ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ജനപ്രീയ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലാണ് ടിയാഗൊ. ശ്രേണിയില്‍ മികച്ച പ്രകടനമാണ് വാഹനം കാഴ്ചവെയ്ക്കുന്നതും.

ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന് ചില നവീകരണങ്ങള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ എല്ലാ വകഭേദങ്ങള്‍ക്കും നവീകരണം നല്‍കിയിട്ടില്ല. മിഡ്-സ്‌പെക്ക് പതിപ്പായ XT വകഭേദത്തിന് മാത്രമാകും ഈ പുതിയ ഫീച്ചറുകള്‍ ലഭിക്കുക.

ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

അടുത്തിടെ വരെ, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ, ഫോണ്‍ നിയന്ത്രണങ്ങള്‍ ടിയാഗൊയുടെ മിഡ് സ്‌പെക്കായ (XT) നഷ്ടപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഇപ്പോള്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഈ നിയന്ത്രണങ്ങള്‍ക്കൊപ്പം ഈ പതിപ്പ് വിപണിയില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: മെര്‍സിഡീസ് ശൈലിയില്‍ ടച്ച്സ്‌ക്രീനും ഡാഷ്‌ബോര്‍ഡും; 2021 മഹീന്ദ്ര XUV500 കൂടുതല്‍ വിവരങ്ങള്‍

ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

ഇതിന് മുമ്പ്, XZ, XZ + വകഭേദങ്ങള്‍ക്ക് മാത്രമേ സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങള്‍ ലഭ്യമായിരുന്നുള്ളൂ. സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണം ആധുനിക കാലത്തെ ഒരു പ്രധാന സവിശേഷതയാണ്.

ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

ഡ്രൈവര്‍ നിയന്ത്രിക്കുന്ന കാറിന്റെ സംഗീത സംവിധാനത്തെ സഹായിക്കുന്നതിനൊപ്പം ഡ്രൈവിംഗ് സമയത്ത് സ്റ്റിയറിംഗ് വീലില്‍ നിന്ന് കൈകള്‍ നീക്കംചെയ്യാതെ ഫോണ്‍ കോളുകളോട് പ്രതികരിക്കാനും സഹായിക്കുന്നു.

MOST READ: ടര്‍ബോ എഞ്ചിന്‍ കരുത്തില്‍ തിളങ്ങാന്‍ നിസാന്‍ കിക്‌സ്; ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

XT വകഭേദത്തിന് ടാറ്റ ഒരു പുതിയ സവിശേഷത നല്‍കിയപ്പോള്‍, അതേ പതിപ്പില്‍ നിന്ന് അവര്‍ ഒരു സവിശേഷതയും നീക്കംചെയ്തു. മുകളിലുള്ള അപ്ഡേറ്റിന്റെ ഭാഗമായി റിയര്‍ പാര്‍സല്‍ ഷെല്‍ഫ് ട്രേ ഇനി ഓഫറില്‍ ഇല്ല.

ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

സവിശേഷത അപ്ഡേറ്റ് ചെയ്തതിന്റെ ഭാഗമായി ഈ പതിപ്പിന് ഇനി 1,000 രൂപ അധികം നല്‍കണം. അതേസമയം ഈ പതിപ്പിനെക്കുറിച്ചും, ഈ ഫീച്ചറുകളെക്കുറിച്ചും കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.

MOST READ: ശ്രേണിയില്‍ മത്സരം കടുപ്പിക്കാന്‍ നിസ്സാൻ; മാഗ്‌നൈറ്റിന്റെ അരങ്ങേറ്റം ഒക്ടോബര്‍ 21 -ന്

ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

എന്നാല്‍ ഉത്സവസീസണോടെ ഈ പതിപ്പും വില്‍പ്പനയ്ക്ക് എത്തുമെന്നാണ് ചില ഡീലര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഈ സവിശേഷത ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ വാഹനത്തിന്റെ ഡിസൈനിലോ, മറ്റ് ഫീച്ചറുകളിലോ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല.

ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

ബിഎസ് VI -ലേക്ക് നവീകരിച്ച പെട്രോള്‍ എഞ്ചിനില്‍ വാഹനം ലഭ്യമാണ്. ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 84 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സില്‍ വാഹനം ലഭ്യമാണ്.

MOST READ: കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഹയാബൂസയെ ഒരുക്കാൻ സുസുക്കി

ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

ഭാവിയില്‍ എപ്പോഴെങ്കിലും ടിയാഗൊയുടെ കൂടുതല്‍ ശക്തമായ പതിപ്പ് കൊണ്ടുവരാനും ടാറ്റ പദ്ധതിയിടുന്നു. ടര്‍ഗോചാര്‍ജ്ഡ് 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ ടിയാഗോയുടെ ഈ ടര്‍ബോ വേരിയന്റിന് കരുത്ത് പകരും. 99 bhp 141 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും.

Most Read Articles

Malayalam
English summary
Tata Tiago XT Variant Gets Feature Update. Read in Malayalam.
Story first published: Monday, October 12, 2020, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X