിന്റെ XZ വകഭേദത്തിന് ഇനി മുതൽ 6.40 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കിയാൽ മതിയാകും. നേരത്തെ 6.50 ലക്ഷം രൂപയായിരുന്ന മോഡലിന് 10,000 രൂപയാണ് കുറഞ്ഞത്. അതേസമയം ഉയർന്ന വേരിയന്റുകളായ XZ, XZA+ എന്നിവയുടെ വിലയിൽ മാറ്റമൊന്നുമില്ല. ഇവയ്ക്ക് യഥാക്രമം 6.99 ലക്ഷം, 7.49 ലക്ഷം എന്നിങ്ങനെയാണ് വില.

MOST READ: ബെന്റേഗ സ്പീഡിന്റെ ടീസർ പുറത്തിറക്കി ബെന്റ്ലി

ടിയാഗൊയ്ക്ക് ഇനി കൂടുതൽ മുടക്കേണം, ടിഗോറിന് വില കിഴിവ്

2020 ജൂണിൽ ടിഗോറിന്റെ വിൽപ്പന 553 യൂണിറ്റും 2020 ജൂലൈയിൽ 727 യൂണിറ്റുമാണ്. ടാറ്റാ മോട്ടോർസിനെ സംബന്ധിച്ചിടത്തോളം ടിഗോറാണ് ബ്രാൻഡിന്റെ നിരയിൽ നിന്ന് ഏറ്റവും കുറവ് വിൽപ്പന നേടുന്ന മോഡൽ. പുതിയ വില കിഴിവിലൂടെ കൂടുതൽ ഉപഭോക്താക്കളെ കാറിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് ടാറ്റയുടെ വിശ്വാസം

Most Read Articles

Malayalam
English summary
Tata Tiago, Tigor Prices Updated. Read in Malayalam
Story first published: Monday, August 10, 2020, 18:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X