ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; കാണാം സ്‌പൈ ചിത്രങ്ങള്‍

2020 ഓട്ടോ എക്‌സ്‌പോയിലാണ് വിങ്ങറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ടാറ്റ അവതരിപ്പിക്കുന്നത്. 2007 -ലാണ് വിങ്ങര്‍ വിപണിയില്‍ എത്തുന്നത്.

ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

ഡ്രൈവര്‍ ഉള്‍പ്പടെ 16 പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന ടാറ്റയുടെ ജനപ്രീയ വാഹനമാണ് വിങ്ങര്‍. ബിഎസ് VI എഞ്ചിനൊപ്പം നിരവധി മാറ്റങ്ങളോടെയാണ് വാഹനം വിപണിയില്‍ എത്തുക.

ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന വിങ്ങറിന്റെ ചിത്രങ്ങളാണ് ഓട്ടോസ്‌പൈ പങ്കുവെച്ചിരിക്കുന്നത്. മുന്നിലെ ഡിസൈനില്‍ വരുത്തിയിരിക്കുന്ന മാറ്റം തന്നെയാണ് ഏറെ ശ്രദ്ധേയം.

MOST READ: കൊറോണയില്‍ അടിപതറി റോയല്‍ എന്‍ഫീല്‍ഡ്; പ്രാദേശിക ഓഫീസുകള്‍ പൂട്ടുന്നു

ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

ടാറ്റയുടെ ഹാരിയര്‍, ആള്‍ട്രോസ് മോഡലുകളില്‍ കണ്ടിരിക്കുന്ന ഏറ്റവും പുതിയ ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയാണ് വിങ്ങറിന്റെ മുന്‍വശത്തെ പുതുമ. മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയാണ് വാഹനത്തിന്റെ പരീക്ഷണയോട്ടം.

ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

പുതുക്കിയ ബമ്പര്‍, ഗ്രില്‍, പുതിയ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയെല്ലാം മുന്നിലെ സവിശേഷതകളാണ്. ക്രോം ആവരണത്തോടുകൂടിയ സ്ട്രിപ്പും അതിന് മധ്യത്തിലായി ടാറ്റയുടെ ലോഗോയും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

MOST READ: കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

ബോണറ്റിലാണ് മറ്റൊരു പ്രധാന മാറ്റം കമ്പനി വരുത്തിയിരിക്കുന്നത്. മുന്നില്‍ നിന്നുള്ള ആദ്യകാഴ്ചയില്‍ പാസഞ്ചര്‍ വാഹനത്തിന് ഒരു എസ്‌യുവി വാഹനത്തിന്റെ ലുക്കാണ് ലഭിക്കുന്നത്. ഇത് വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

പിന്നിലും ടാറ്റ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, അഞ്ച് സ്പോക്ക് അലോയി വീലുകള്‍, പില്ലറില്‍ നല്‍കിയിരിക്കുന്ന പിയാനോ ബ്ലാക്ക് ഫിനിഷ്, പിന്നിലെ പുതുക്കിയ ഡോറുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

MOST READ: ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

പുറംമോടി മിനുക്കിയതിന് ഒപ്പം തന്നെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ടാറ്റ നിരയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ ഡിസൈന്‍ രീതിയിലാണ് വിങ്ങറിന്റെ കോക്ക്പിറ്റും ഒരുങ്ങുന്നത്.

ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

പുതുക്കി ഡിസൈന്‍ ചെയ്ത ഡാഷ്ബോര്‍ഡ്, സ്റ്റിയറിങ്ങ് വീല്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ വിങ്ങറിലെ സവിശേഷതകളാണ്. ഫാബ്രിക്ക് സീറ്റുകള്‍, എസി കണ്‍ട്രോള്‍ നോബുകള്‍ എന്നിവയും പുതിയ വിങ്ങറിന്റെ പ്രത്യേകതകളാണ്.

MOST READ: ആവശ്യക്കാര്‍ കുറഞ്ഞു; JTP എഡിഷനുകളുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ടാറ്റ

ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

ലഗേജ് റാക്ക്, ഓരോ സീറ്റ് നിരയിലും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍, വ്യക്തിഗത എസി വെന്റുകള്‍, പുഷ്ബാക്ക് സീറ്റ് എന്നിവയാണ് യാത്രക്കാര്‍ക്കായി കമ്പനി നല്‍കിയിരിക്കുന്ന ഫീച്ചറുകള്‍.

ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

പഴയ മോഡലിന്റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ് പുതിയ പതിപ്പും വിപണിയില്‍ എത്തുക. അതുകൊണ്ട് തന്നെ അളവുകളില്‍ വ്യത്യാസമുണ്ടാകില്ലെന്നാണ് സൂചന.

ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

ബിഎസ് VI എഞ്ചിന്‍ കരുത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 2.0 ലിറ്റര്‍ ബിഎസ് VI ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 89 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കും.

ക്യാമറക്കണ്ണില്‍ കുടുങ്ങി ടാറ്റ വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍

അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. ഏകദേശം 10 കിലോമീറ്റര്‍ വരെ വാഹനത്തിന് മൈലേജ് ലഭിച്ചേക്കും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.

Source: Team BHP

Most Read Articles

Malayalam
English summary
New Tata Winger Spied Testing. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X