റൂഫ് റെയിലുകളും, ബ്ലാക്ക് ക്ലാഡിംഗും; പരീക്ഷണയോട്ടം നടത്തി ടാറ്റ ടിയാഗൊ ടര്‍ബോ

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ നവീകരിച്ച ടിയാഗൊ അവതരിപ്പിക്കുന്നത്. എഞ്ചിന്‍ നവീകരണത്തിന് പുറമേ ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി ടിയാഗൊയ്ക്ക് സമ്മാനിച്ചു.

റൂഫ് റെയിലുകളും, ബ്ലാക്ക് ക്ലാഡിംഗും; പരീക്ഷണയോട്ടം നടത്തി ടാറ്റ ടിയാഗൊ ടര്‍ബോ

ബ്രാന്‍ഡില്‍ നിന്നും പ്രതിമാസം മികച്ച വില്‍പ്പന നേടുന്ന മോഡല്‍ കൂടിയാണ് ടിയാഗൊ. 4.60 ലക്ഷം രൂപ മുതലാണ് നവീകരിച്ച പതിപ്പിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ശ്രേണിയിലെ ജനപ്രീയ മോഡലിന് ഇപ്പോള്‍ ഒരു ടര്‍ബോ പതിപ്പ് സമ്മാനിക്കാനൊരുങ്ങുകയാണ് ടാറ്റ.

റൂഫ് റെയിലുകളും, ബ്ലാക്ക് ക്ലാഡിംഗും; പരീക്ഷണയോട്ടം നടത്തി ടാറ്റ ടിയാഗൊ ടര്‍ബോ

നിലവില്‍ ടര്‍ബോ മോഡലുകളോട് വിപണിക്ക് പ്രത്യേക താല്പര്യം ഉണ്ടെന്ന് മനസ്സിലാക്കിയാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് ടാറ്റ മുന്നിട്ട് ഇറങ്ങുന്നത്. പരീക്ഷണയേട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.

MOST READ: പ്രീമിയം എസ്‌യുവി ശ്രേണിയിലെ പുത്തൻ താരോദയം; എംജി ഗ്ലോസ്റ്ററിന്റെ ആദ്യ ഡ്രൈവ് വിശേഷം

എന്നാല്‍ ഇപ്പോള്‍ പുതിയ ഏതാനും ചിത്രങ്ങള്‍ കൂടി പുറത്തുവന്നു. ഈ ചിത്രങ്ങള്‍ വാഹനത്തിന്റെ കുറച്ച് ഫീച്ചറുകളും വെളിപ്പെടുത്തുന്നുണ്ട്. SP ഓട്ടോ ടെക് ടോക്ക് എന്ന യുട്യൂബ് ചാനലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

റൂഫ് റെയിലുകളും, ബ്ലാക്ക് ക്ലാഡിംഗും; പരീക്ഷണയോട്ടം നടത്തി ടാറ്റ ടിയാഗൊ ടര്‍ബോ

ടാറ്റ ടിയാഗൊ ടര്‍ബോ ഉയര്‍ന്ന പതിപ്പുകളില്‍ മാത്രമേ ലഭ്യമാകൂ. ഇതിനെ NRG പതിപ്പായി നാമകരണം ചെയ്യാം. ബ്ലാക്ക് നിറമുള്ള പ്ലാസ്റ്റിക്ക് റൂഫ് റെയിലുകളിലും സൈഡ് ബോഡി ക്ലാഡിംഗുകളും ഇതിന് ലഭിക്കും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, അലോയ് വീലുകള്‍ തുടങ്ങിയവ വരാനിരിക്കുന്ന വേരിയന്റില്‍ പ്രതീക്ഷിക്കാം.

MOST READ: ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഒഖിനാവ; Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അരങ്ങേറ്റത്തിന് സജ്ജം

റൂഫ് റെയിലുകളും, ബ്ലാക്ക് ക്ലാഡിംഗും; പരീക്ഷണയോട്ടം നടത്തി ടാറ്റ ടിയാഗൊ ടര്‍ബോ

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ (CSC) എന്നിവ ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. എഞ്ചിന്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും, ടിയാഗൊ ടര്‍ബോ പതിപ്പില്‍ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഗ്യാസോലിന്‍ എഞ്ചിന്‍ ഉപയോഗിച്ച് വാഗ്ദാനം ചെയ്‌തേക്കാം.

റൂഫ് റെയിലുകളും, ബ്ലാക്ക് ക്ലാഡിംഗും; പരീക്ഷണയോട്ടം നടത്തി ടാറ്റ ടിയാഗൊ ടര്‍ബോ

ഇത് 99 bhp പവറില്‍ 141 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. മാനുവല്‍ ഗിയര്‍ബോക്‌സാകാം ലഭിക്കുക. നിലവില്‍ മുഖ്യഎതിരാളി മാരുതി സെലേറിയോ ആണെങ്കിലും, ടര്‍ബോ എഞ്ചിന്‍ ലഭിക്കുന്നതോടെ അതില്‍ ചെറിയ മാറ്റം വരാം.

MOST READ: ഫ്യൂച്ചറിസ്റ്റിക് ലുക്കിൽ ഒരുങ്ങിയ മാരുതി ജിപ്‌സി

റൂഫ് റെയിലുകളും, ബ്ലാക്ക് ക്ലാഡിംഗും; പരീക്ഷണയോട്ടം നടത്തി ടാറ്റ ടിയാഗൊ ടര്‍ബോ

അടുത്തിടെ ഹ്യുണ്ടായി അവതരിപ്പിച്ച് ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പായിരിക്കും ഈ മോഡലിന്റെ എതിരാളി. അതേസമയം ഡിസൈനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ട, അടുത്തിടെ വിപണിയില്‍ എത്തിയ പുതിയ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റില്‍ കണ്ടിരിക്കുന്ന ഡിസൈന്‍ ഭാഷ്യം തന്നെയാകും ടര്‍ബോ പതിപ്പിനും.

Image Courtesy: SP Auto Tech Talks

Most Read Articles

Malayalam
English summary
Tata Tiago Trubo Variant Spied Ahead of Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X