ആഭ്യന്തര വിപണിയിൽ എസ്‌യുവി നിര ശക്തമാക്കാനൊരുങ്ങി ടാറ്റ

ടാറ്റ മോട്ടോർസ് തങ്ങളുടെ എസ്‌യുവികളുടെ നിര ഇന്ത്യൻ വിപണിയിൽ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഷൈലേഷ് ചന്ദ്രയാണ് ഈ കാര്യം വ്യക്തമാക്കിയത്.

ആദ്യന്തര വിപണിയിൽ എസ്‌യുവി നിര ശക്തമാക്കാനൊരുങ്ങി ടാറ്റ

ഈ വർഷം ആഭ്യന്തര വിപണിയിൽ എസ്‌യുവികൾക്ക് 30 ശതമാനം വിഹിതമുണ്ട്, ഇത് 2015 -ലെ കണക്കുകളുടെ ഇരട്ടിയാണ്. രാജ്യത്തെ ഏറ്റവും വിശാലമായ എസ്‌യുവി ഉൽ‌പന്ന നിരയാണ് ടാറ്റയുടെ ലക്ഷ്യം.

ആദ്യന്തര വിപണിയിൽ എസ്‌യുവി നിര ശക്തമാക്കാനൊരുങ്ങി ടാറ്റ

നിലവിൽ, ടാറ്റ നെക്സോൺ സബ് കോംപാക്ട് എസ്‌യുവി, ഹാരിയർ കോംപാക്ട് എസ്‌യുവി എന്നിവ വിൽക്കുന്നു. വരും മാസങ്ങളിൽ കമ്പനി ടാറ്റ ഗ്രാവിറ്റാസ് ഏഴ് സീറ്റർ എസ്‌യുവിയും HBX (ഹോൺബില്ല്) മിനി എസ്‌യുവിയും കൊണ്ടുവരും.

MOST READ: 7 വര്‍ഷത്തിനുള്ളില്‍ 28 പുതിയ ബൈക്കുകള്‍ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

ആദ്യന്തര വിപണിയിൽ എസ്‌യുവി നിര ശക്തമാക്കാനൊരുങ്ങി ടാറ്റ

ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ഗ്രാവിറ്റാസ് എത്തുമ്പോൾ, HBX പിന്നീട് വരും. ഒമേഗ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഗ്രാവിറ്റാസ് വിപണിയിൽ എം‌ജി ഹെക്ടർ പ്ലസ്, പുതുതലമുറ മഹീന്ദ്ര XUV500 തുടങ്ങിയ കാറുകൾക്കെതിരെ മത്സരിക്കും.

ആദ്യന്തര വിപണിയിൽ എസ്‌യുവി നിര ശക്തമാക്കാനൊരുങ്ങി ടാറ്റ

അധിക മൂന്നാം വരി സീറ്റുകളുള്ള ഹാരിയറിന്റെ വലിയ പതിപ്പാണിത്. ശ്രദ്ധേയമായ കുറച്ച് സൗന്ദര്യവർദ്ധക മാറ്റങ്ങളും ഗ്രാവിറ്റാസിൽ ടാറ്റ വരുത്തും. ഇതിന് അൽപ്പം കൂടുതൽ പ്രീമിയം ഇന്റീരിയർ ഉണ്ടാകും.

MOST READ: ഒക്‌ടോബറിൽ എർട്ടിഗ, XL6 എംപിവികളുടെ 10,239 യൂണിറ്റുകൾ നിരത്തിലെത്തിച്ച് മാരുതി

ആദ്യന്തര വിപണിയിൽ എസ്‌യുവി നിര ശക്തമാക്കാനൊരുങ്ങി ടാറ്റ

ഐവറി അപ്ഹോൾസ്റ്ററി, ഗ്രേ ട്രിം, ഓട്ടോ ഹോൾഡ് ഫംഗ്ഷൻ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 8.8 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ക്രൂയിസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, കൂടാതെ നിരവധി സുഖസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വാഹനത്തിലുണ്ടാവും.

ആദ്യന്തര വിപണിയിൽ എസ്‌യുവി നിര ശക്തമാക്കാനൊരുങ്ങി ടാറ്റ

പ്ലാറ്റ്ഫോം, ഡിസൈൻ ബിറ്റുകൾ, സവിശേഷതകൾ എന്നിവ പങ്കിടുന്നതിന് പുറമേ, ടാറ്റ ഗ്രാവിറ്റാസ് 170 bhp കരുത്ത് പുറപ്പെടുവിക്കുന്ന, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഹാരിയറിൽ നിന്ന് കടമെടുക്കും. ആറ് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം ഇത് വാഗ്ദാനം ചെയ്യും.

MOST READ: മെയ്ഡ്-ഇന്‍-ഇന്ത്യ സോനെറ്റിനെ ഇന്തോനേഷ്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കിയ

ആദ്യന്തര വിപണിയിൽ എസ്‌യുവി നിര ശക്തമാക്കാനൊരുങ്ങി ടാറ്റ

ടാറ്റ HBX മിനി എസ്‌യുവി, ഈ വർഷം ഓട്ടോ എക്‌സ്‌പോയിൽ അവതിരിപ്പിച്ച ഹോൺബിൽ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ആദ്യന്തര വിപണിയിൽ എസ്‌യുവി നിര ശക്തമാക്കാനൊരുങ്ങി ടാറ്റ

ഇത് ആൽഫ മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ബ്രാൻഡിന്റെ പുതിയ ഇംപാക്റ്റ് 2.0 ഡിസൈൻ ശൈലി അവതരിപ്പിക്കും. മാരുതി സുസുക്കി എസ്-പ്രസ്സോ, മഹീന്ദ്ര KUV100 NXT എന്നിവയ്‌ക്കെതിരെയാണ് പുതിയ ടാറ്റ മിനി എസ്‌യുവി മത്സരിക്കുക.

MOST READ: വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷന് 25 എയ്സ് സിഎന്‍ജി ടിപ്പറുകള്‍ കൈമാറാനൊരുങ്ങി ടാറ്റ

ആദ്യന്തര വിപണിയിൽ എസ്‌യുവി നിര ശക്തമാക്കാനൊരുങ്ങി ടാറ്റ

ഇതിന്റെ ഔദ്യോഗിക വിവരങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. 85 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിലുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Tata To Strengthen Its SUV Lineup In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X