Just In
- 17 min ago ഇന്ത്യയിലെ ഒട്ടും 'സേഫല്ലാത്ത' 5 കാറുകള്‍; ഏറ്റവും കൂടുതല്‍ മാരുതിയുടേത്
- 43 min ago ഇവികളേക്കാൾ കുറഞ്ഞ വിലയിൽ ഹീറോയുടെ 'ഫാമിലി സ്കൂട്ടർ', വില വെറും 79,738 രൂപ മാത്രം
- 1 hr ago പോളോ തിരിച്ചു വരും മുന്നേ കളം പിടിക്കാൻ ആൾട്രോസ് റേസറുമായി ടാറ്റ; അരങ്ങേറ്റം അടുത്തമാസം
- 1 hr ago കാർ ഓടിക്കാൻ കൂടുതൽ ഈസിയാവും, കൂട്ടിന് സൂപ്പർ മൈലേജും; C3 ഓട്ടോമാറ്റിക്കിന്റെ അവതരണത്തിന് തീയതിയായി
Don't Miss
- Movies സെറ്റില്‍ ഗായത്രി മന്ത്രം വരെ ഉരുവിട്ടു; ശ്രീദേവിയും ദിവ്യഭാരതിയും തമ്മിലുള്ള നിഗൂഢ സാമ്യത
- News 'മകള്‍ മരിച്ചപ്പോള്‍ ഭാര്യയെ ആദ്യം ആശ്വസിപ്പിച്ചതും നോക്കിയതും ഡോക്ടർമാരായിരുന്നില്ല': സുരേഷ് ഗോപി
- Technology ബ്ലൂടൂത്ത് സ്പീക്കറുകൾ വില്ലന്മാർ; മക്കളെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിക്കുക
- Lifestyle Ramadan recipe: രുചിയൊട്ടും ചോരാതെ കടയില്‍ കിട്ടുന്ന അതേ രുചിയില്‍ ഉന്നക്കായ വീട്ടില്‍ ഉണ്ടാക്കാം
- Finance ഐപിഒയ്ക്ക് തയ്യാറായി വിജയ് കേഡിയയ്ക്ക് നിക്ഷേപമുള്ള കമ്പനി, ഓഹരി വില 100 രൂപ, നോക്കുന്നോ
- Sports IPL 2024: ധോണി പടിയിറങ്ങുക ചാമ്പ്യനായി; ചെന്നൈ ഇത്തവണ ആറാം കിരീടം നേടും; പ്രവചിച്ച് മുന്‍ താരം
- Travel കോഴിക്കോട് വഴി മധുരയിലേക്ക് ഒരു യാത്ര.. ആഹാ! കൊള്ളാലോ ഈ കാഴ്ചകളും!
ടിഗോർ ഫെയ്സ്ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ
പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഇന്ത്യൻ കാർ നിർമാതാക്കളായ ടാറ്റ മോട്ടോർസ് ഈ വർഷം തുടക്കത്തിൽ തങ്ങളുടെ മോഡലുകൾ എല്ലാം പരിഷ്ക്കരിച്ചു. എഞ്ചിൻ നവീകരണത്തിനു പുറമെ ഫെയ്സ്ലിഫ്റ്റിങും മോഡലുകൾക്ക് ലഭിച്ചു.
കോംപാക്ട് സെഡാൻ ശ്രേണിയിലെ ടാറ്റയുടെ പ്രധാന മോഡലാണ് ടിഗോർ. ഫെയ്സ്ലിഫ്റ്റ് ലഭിച്ച കാറിനെ അടുത്തറിയാൻ ഒരു വീഡിയോ കമ്പനി പുറത്തിറക്കി. വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉപഭോക്താക്കളിൽ എത്തിച്ച്ഇതിലൂടെ വിപണി മെച്ചപ്പെടുത്തുകയാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.
കാറിന്റെ പുറംഭാഗം പ്രദർശിപ്പിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മുന്നിലെ ഗ്ലോസ് ബ്ലാക്ക് ഗ്രിൽ അതിൽ ചേർത്തിരിക്കുന്ന ട്രൈ ആരോ ഇൻസേർട്ടുകൾ എന്നിവ ഇതിൽ എടുത്തുകാണിക്കുന്നു. തുടർന്ന് കൂപ്പെ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന പിൻഭാഗത്തേക്ക് വീഡിയോ നീങ്ങുന്നു.
MOST READ: സുരക്ഷയ്ക്കാണോ മുൻഗണന? എങ്കിൽ ഈ കാറുകൾ തെരഞ്ഞെടുക്കാം
പ്രൊജക്ടർ ഹെഡ്ലാമ്പുകളും ക്ലിയർ ലെൻസ് എൽഇഡി സ്പ്ലിറ്റ് ടെയിൽ ലൈറ്റ് യൂണിറ്റുകളും ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ഹെഡ്ലാമ്പും കാറിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. പിന്നിലെ ഷാർക്ക് ഫിൻ ആന്റിനയും പിൻ ഗ്ലാസിന് മുകളിലുള്ള സ്പോയ്ലറും ടിഗോറിന് പ്രീമിയം ലുക്കാണ് സമ്മാനിക്കുന്നത്.
ഫെയ്സ്ലിഫ്റ്റഡ് ടിഗോർ പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും അവതരിപ്പിക്കുന്നു. കൂടാതെ ഫോഗ് ലാമ്പുകൾക്ക് അടുത്തായി എൽഇഡി ഡിആർഎല്ലുകളും ഇടംപിടിച്ചിരിക്കുന്നു. ഡയമണ്ട് കട്ട് അലോയ് വീലുകൾ ഇതിന് പ്രീമിയം അനുഭവം നൽകുന്നു. മൊത്തത്തിൽ 2020 ടാറ്റാ ടിഗോർ ഈ ചെറിയ മാറ്റങ്ങളോടെ പുറത്തു നിന്ന് കൂടുതൽ പ്രീമിയം കാറായി മാറുന്നു.
MOST READ: ചരിത്രത്തിലേക്ക് മിത്സുബിഷി, ഇന്ത്യയിൽ നിന്നും പിൻവാങ്ങാൻ ഒരുങ്ങുന്നതായി സൂചന
അകത്തളത്തും ടാറ്റ മോട്ടോർസ് മികച്ച അനുഭവം നിലനിർത്താൻ ശ്രമിച്ചു. ആപ്പിൾ കാർപ്ലേയെയും ആൻഡ്രോയിഡ് ഓട്ടോയെയും പിന്തുണയ്ക്കുന്ന മധ്യഭാഗത്തുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഡാഷ്ബോർഡിന്റെ ലേഔട്ടിന് സമാനമായി തുടരുന്നു.
മനോഹരമായി തോന്നുന്ന ഗ്രേ ടോൺ കളറിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ഇതിന് ഒരു ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, ട്രൈ-ആരോ ഡിസൈൻ ഇൻസേർട്ടുകൾ ഉള്ള സീറ്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്, എസി വെന്റുകളിൽ ബോഡി കളർ ഇൻസേർട്ടുകൾ തുടങ്ങിയവ ലഭിക്കുന്നു.
MOST READ: ഇന്ത്യൻ വിപണിയോട് ടാറ്റാ പറഞ്ഞ് നാനോയും സഫാരി സ്റ്റോമും
അകത്തെ പ്രധാന മാറ്റങ്ങളിലൊന്നാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. എല്ലാ പ്രധാന വിവരങ്ങളും പ്രദർശിപ്പിക്കുന്ന ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ടിഗോർ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.
ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മാത്രമേ ലഭ്യമാകൂ ടിഗോർ സെഡാനിൽ ലഭ്യമാകൂ. ബിഎസ്-IV പതിപ്പിനൊപ്പം ലഭ്യമായ ഡീസൽ എഞ്ചിൻ കമ്പനി നിർത്തലാക്കി. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സ് ഉപയോഗിച്ച് ഫെയ്സ്ലിഫ്റ്റ് ടിഗോർ തെരഞ്ഞെടുക്കാൻ സാധിക്കും.
MOST READ: ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ബിഎസ് VI പെട്രോള്‍ കാറുകള്‍
5.75 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന കോംപാക്ട് സെഡാനാണ് ടാറ്റ ടിഗോർ എന്നത് ശ്രദ്ധേയമാണ്. മാരുതി ഡിസയർ, ഹോണ്ട അമേസ്, അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി ഓറ എന്നിവയാണ് കാറിന്റെ പ്രധാന എതിരാളികൾ. ശക്തമായി നിർമ്മിച്ച ടിഗോറിന് സവിശേഷമായ നോച്ച്ബാക്ക് ബോഡി സ്റ്റൈലും ലഭിക്കുന്നു.