ഹെക്‌സയ്ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു; പിന്‍വലിക്കില്ലെന്ന സൂചന നല്‍കി ടാറ്റ

ടാറ്റയുടെ ഡിസൈന്‍ ശൈലിയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച മോഡല്‍ എന്ന വിശേഷണമാണ് ഹെക്‌സയ്ക്കുള്ളത്. മാറ്റങ്ങള്‍ വാഹനത്തില്‍ കൊണ്ടുവന്നെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ വാഹനത്തിന് സാധിച്ചില്ലെന്ന് വേണം പറയാന്‍.

ഹെക്‌സയ്ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു; പിന്‍വലിക്കില്ലെന്ന സൂചന നല്‍കി ടാറ്റ

നിലവില്‍ ഹെക്‌സയുടെ ഉത്പാദനം കമ്പനി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാഹനത്തെ അടുത്തിടെ നിര്‍മ്മാതാക്കള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഹെക്‌സയ്ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു; പിന്‍വലിക്കില്ലെന്ന സൂചന നല്‍കി ടാറ്റ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹെക്‌സയുടെ പുതിയൊരു ചിത്രം പുറത്തുവന്നിരിക്കുന്നത്. ടീം ബിഎച്ച്പിയാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഹെക്‌സയുടെ പുതിയ വകഭേദം ആണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

MOST READ: ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

ഹെക്‌സയ്ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു; പിന്‍വലിക്കില്ലെന്ന സൂചന നല്‍കി ടാറ്റ

ടാറ്റ മോട്ടോര്‍സ് ഫാക്ടറിക്ക് സമീപമാണ് വാഹനം കണ്ടെത്തിയത്. കാറില്‍ നല്‍കിയിരിക്കുന്ന ബാഡ്ജിംഗ് XMA 4X4 എന്നാണ്. ഇത് പുതിയ വകഭേദമാണെന്നും സൂചനയുണ്ട്. XE, XM, XM+, XMA, XT, XTA, XT 4X4 എന്നീ ഏഴ് വകഭേദങ്ങളിലാണ് നേരത്തെ വാഹനം വിപണിയില്‍ എത്തിയിരുന്നത്.

ഹെക്‌സയ്ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു; പിന്‍വലിക്കില്ലെന്ന സൂചന നല്‍കി ടാറ്റ

ഫ്രണ്ട് പാസഞ്ചര്‍ സൈഡ് പാനലില്‍ 4X4 ബാഡ്ജിംഗും ടെയില്‍ ഗേറ്റില്‍ XMA ബാഡ്ജും ഉണ്ടായിരുന്നു. ബാഡ്ജിംഗിനുപുറമെ, കാര്‍ നേരത്തെ വിപണിയില്‍ ഉള്ള മോഡലിന് സമാനമായി തന്നെ കാണപ്പെടുന്നു.

MOST READ: വെര്‍ച്വല്‍ ഷോറൂം പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ച് ഹോണ്ട

ഹെക്‌സയ്ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു; പിന്‍വലിക്കില്ലെന്ന സൂചന നല്‍കി ടാറ്റ

വിന്‍ഡോ ലൈനിനൊപ്പം ടെയില്‍ ലാമ്പ് ക്ലസ്റ്ററുകളുടെ മുകളിലും ഇരട്ട എക്സ്ഹോസ്റ്റുകളും ക്രോം ട്രിമും ഉണ്ട്. ഡ്യുവല്‍-ടോണ്‍ അലോയ്കള്‍ ലഭിക്കുന്ന ടോപ്പ്-സ്‌പെക്ക് ഹെക്‌സയില്‍ നിന്ന് വ്യത്യസ്തമായി, ഈ വേരിയന്റ് സ്റ്റീല്‍ വീലുകളിലാണ് കാണാന്‍ സാധിച്ചത്.

ഹെക്‌സയ്ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു; പിന്‍വലിക്കില്ലെന്ന സൂചന നല്‍കി ടാറ്റ

ഹെക്‌സയുടെ ബിഎസ് VI പതിപ്പിനെ ഇതുവരെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടില്ല. ബിഎസ് VI -ലേക്ക് നവീകരിച്ച പുതിയ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായി അധികം വൈകാതെ വാഹനം തിരിച്ചെത്തുമെന്നാണ് സൂചന.

MOST READ: IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

ഹെക്‌സയ്ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു; പിന്‍വലിക്കില്ലെന്ന സൂചന നല്‍കി ടാറ്റ

വലിയ ഗ്രില്ലും എയര്‍ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രിപ്പുകളും പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പുകളും, ഡേ ടൈം റണ്ണിങ് ലാമ്പുകളും മുന്‍ഭാഗത്തെ മനോഹരമാക്കുന്നു.

ഹെക്‌സയ്ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു; പിന്‍വലിക്കില്ലെന്ന സൂചന നല്‍കി ടാറ്റ

അടിസ്ഥാന വകഭേദം മുതല്‍ എബിഎസ്, ഇബിഡി, കോര്‍ണറിങ് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആള്‍ വീല്‍ ഡിസ്‌ക് ബ്രേക്ക് എന്നീ സംവിധാനങ്ങള്‍ നല്‍കിയിരുന്നു. അടുത്തിടെ ഡ്യുവല്‍ ടോണ്‍ നിറവും പുതിയ അലോയി വീലുകളും നല്‍കി പുതിയൊരു പതിപ്പിനെ അവതരിപ്പിച്ചിരുന്നു.

MOST READ: അർബർ ക്രൂയിസർ കോംപാക്‌ട് എസ്‌യുവി വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട; പ്രാരംഭ വില 8.40 ലക്ഷം

ഹെക്‌സയ്ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു; പിന്‍വലിക്കില്ലെന്ന സൂചന നല്‍കി ടാറ്റ

2017 ജനുവരിയിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ബോര്‍ഗ് വാര്‍ണര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഹെക്സയില്‍ വരുന്നത്. ആവശ്യത്തിനനുസരിച്ച് ടോര്‍ഖ് വൈദ്യുതമായി നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനമാണ് വാഹനത്തില്‍. ചെളി നിറഞ്ഞ പ്രതലങ്ങളിലും മറ്റ് ഓഫ് റോഡ് പാതകളിലും അനായാസം മുന്നേറാന്‍ ഇത് വാഹനത്തെ സഹായിക്കും.

Most Read Articles

Malayalam
English summary
Tata Will Introduce A New Variant For Hexa. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X